Jump to content

റോബിൻ വില്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robin Williams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബിൻ വില്യംസ്
Williams at the premiere of Happy Feet Two in 2011
പേര്റോബിൻ മക്ലോറിൻ വില്യംസ്
ജനനം(1951-07-21)ജൂലൈ 21, 1951
ഷിക്കാഗോ, ഇല്ലിനോയി, U.S.
മരണംഓഗസ്റ്റ് 11, 2014(2014-08-11) (പ്രായം 63)
പാരഡൈസ് കേ, കാലിഫോർണിയ, യു.എസ്.
മാധ്യമംസ്റ്റാൻഡ്-അപ്പ്, ഫിലിം, ടെലിവിഷൻ
സ്വദേശംഅമേരിക്കൻ
കാലയളവ്‌1972–2014
ഹാസ്യവിഭാഗങ്ങൾCharacter comedy, physical comedy, improvisational comedy, satire/political satire, observational comedy, blue comedy
സ്വാധീനിക്കുന്നത്പീറ്റർ സെല്ലേഴ്‌സ്, റിച്ചാർഡ് പ്രയർ, ജോനാഥൻ വിന്റേഴ്‌സ്, ജോർജ് കാർലിൻ, ചക്ക് ജോൺസ്, സ്പൈക്ക് മില്ലിഗൻ
സ്വാധീനിച്ചത്Conan O'Brien, Frank Caliendo,[1] Dat Phan, Jo Koy, Gabriel Iglesias, Alexei Sayle, Eddie Murphy[2]
ജീവിത പങ്കാളിവലേരി വെലാർഡി (m. 1978–88)
മാർഷ ഗാർസെസ് വില്യംസ്
(m. 1989–2008)

സൂസൻ ഷ്നൈഡർ (m. 2011–14)

പ്രശസ്തനായ ഹോളിവുഡ് നടനായിരുന്നു റോബിൻ വില്യംസ് (21 ജൂലൈ 1951 – 11 ഓഗസ്റ്റ് 2014).[3][4] 1997ൽ മികച്ച സഹനടനുള്ള ഓസ്‌കർ അവാർഡ് ലഭിച്ചു. അഭിനയം തൽക്ഷണം മെച്ചപ്പെടുത്തുന്നതിനും ബഹുവിധമാന വേഷങ്ങളിൽ നാടകീയമായതും ഹാസ്യാത്മകവുമായ രീതിയിൽ അദ്ദേഹം അഭിനയിച്ചു.[5][6] സിനിമാ ചരിത്രത്തിലെ ഏറ്റവും നല്ല ഹാസ്യനടന്മാരിലൊരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു.[7][8][9]

പോപ് ഐ (1980) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനു ശേഷം റോബിൻ കലാമൂല്യവും വിജയകരവുമായ നിരവധി മറ്റു ചിത്രങ്ങളിലും അഭിനയിച്ചു. ദ വേൾഡ് അക്കോഡിങ്ങ് റ്റു ഗാർപ് (1982), മോസ്കോ ഓൺ ദ ഹഡ്സൺ (1984) ഗുഡ് മോണിങ്ങ് വിയറ്റ്നാം(1987) ഡെഡ് പോയെറ്റ്സ് സൊസൈറ്റി (1989) അവേക്കനിങ്ങ്സ് (1990), ദ ഫിഷർ കിങ്ങ് (1991), പാച്ച് ആഡംസ് (1998) വൺ ഔർ ഫോട്ടൊ (2002), വേൾഡ്സ് ഗ്രേറ്റസ്റ്റ് ഡാഡ് (2009) എന്നിവയാണവ. ബോക്സോഫീസ് വിജയങ്ങളായ മറ്റു ചില ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹൂക്ക് (1991) അലാദിൻ (1992) മിസ്സിസ്. ഡൗട്ട്ഫയർ (1993) ജുമാൻജി (1995), ദ ബേഡ് കേജ് (1996) ഗുഡ്‌വിൽ ഹണ്ടിങ്ങ് (1997) നൈറ്റ് അറ്റ് ദ മ്യൂസിയം (നാടകത്രയം) (2006-2014)

