റോസലിൻഡ് റസ്സൽ
റോസലിൻഡ് റസ്സൽ | |
---|---|
ജനനം | കാതറിൻ റോസാലിൻഡ് റസ്സൽ[1] ജൂൺ 4, 1907 വാട്ടർബറി, കണക്ടിക്കട്ട്, യു.എസ്. |
മരണം | നവംബർ 28, 1976 ബെവെർലി ഹിൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 69)
മരണ കാരണം | Breast cancer |
അന്ത്യ വിശ്രമം | Holy Cross Cemetery, Culver City |
തൊഴിൽ | Actress, singer, comedian, screenwriter |
സജീവ കാലം | 1929-1972 |
ജീവിതപങ്കാളി(കൾ) | Frederick Brisson (1941-76; her death) |
കുട്ടികൾ | 1 |
കാതറിൻ റോസലിൻഡ് റസ്സൽ (ജീവിതകാലം : ജൂൺ 4, 1907 – നവംബർ 28, 1976) അമേരിക്കൻ അഭിനേത്രിയും, തിരക്കഥാകൃത്തും, ഗായികയുമായിരുന്നു. [2]1940- ൽ ഹോവാർഡ് ഹാക്സ് സംവിധാനം നിർവ്വഹിച്ച സ്ക്രുബാൾ ഹാസ്യചലച്ചിത്രമായ ഹിസ് ഗേൾ ഫ്രൈഡെ എന്ന ചലച്ചിത്രത്തിൽ ന്യൂസ്പേപ്പർ റിപ്പോർട്ടറായ ഹിൽഡി ജോൺസൺ എന്ന കഥാപാത്രത്തിലെ അഭിനയം അറിയപ്പെടുന്നതായിരുന്നു. 1953- ൽ വണ്ടർഫുൾ ടൗൺ (മൈ സിസ്റ്റർ എലീൻ എന്ന ചലച്ചിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സംഗീതത്തിലും അഭിനയിച്ചിരുന്നു) എന്ന ബ്രോഡ് വേ ഷോയിലെ അഭിനയത്തിന് ടോണി അവാർഡ് ലഭിക്കുകയുണ്ടായി. ചലച്ചിത്ര രംഗ അഭിനയ കാലത്തിനിടയിൽ നാലു പ്രാവശ്യം ഏറ്റവും നല്ല നടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. രണ്ടുപ്രാവശ്യം ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്. മൂന്നു പ്രാവശ്യം നാമനിർദ്ദേശവും ചെയ്യപ്പെട്ടിരുന്നു. 1958-ലെ ആന്റി മേം, 1962-ലെ റോസ് ഇൻ ജിപ്സി എന്നീ ചലച്ചിത്രങ്ങളിലെ അഭിനയം മികവുറ്റതായിരുന്നു.[3]
ആദ്യകാലം
[തിരുത്തുക]കണക്റ്റിക്കട്ടിലെ വാട്ടർബറിയിൽ അഭിഭാഷകവൃത്തിയിലേർപ്പെട്ടിരുന്ന ജെയിംസ് എഡ്വേർഡിന്റേയും ഒരു അധ്യാപികയായ ക്ലാര എ. റസ്സലിന്റേയും (മുമ്പ്, മക്ക്നൈറ്റ്) ഏഴു മക്കളിലൊരാളായിരുന്നു കാതറിൻ റോസലിൻഡ് റസ്സൽ. ഐറിഷ് വേരുകളുള്ള ഒരു അമേരിക്കൻ, കത്തോലിക്കാ കുടുംബമായിരുന്നു റസ്സൽസ്. മാതാപിതാക്കൾ യാത്ര ചെയ്ത ഒരു കപ്പലിന്റെ പേരാണ് അവർക്ക് നൽകപ്പെട്ടത്. പെൻസിൽവാനിയയിലെ റോസ്‌മോണ്ടിലെ റോസ്‌മോണ്ട് കോളേജ്, ന്യൂയോർക്കിലെ ടാറിടൗണിലെ മേരിമൌണ്ട് കോളേജ് എന്നിവയുൾപ്പെടെയുള്ള കത്തോലിക്കാ വിദ്യാലയങ്ങളിൽ പഠനം നടത്തിയ അവർ പിന്നീട് ന്യൂയോർക്ക് നഗരത്തിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ പഠനത്തിന് ചേർന്നു. റസ്സൽ ഒരു അദ്ധ്യാപികയാകാൻ പഠിക്കുകയാണെന്നു കരുതിയിരുന്ന മാതാപിതാക്കൾക്ക് ഒരു നടിയാകാനുള്ള അവരുടെ പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നു. പെർഫോമിംഗ് ആർട്സ് സ്കൂളിൽ നിന്ന് ബിരുദം നേടിയ റസ്സൽ സമ്മർ സ്റ്റോക്ക് തീയേറ്ററിൽ അഭിനയിക്കുകയും ബോസ്റ്റണിലെ ഒരു നാടകക്കമ്പനിയിൽ ചേരുകയും ചെയ്തു.
