എലിസബത്ത് ടൈലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എലിസബത്ത് ടൈലർ
Elizabeth Taylor
Elizabeth Taylor Argentinean Magazine AD.jpg
Taylor photographed for Argentinian Magazine in 1947
ജനനം
Elizabeth Rosemond Taylor

27 February 1932
മരണംമാർച്ച് 23, 2011(2011-03-23) (വയസ്സ് 79)
ദേശീയതBritish-American
മറ്റ് പേരുകൾLiz Taylor
തൊഴിൽActress
സജീവ കാലം1942–2003
ജീവിതപങ്കാളി(കൾ)Conrad Hilton, Jr. (1950–1951)
Michael Wilding (1952–1957)
Mike Todd (1957–1958)
Eddie Fisher (1959–1964)
Richard Burton (1964–1974, 1975–1976)
John Warner (1976–1982)
Larry Fortensky (1991–1996)
മാതാപിതാക്ക(ൾ)Francis Lenn Taylor (deceased)
Sara Sothern (deceased)

ഒരു ഹോളിവുഡ് ചലച്ചിത്ര നടിയാണ് എലിസബത്ത് ടൈലർ (Dame Elizabeth Rosemond Taylor), (27 ഫെബ്രുവരി 1932 - 23 മാർച്ച്‌ 2011 ) . ലിസ് ടെയ്‌ലർ എന്ന ചുരുക്കപ്പേരിലും ഇവർ അറിയപ്പെടുന്നു. ടെയ്‌ലർ രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1932 ഫെബ്രുവരി 27ന് ഇംഗ്ലണ്ടിലെ ഹാംപ്സ്റ്റഡിൽ ഫ്രാൻസിസ് ലെൻ ടെയ്‌ലറുടെയും സാറാ സോതേൺ എന്ന നടിയുടെയും മകളായി ജനനം. ചെറുപ്പത്തിൽത്തന്നെ ബാലെ പഠിക്കുകയും അഭിനേത്രിയാവുകയും ചെയ്തു. 1943-ൽ 10-ാം വയസ്സിൽ ദെയർസ് വൺ ബോൺ എവ്‌രി മിനിറ്റ് എന്ന സിനിമയിലൂടെ ബാലതാരമായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. ലാസികം ഹോം ആയിരുന്നു പ്രഥമചിത്രം. അടുത്ത വർഷംതന്നെ നാഷണൽ വെൽവെറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. പക്ഷേ, ഈ ചിത്രങ്ങളിലെ അഭിനയവും ഇവരെ അത്രയൊന്നും പ്രസിദ്ധയാക്കിയില്ല. ഇതിനിടയ്ക്ക് ഹോളിവുഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമയെടുത്തു. 1951-ൽ പുറത്തിറങ്ങിയ എ പ്ളേസ് ഇൻ ദ് സൺ ആണ് എലിസബത്ത് ടെയ്ലർക്ക് താരപരിവേഷം നൽകിയത്.1994-ൽ ദ ഫ്‌ളിൻറ്‌സ്റ്റോൺസ് എന്ന ചലച്ചിത്രമാണ് ടെയ്‌ലർ അവസാനമായി അഭിനയിച്ച ചലച്ചിത്രം.ഏഴു തവണ വിവാഹിതയായിട്ടുണ്ട്[1]. 2011 മാർച്ച് 23 - ന് എലിസബത്ത് ടൈലർ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതയായി [2][3].

പുരസ്കാരങ്ങൾ[തിരുത്തുക]

1958 മുതൽ 1961 വരെ തുടർച്ചയായി നാല് വർഷം ഓസ്‌കാർ നാമനിർദ്ദേശം ലഭിക്കുകയും 1961-ൽ ബട്ടർഫീൽഡ്, 1967-ൽ ഹൂ ഈസ് എഫ്രൈഡ് ഓഫ് വെർജിനീയ വൂൾഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്‌കാർ പുരസ്കാരങ്ങൾ രണ്ടു തവണ നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. മാതൃഭൂമി വെബ്‌സൈറ്റ്
  2. "Screen icon Elizabeth Taylor dies". BBC News. BBC. ശേഖരിച്ചത് 23 March 2011. CS1 maint: discouraged parameter (link)
  3. "ABC: Actress Elizabeth Taylor dies at age 79". USA Today. March 23, 2011. ശേഖരിച്ചത് March 23, 2011. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ടൈലർ&oldid=2754589" എന്ന താളിൽനിന്ന് ശേഖരിച്ചത്