ബേസ് ഗിറ്റാർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മറ്റു പേരു(കൾ) | electric bass guitar, electric bass, bass |
---|
താഴ്ന്ന ശ്രുതിയിലുള്ള വണ്ണം കൂടിയ തന്ത്രികൾ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ഗിറ്റാറിനെയാണ് ബേസ് ഗിറ്റാർ അല്ലെങ്കിൽ ബേസ് എന്ന് വിളിക്കുന്നത് . ഇംഗ്ലീഷ് സ്പെല്ലിങ്ങിൽ base എന്ന് ഉച്ചരിക്കുന്ന രീതിയിലാണ് bass guitar ൻറെ ഉച്ചാരണ രീതി. കാഴ്ചയിൽ സാധാരണ ഗിറ്റാറിന്റെ രൂപം ഉള്ള ഇവ നീളം കൂടിയ ബോഡിയും, കഴുത്തും ഉള്ളതും കട്ടികൂടിയ നാലോ അന്ജോ ആറൊ തന്തികൾ ഉപയോഗിച്ച് ഉപയോഗിക്കുന്നവയുമായിരിക്കും. വിരലുകൾ, തള്ള വിരൽ , പ്ലക്ട്രം എന്നിവ ഉപയോഗിച്ച് വായിക്കുന്നത് പ്ലക്കിംഗ്, സ്ലാപ്പിംഗ്, പോപ്പിംഗ്,തമ്പിംഗ്, ടാപ്പിംഗ് എന്നീ പല രീതിയിൽ അറിയപ്പെടുന്നുണ്ട്. പൊള്ളയായ ബോഡിയിൽ ഇത്തരം തന്ത്രികൾ ഉപയോഗിച്ച് വായിച്ചിരുന്ന ആദ്യകാലത്തെ ഉപകരണത്തിന് ഡബിൾ ബേസ് എന്ന് വിളിക്കുന്നു. 1950 നു ശേഷം ഇപ്പോൾ ഇലക്ട്രിക് ബേസ് ഗിറ്റാറുകൾ ആണ് കൂടുതൽ ഉപയോഗത്തിലുള്ളത്. റോക്ക്, പോപ്, ഫങ്ക്, ജാസ് തുടങ്ങിയ ഒട്ടുമിക്ക സംഗീതത്തിലും ഇപ്പോൾ ബേസ് ഗിത്താർ ഉപയോഗിക്കാറുണ്ട്.