പിങ്ക് ഫ്ലോയ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pink Floyd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിങ്ക് ഫ്ലോയ്ഡ്
Pink Floyd in 1968 with (L – R): Nick Mason, Syd Barrett, David Gilmour, Roger Waters and Richard Wright
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകേംബ്രിഡ്ജ്, ഇംഗ്ലണ്ട്
വർഷങ്ങളായി സജീവം1964–present
(on indefinite hiatus since 1996) (One-off reunion: 2005)
ലേബലുകൾHarvest, EMI UK Capitol, Tower, Columbia US
അംഗങ്ങൾഡേവിഡ് ഗിൽമോർ
റിക്ക് റൈറ്റ്
നിക്ക് മാൻസൺ
മുൻ അംഗങ്ങൾറോജർ വാറ്റേഴ്സ്
സിഡ് ബാരെറ്റ്
ബോബ് ക്ലോസ്

ഇംഗ്ലണ്ടിൽനിന്നുള്ള ഒരു സംഗീത സംഘമാണ് പിങ്ക് ഫ്ലോയ്ഡ്. ആദ്യകാലങ്ങളിൽ സൈക്കാഡെലിക് റോക്ക്, സ്പേസ് റോക്ക് രീതികളിലൂടെ ശ്രദ്ധനേടിയ ഇവർ പിന്നീട് പ്രോഗ്രസീവ് റോക്കിലേക്ക് ചുവട്മാറ്റി. തത്ത്വചിന്താപരമായ വരികളും പുതുമയയുള്ള കവർ ആർട്ടുകളും വിപുലമായ തത്സമയ പരിപാടികളും ഇവരുടെ പ്രത്യേകതകളാണ്. സർവ്വകലാശാല വിദ്യാർത്ഥികളായിരുന്ന റോജർ വാട്ടേഴ്സ്,നിക്ക് മാസൺ,റിച്ചാർഡ് റൈറ്റ്,സിഡ് ബാരറ്റ് എന്നിവർ ചേർന്ന് 1965ലാണ് പിങ്ക് ഫ്ലോയ്ഡിന് രൂപം നല്കിയത്. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് 1968ഇൽ ബാരറ്റ് സംഘം വിടുകയുണ്ടായി. ഇതിന് എതാനും മാസങ്ങൾക്ക് മുമ്പാണ് ഗിറ്റാറിസ്റ്റ് ഡേവിഡ് ഗിൽമർ സംഘത്തിലേക്ക് വരുന്നത്.ബാരറ്റ് വിട്ടുപോയ ശേഷം ബാസിസ്റ്റ് റോജർ വാട്ടേഴ്സ് പിങ്ക് ഫ്ലോയ്ഡിന്റെ നേതൃത്ത്വത്തിലേക്ക് ഉയർന്നു വന്നു. തുടർന്ന് റിലീസ് ചെയ്ത ദ ഡാർക്ക് സൈഡ് ഓഫ് ദ മൂൺ(1973), വിഷ് യു വേർ ഹിയർ(1975), അനിമൽസ് (1977), ദ വാൾ (1979) എന്നീ ആൽബങ്ങൾ ലോകമെങ്ങും വൻവിജയം കൊയ്തു.റോക്ക് സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായ ഇവരുടെ 20 കോടി ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. അതിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മാത്രം വില്പന 7.45 കോടി ആൽബങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=പിങ്ക്_ഫ്ലോയ്ഡ്&oldid=2346181" എന്ന താളിൽനിന്ന് ശേഖരിച്ചത്