ക്വിന്സീ ഡിലൈറ്റ് ജോൺസ്, ജൂനിയർ (ജനനം: മാർച്ച് 14, 1933) ഒരു അമേരിക്കൻ സംഗീത സംവിധായകൻ, സംഗീതജ്ഞൻ, ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ വളരെ പ്രശസ്തനാണ്.
ആറു ദശാബ്ദത്തിലേറെയായി വിനോദ മേഖലയിലെ തന്റെ ജീവിതത്തിനിടെ 79 തവണ ഗ്രാമി പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട് (മറ്റാരെക്കാളും കൂടുതൽ). ഗ്രാമി ലെജെൻഡ് പുരസ്കാരം ഉൾപ്പെടെ 27 ഗ്രാമി അവാർഡ് നേടിയിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടിയ വ്യക്തികളിൽ ഒരാളാണ്.7 ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ തവണ ഓസ്കാറ്റിനു നിർദ്ദേശിക്കപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ വ്യകതികളിലൊരാളാണ്.
2013 ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് ചേർക്കപ്പെട്ടിട്ടുള്ള ജോൺ സിനെ ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജാസ് സംഗീതജ്ഞരിൽ ഒരാളായി തിരഞ്ഞെടുത്തു.