മൈക്കൽ ജാക്സന്റെ സാംസ്കാരിക സ്വാധീനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Michael jackson 1992.jpg
മൈക്കൽ ജാക്സൺ തന്റെ 1992-ലെ ഡെയ്ഞ്ചൊറസ് ലോക പര്യടനത്തിനിടെ

ഒരു അമേരിക്കൻ സംഗീതജ്ഞനാണ് മൈക്കൽ ജാക്സൺ. "കിംങ് ഓഫ് പോപ്പ്" എന്നറിയപ്പെടുന്ന ഇദ്ദേഹം ലോകത്തിലെ ഏറ്റവും വിജയിച്ചതും സ്വാധീനിച്ചതുമായ സംഗീതകാരന്മാരിൽ ഒരാളാണ്.തന്റെ സംഗീതം, നൃത്തം, ഫാഷൻ, കാരുണ്യ പ്രവർത്തനം എന്നിവയിലൂടെ ലോകമെമ്പാടുമായി സമാനതകളില്ലാത്ത സ്വാധീനമുണ്ടാക്കാൻ ജാക്സനു സാധിച്ചിട്ടുണ്ട്.[1][2]

വളരെ കുട്ടിയായിരുന്നപ്പോഴെ പാടുന്നതിൽ മികവ് കാണിച്ചിരുന്ന ജാക്സൺ തന്റെ അഞ്ചാം വയസ്സുള്ളപ്പോൾ തന്റെ പഴയ സഹോദരങ്ങളോടൊപ്പം ദ ജാക്സൺ 5 ൽ ചേർന്നു.1980 -ന്റെ തുടക്കത്തിൽ ജനപ്രിയ സംസ്കാരത്തിലെ ശക്തമായ ഒരു സാന്നിധ്യമായ ഇദ്ദേഹമാണ് എംടിവിയിൽ ശക്തമായ ആരാധക പിന്തുണ ലഭിച്ച ആദ്യ ആഫ്രിക്കൻ- അമേരിക്കൻ വംശജൻ.ഇദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചയ്ക്കും കാരണമായി.[3]

2009 ജൂണ് 28 ന്, ബാൾട്ടിമോർ സൺ എന്ന തലക്കെട്ടിൽ "മൈക്കൽ ജാക്സൺ ലോകത്തെ മാറ്റിയ 7 വഴികൾ" എന്ന തലക്കെട്ടിൽ ലേഖനമെഴുതി."ജാക്സന്റെ സ്വാധീനം ഒന്നിലധികവശമുളള്ളതാണ്" എന്നെഴുതിയ ജിൽസൺ റോസൻ അത് സൗണ്ട്, നൃത്തം, ഫാഷൻ, സംഗീത വീഡിയോകൾ, സെലിബ്രിറ്റി എന്നിവ ഉൾപ്പെടുന്നതാണെന്നും കൂട്ടിച്ചേർത്തു.[4] 2014 ഡിസംബർ 19 ന്, ബ്രിട്ടീഷ് കൗൺസിൽ ജാക്സന്റെ ജീവിതത്തെ ലോകത്തെ രൂപപ്പെടുത്തിയ 80 പ്രമുഖ സാംസ്കാരിക മുഹൂർത്തങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്..[5]2010 ൽ രണ്ട് യൂണിവേഴ്സിറ്റി ലൈബ്രേറിയന്മാർ ജാക്സന്റെ സ്വാധീനം, സംഗീതം, ജനപ്രീതി, തുടങ്ങിയ വിഷയങ്ങൾ പഠന വിഷയമാക്കാമെന്നു കണ്ടെത്തി.[6][7][8]

അവലംബം[തിരുത്തുക]

  1. Reuters Editorial. "Michael Jackson's music had impact around the globe | Reuters". in.reuters.com. Archived from the original on 2017-12-01. Retrieved July 11, 2017. {{cite web}}: |author= has generic name (help)
  2. "Michael Jackson's generous legacy - latimes". articles.latimes.com. Retrieved July 11, 2017.
  3. "The Golden Age of MTV — And Yes, There Was One". npr. 2011-11-06. Archived from the original on 2016-08-11. Retrieved 2016-08-11.{{cite web}}: CS1 maint: bot: original URL status unknown (link)
  4. Rosen, Jill (June 28, 2009). "7 Ways Michael Jackson Changed The World". The Baltimore Sun. Retrieved April 24, 2016.
  5. "80 moments that shaped the world". British Council. Archived from the original on 2016-06-30. Retrieved May 13, 2016.
  6. Chandler, Cory (May 20, 2010). "Librarians Prove Michael Jackson Was a Rock Star in Academic Literature". Texas Tech University. Archived from the original on 2014-10-06. Retrieved May 31, 2015.
  7. Hidalgo & Weiner 2010, pp. 14–28.
  8. Hidalgo & Weiner 2010, p. 25.