Jump to content

ഡബിൾ ബേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Double bass

ഏറ്റവും വലുതും താഴ്ന്ന ശ്രുതിയിലുള്ളതുമായ ഒരു തന്ത്രിവാദ്യമാണ് ഡബിൾ ബേസ്. ഇതിനെ സ്ട്രിംഗ് ബേസ്, അപ്പ്‌ റൈറ്റ് ബേസ്, ബേസ് ഫിഡിൽ, ബേസ് വയലിൻ, കോണ്ട്ര ബേസ് എന്നുള്ള പേരുകളിലും അറിയപ്പെടുന്നു. E1, A1, D2, G2 എന്ന രീതിയിലാണ് തന്ത്രികൾ ട്യുൺ ചെയ്യുന്നത്. ഡബിൾ ബേസ് വായിക്കുന്ന ആളെ ബേസിസ്റ് എന്ന് വിളിക്കുന്നു. പലതരം മരങ്ങളാൽ ഉണ്ടാക്കുന്ന ഈ ഉപകരണത്തിന് സാധാരണ 6 അടി ഉയരം ഉണ്ടാകും. വയലിന്റെ ബോ ഉപയോഗിച്ചോ വിരലുകൾ ഉപയോഗിച്ചോ ആണ് ഈ ഉപകരണം വായിക്കുന്നത്. പതിനജ്ജാം നൂറ്റാണ്ടിൽ ഉടലെടുത്ത ബേസ് വയലിന്റെ ആധുനിക രൂപമാണ് ഡബിൾ ബേസ്. ജാസ് സംഗീതം തുടങ്ങി വലിയ ഒര്കെസ്ട്രകളിൽ ആണ് ഡബിൾ ബേസ് സാധാരണയായി ഉപയോഗിച്ചുവരുന്നത്.

"https://ml.wikipedia.org/w/index.php?title=ഡബിൾ_ബേസ്&oldid=3136495" എന്ന താളിൽനിന്ന് ശേഖരിച്ചത്