സിനിമകൾ
[തിരുത്തുക]ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1951 | ഷ്ലിറ്റ്സ് പ്ലേ ഹൗസ് ഓഫ് സ്റ്റാർസ് | Guest | എപ്പിസോഡ്: നെവർ വേവ് അറ്റ് എ ഡബ്ല്യുഎസി |
1955 | ദി ലോറെറ്റ യംഗ് ഷോ | ഗസ്റ്റ് ഹോസ്റ്റസ് | എപ്പിസോഡ്: വീക്ക് എൻഡ് ഇൻ വിനെറ്റ്ക എപ്പിസോഡ്: ഫീയർ മി നോട്ട് |
1956 | ജനറൽ ഇലക്ട്രിക് തിയേറ്റർ | സിന്തിയ | എപ്പിസോഡ്: ദി നൈറ്റ് ഗോസ് ഓൺ |
1958 | വണ്ടർഫുൾ ടൗൺ | രൂത്ത് ഷെർവുഡ് | ടിവി മൂവി |
1959 | സ്റ്റാർട്ട് ടൈം | Host | എപ്പിസോഡ്: ദി വണ്ടർഫുൾ വേൾഡ് ഓഫ് എന്റർടെയിൻമെന്റ് |
1972 | ദി ക്രൂക്ക്ഡ് ഹാർട്ട്സ് | ലോറിറ്റ ഡോർസി | TV movie |
തിയറ്റർ(Broadway)
[തിരുത്തുക]Dates of production | Title | Role | Genre | Notes |
---|---|---|---|---|
ഒക്ടോബർ 16, 1930 - ഒക്ടോബർ 1930 | ദി ഗാരിക് ഗേയ്റ്റീസ് | മ്യൂസിക്കൽ റിവ്യൂ | ||
April 20, 1931 - April 1931 | കമ്പനീസ് കമിംഗ് | മിസ് മല്ലോറി | കോമഡി | |
February 25, 1953 - July 3, 1954 | വണ്ടർഫുൾ ടൗൺ | രൂത്ത് ഷെർവുഡ് | മ്യൂസിക്കൽ | ടോണി അവാർഡ് ഫോർ ബെസ്റ്റ് ആക്ട്രെസ് ഇൻ എ മ്യൂസികൽ |
ഒക്ടോബർ31, 1956 - ജൂൺ28, 1958 | ആന്റി മേം | ആന്റി മേം | കോമഡി | നാമനിർദ്ദേശം ചെയ്യപ്പെട്ടു- ടോണി അവാർഡ് ഫോർ ബെസ്റ്റ് ആക്ട്രെസ് ഇൻ എ പ്ലേ |
റേഡിയോ
[തിരുത്തുക]Year | Program | Episode/source |
---|---|---|
1939 | ലക്സ് റേഡിയോ തിയേറ്റർ | സ്റ്റേജ് ഡോർ Role of Terry [4] |
1940 | സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ് | നിനോച്ച്ക[5] |
1951 | സ്‌ക്രീൻ ഡയറക്ടേഴ്സ് പ്ലേ ഹൗസ് | ടേക്ക് എ ലെറ്റർ ഡാർലിങ്[6] |
1952 | Theatre Guild on the Air | The Damask Check[7] |
അവലംബം
[തിരുത്തുക]- ↑ Dick, Bernard F. (18 September 2009). "Forever Mame: The Life of Rosalind Russell". Univ. Press of Mississippi – via Google Books.
- ↑ Obituary Variety, December 1, 1976, page 79.
- ↑ "Rosalind Russell: Biography". tcm.com. Turner Classic Movies. Archived from the original on 2020-08-06. Retrieved 12 March 2015.
- ↑ Old Time Radio Downloads
- ↑ "Those Were the Days". Nostalgia Digest. 37 (1): 38. Winter 2011.
- ↑ "Radio's Golden Age". Nostalgia Digest. 40 (1): 40–41. Winter 2014.
- ↑ Kirby, Walter (December 7, 1952). "Better Radio Programs for the Week". The Decatur Daily Review. p. 52. Retrieved June 14, 2015 – via Newspapers.com.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- റോസലിൻഡ് റസ്സൽ at the Internet Broadway Database
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റോസലിൻഡ് റസ്സൽ
- റോസലിൻഡ് റസ്സൽ ടി.സി.എം. മൂവി ഡേറ്റാബേസിൽ
- Forever Mame: The Life of Rosalind Russell by Bernard F. Dick Archived 2014-07-06 at the Wayback Machine.
- Profile at Turner Classic Movies
- Life Is a Banquet ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Photographs and bibliography
- Frederick Brisson papers, 1934-1984 (includes Rosalind Russell papers), held by the Billy Rose Theatre Division, New York Public Library for the Performing Arts