ഗുഡ്‌വിൽ ഹണ്ടിങ്ങിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു. അത് കൂടാതെ രണ്ട് പ്രൈംടൈം എമ്മി പുരസ്കാരങ്ങളും ആറ് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും രണ്ട് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകളും അഞ്ച് ഗ്രാമ്മി അവാർഡുകളും നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വില്യംസിനെ കാലിഫോർണിയയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.[10]

സിനിമകൾ

[തിരുത്തുക]
  • ഗുഡ്‌മോർണിങ് വിയറ്റ്‌നാം
  • ഡെഡ് പോയറ്റ്‌സ് സൊസൈറ്റി
  • ജുമാൻജി
  • മിസിസ് ഡൗട്ട്ഫയർ
  • ഗുഡ് വിൽ ഹണ്ടിങ്
  • ഫിഷർ കിങ്
  • ഫ്ളബ്ബർ
  • പോപ് ഐ
  • നൈറ്റ് അറ്റ് മ്യൂസിയം
  • അലാഡിൻ
  • ഹൂക്ക്
  • ദ വേൾഡ് അക്കോർഡിങ് ടു ഗ്രാപ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച സഹനടനുള്ള ഓസ്‌കർ
  • എമ്മി അവാർഡ് (രണ്ട് തവണ)
  • നാല് ഗോൾഡൺ ഗ്ലോബ്‌സ് പുരസ്‌കാരങ്ങൾ
  • അഞ്ച് ഗ്രാമി അവാർഡുകൾ

അവലംബം

[തിരുത്തുക]
  1. "Free Time | Caliendo hopes 'Frank TV' makes good first impression". Pantagraph.com. Archived from the original on 2012-09-07. Retrieved July 1, 2012.
  2. "Robin Williams". James Lipton (host). Inside the Actors Studio. Bravo. June 10, 2001. നം. 710, പരമ്പരാകാലം 7. Archived 2007-02-04 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-04. Retrieved 2014-08-12.
  3. Kahn, Mattie (August 12, 2014). "When Norm Macdonald Met Robin Williams—'The Funniest Man in The World'". ABC News. Archived from the original on August 13, 2014. Retrieved October 19, 2014.
  4. Raab, Lauren; Parker, Ryan; Loomis, Nicky (August 11, 2014). "Robin Williams, 'funniest man alive,' dead at 63". The Bradenton Herald. Los Angeles Times. Archived from the original on October 20, 2014. Retrieved October 19, 2014.
  5. "Say What? Robin Williams' Most Iconic Character Voices". VH1 News. New York City: Viacom. August 12, 2014. Archived from the original on November 5, 2018. Retrieved November 4, 2018.
  6. "Remembering Robin Williams—the man with 1000 voices". GQ Magazine UK. London, England: Condé Nast Britain. August 10, 2017. Archived from the original on November 5, 2018. Retrieved November 4, 2018.
  7. "The 25 Funniest People Of All Time". Businessinsider.com. Archived from the original on November 26, 2018. Retrieved November 26, 2018.
  8. "50 Best Stand-Up Comics of All Time". Rolling Stone. Archived from the original on July 15, 2020. Retrieved July 15, 2020.
  9. "The 50 Best Stand-up Comics of All Time". Pastemagazine.com. Retrieved July 15, 2020.[പ്രവർത്തിക്കാത്ത കണ്ണി]
  10. "നടൻ റോബിൻ വില്യംസിനെ മരിച്ച നിലയിൽ കണ്ടെത്തി". www.mathrubhumi.com. Archived from the original on 2014-08-12. Retrieved 12 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോബിൻ_വില്യംസ്&oldid=4092801" എന്ന താളിൽനിന്ന് ശേഖരിച്ചത്