സ്റ്റീവി വണ്ടർ
സ്റ്റിവി വണ്ടർ | |
---|---|
Wonder performing in 1973 | |
ജീവിതരേഖ | |
ജനനനാമം | Stevland Hardaway Judkins |
അറിയപ്പെടുന്ന പേരു(കൾ) | Stevland Hardaway Morris (legal) Little Stevie Wonder (stage) |
ജനനം | (1950-05-13) മേയ് 13, 1950 (70 വയസ്സ്) Saginaw, Michigan, United States |
സ്വദേശം | Detroit, Michigan, United States |
സംഗീതശൈലി | Soul, pop, R&B, funk, jazz |
തൊഴിലു(കൾ) | Musician, singer, songwriter, record producer, multi-instrumentalist |
ഉപകരണം | Vocals, keyboards, harmonica |
സജീവമായ കാലയളവ് | 1961–present |
ലേബൽ | Tamla, Motown |
വെബ്സൈറ്റ് | steviewonder.net |
സ്റ്റീവി വണ്ടർ (ജനനം: മേയ് 13, 1950), ഒരു പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ ആണ്. വളരെ ചെറിയ പ്രായത്തിലെ സംഗീത ലോകത്തിലെത്തിയ വണ്ടർ 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരിൽ ഒരാളാണ്.[1] തന്റെ 11 മത്തെ വയസ്സിൽ മോട്ടോൺ റെക്കോഡ് കമ്പനിയുമായി കരാറിലെത്തിയ ഇദ്ദേഹം ജന്മനാ അന്ധനാണ്.
ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള വണ്ടർ ഏറ്റവും കൂടുതൽ അൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള 60 കലാകാരിൽ ഒരാളാണ്.[2] 25 ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടുന്ന ഏകാംഗ കലാകാരനാണ്.[3] സംഗീതത്തിൻ പുറമേ രാഷ്ട്രീയത്തിലും ശ്രദ്ധേയനായ വണ്ടർ 1980-ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ന്റെ, ജന്മദിനം അമേരിക്കയിൽ ഒരു അവധി ദിനമായി നൽകാൻ പ്രചാരണം നടത്തിയിട്ടുണ്ട്. 2009 ൽ വണ്ടർ ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൂതനായി തിരഞ്ഞെടുക്കപ്പെട്ടു.[4]
അവലംബം[തിരുത്തുക]
- ↑ Perone, James E. (2006). The Sound of Stevie Wonder: His Words and Music. Greenwood Publishing. p. xi–xii. ISBN 0-275-98723-X.
- ↑ Trust, Gary (October 2, 2013). "Lorde's 'Royals' Crowns Hot 100". Billboard.
- ↑ Dobuzinskis, Alex (June 20, 2008). "Stevie Wonder embarks on "magical" summer tour". Reuters. ശേഖരിച്ചത് September 16, 2011.
- ↑ "Singer-songwriter Stevie Wonder designated UN Messenger of Peace". United Nations. December 1, 2009. ശേഖരിച്ചത് April 27, 2010.