ബ്രേക്ക്‌ ഡാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
B-boying
Ryan Grasell in Faneuil Hall, Boston, MA.
GenreHip-hop dance
InventorN/A - Street dancers from New York City
Year1970s
CountryUnited States
CompetitionsBattle of the Year
The Notorious IBE
R-16 Korea
Red Bull BC One
UK B-boy Championship

ഹിപ് ഹോപ്‌ സംസ്ക്കാരത്തിന്റെ ഭാഗമായി അമേരിക്കയിലെ ആഫ്രോ അമേരിക്കൻ, ലാറ്റിനോ വംശജരായ ചെറുപ്പക്കാർ അവതരിപ്പിച്ചു തുടങ്ങിയ ഒരു തെരുവ് നൃത്ത രീതിയാണ് ബ്രേക്ക്‌ ഡാൻസ്, ബി ബോയിംഗ് (B-boying ) അഥവാ ബ്രേക്ക് ഡാൻസിംഗ് (break dancing). 1970കളിലാണ് ഇതിൻറെ തുടക്കം. ന്യൂയോർക്ക്‌ സിറ്റിയിലെ വഴിയോരങ്ങളിലാണ് ആദ്യമായി ഇത് അവതരിപ്പിച്ചു തുടങ്ങിയത്. ബ്രേക്ക്‌ ഡാൻസ് എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്ങിലും ഇതിൻറെ യഥാർത്ഥ നാമം ബി ബോയിംഗ്(B-boying) അല്ലെങ്കിൽ ബ്രേക്കിംഗ്(breaking) എന്നാണ്. ഡാൻസ് ചെയ്യുന്ന ആളുകളെ ബി ബോയ്സ് (b-boys), ബി ഗേൾസ്‌ (b-girls ), അല്ലെങ്കിൽ ബ്രെക്കേഴ്സ് (breakers ) എന്ന് വിളിക്കുന്നു. നാല് തരത്തിലുള്ള നീക്കങ്ങളാണ് ഈ നൃത്ത രീതിക്കുള്ളത്. അവ toprock, downrock, power moves, freezes/suicides എന്നിവയാണ്. ആദ്യ കാലങ്ങളിൽ ഹിപ് ഹോപ്‌ സംഗീതം മാത്രമേ ഇതിനു ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ പിന്നീട് ഒരേ രീതിയിലുള്ള ഡ്രം ബീറ്റ് ഉള്ള പല മറ്റു സംഗീതശാഖ കളുടെകൂടെയും ഇത് അവതരിപ്പിച്ചു തുടങ്ങി.

"https://ml.wikipedia.org/w/index.php?title=ബ്രേക്ക്‌_ഡാൻസ്&oldid=3392344" എന്ന താളിൽനിന്ന് ശേഖരിച്ചത്