റാപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hip hop music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hip hop
Stylistic originsFunk, dub, rhythm and blues, soul, reggae, dancehall, toasting, performance poetry, spoken word, signifying, the dozens, scat singing, talking blues
Cultural originsLate 1960s – early 1970s, the Bronx, New York City
Typical instrumentsTurntable, synthesizer, DAW, rapping, drum machine, sampler, drums, guitar, bass guitar, piano, beatboxing, vocals
Mainstream popularityHigh worldwide since the 1980s
Derivative formsElectro - Breakbeat - Jungle/Drum 'n' bass - Trip hop - Grime - Oldskool Rave Hardcore - Club R&B - Funky breaks - Abstract hip hop
Subgenres
Alternative hip hop - Turntablism - Acid rap - Christian hip hop - Conscious hip hop - Freestyle rap - Gangsta rap - Homo hop - Hardcore hip hop - Horrorcore - Instrumental hip hop - Mafioso rap - Nerdcore hip hop - Political hip hop - Baltimore club - Bounce music - Brick city club - Chicano rap - Native American hip hop - Jerkin'
Fusion genres
Country rap - Australian hip hop - Hip hop soul - Hip house - Crunk/Hyphy - Jazz rap - Merenrap - Neo soul - Nu metal - Hip pop - Ragga - Rap opera - Rap rock - Rapcore - Rap metal - Cumbia rap - Merenrap - Hip life - Low Bap - Glitch hop - Wonky - Industrial hip hop - New jack swing - Electro hop - Psychedelic hip hop
Regional scenes
East Coast hip hop - West Coast hip hop - Southern hip hop - Midwest hip hop - Southwest Hip Hop - British hip hop

താളാത്മകമായി അർത്ഥത്തോടെ വാക്കുകൾ അടുത്തടുത് കോർത്തിണക്കി സംസാര ശൈലിയിൽ ഡ്രം ബീറ്റ് കൾക്കൊപ്പം ഹിപ്പ്-ഹോപ്പ് രീതിയിൽ അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ്‌ റാപ്പ് സംഗീതം അല്ലെങ്കിൽ ഹിപ്പ്-ഹോപ്പ് സംഗീതം.

പശ്ചിമ ആഫ്രിക്കയുടെ ഹിപ്പ്‌ ഹോപ്പ്‌ സംസ്കാരത്തിലേക്ക് വിരൽ ചൂണ്ടുന്ന ഈ സംഗീത രൂപം 1970 കളിൽ അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ ജനതയിൽ നിന്നുമാണ് ആരംഭിച്ചത് . റാപ്പിംഗ്, ഡി-ജെ-യിംഗ്, സാമ്പ്ലിംഗ്, സ്ക്രാച്ചിംഗ്, ബീറ്റ് ബോക്സിംഗ് തുടങ്ങിയ നിരവധി മാത്രകൾ ചേർന്നുണ്ടായതാണ് റാപ്പ് മ്യൂസിക്‌. വളരെ അധികം നിർവ്വചനങ്ങൾ ഉള്ള ഇവ ചുരുക്കി പറഞ്ഞാൽ: താളാത്മകമായിവാക്കുകൾ കോർത്തിണക്കി ആളുകളോട് ഇടപഴകി അവതരിപ്പിക്കുന്ന രീതിയാണ് റാപ്പിംഗ്. ഇതിനു ഇന്ഗ്ലീഷിലെ എം-സി-യിംഗ് (master of ceremony) എന്ന വാക്കിനോട് അർത്ഥം വരുന്നു. ഡി-ജെ-യിംഗ് എന്നാൽ ഡിസ്ക് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ബ്രേക്ക്‌ ഡാൻസ്നു വേണ്ടി സംഗീതം പെട്ടെന്ന് പെട്ടെന്ന് ഗതി മാറ്റി അവതരിപ്പുക്കുന്നത്. സാമ്പ്ലിംഗ് എന്നാൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് മറ്റു പല വസ്തുക്കളുടെയും മനുഷ്യരുടെയും മറ്റും ശബ്ധം ഉണ്ടാക്കുക. സ്ക്രാച്ചിംഗ് എന്നാൽ റെക്കോർഡ്‌ പ്ലെയറിലെ ഡിസ്ക് മുന്നോട്ടും പിന്നോട്ടും തിരിച്ചും മറ്റും പലവിധ ശബ്ധവും മാറ്റങ്ങളും അനുഭവപ്പെടുത്തുക എന്നാണു. ബീറ്റ് ബോക്സിംഗ് എന്നാൽ വായ കൊണ്ടും മറ്റും ഡ്രം വായിക്കുന്ന ശബ്ദം ഉണ്ടാക്കുക എന്നാണു. റാപ് സങീതം അവതരിപ്പിക്കുന്ന ആളെ റാപ്പർ എന്നു വിളിക്കുന്നു.

ചരിത്രം[തിരുത്തുക]

റാപിന്റെ തുടക്കം ആഫ്രിക്കൻ സംഗീതത്തിൽ നിന്നുമാണ് എന്ന് സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ആഫ്രിക്കയിൽ കഥകളും മറ്റും ചെണ്ടയുടെ പശ്ചാത്തലത്തിൽ താളാത്മകമായി പൊതുവേദിയിൽ പറയുന്ന രീതിയിൽ നിന്നുമാണ് ഇത് ഉടലെടുത്തതെന്നു പറയുന്നു. 1970 കളിൽ ആഫ്രോ-അമേരിക്കൻ വംശജരുടെ പാർട്ടികളിലും മറ്റുമാണ് ഈ പഴയ രീതിയെ അനുകരിച്ചു അവതരണം ആരംഭിച്ചത്. സംസാരം താളാത്മകമായി ചെയ്യുക, കവിതകൾ വേഗത്തിൽ ചൊല്ലുക, മനോധർമം വാക്കുകളിൽ നടത്തുക എന്നീ പല രീതികളും കാണാം. ഡിസ്കോ,ഫങ്ക് സംഗീതത്തിന്റെ മാത്രകളും ഇതിൽ കാണാം. ബ്രേക്കിന്(ഹിപ്പ് ഹോപ്പ് ഡാൻസ്) നു വേണ്ടി റാപ് സംഗീതം വളരെ അധികം ഉപയോഗിക്കുന്നുണ്ട്.

1980 കളുടെ തുടക്കം വരെ അമേരിക്കയിൽ തങ്ങി നിന്ന ഈ സംഗീതം പിന്നീട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഒട്ടു മിക്ക ഭാഷകളിലും ഈ സംഗീതരീതി ഇപ്പോൾ ഉണ്ട്. ഡ്രം മെഷീൻൻറെയും, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം മൂലം ഇതിൽ തന്നെ നിരവധി ശാഖകളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ചില റാപ് സന്ഗീത്ഗ്ജരും ബാണ്ടുകളും ആണ്: എമിയം, കൂൾ ഹെർക്ക്, ഗ്രാൻഡ്‌ മാസ്റർ ഫ്ലാഷ്, റസ്സൽ സിംമാൻസ്, ആഫ്രികാ ബംബാത്താ, ബി റിയൽ മുതലായവർ.

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

മലയാളം റാപ്പ്

"https://ml.wikipedia.org/w/index.php?title=റാപ്പ്&oldid=3750678" എന്ന താളിൽനിന്ന് ശേഖരിച്ചത്