"അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,375 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Arookutty Gramapanchayat}}
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പടുന്ന ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി. 11.10 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള അരൂക്കുറ്റി പഞ്ചായത്ത് ഉൾപ്പെടുന്ന വില്ലേജും അരൂക്കുറ്റിതന്നെയാണ്. വടക്കും കിഴക്കും പടിഞ്ഞാറും ഭാഗത്ത് വേമ്പനാട്ട് കായലും, തെക്കുഭാഗത്ത് പാണാവള്ളി പഞ്ചായത്തുമാണ് അരൂക്കുറ്റി പഞ്ചായത്തിന്റെ അതിരുകൾ. പഴയ കരപ്പുറത്തിന്റെ (ചേർത്തല) വടക്കേയതിരിൽ, വേമ്പനാട്ടുകായലിനാൽ മൂന്നുവശവും ചുറ്റപ്പെട്ടിരിക്കുന്ന മനോഹരമായ ഗ്രാമപ്പഞ്ചായത്താണ് അരൂക്കുറ്റി. രണ്ടര നൂറ്റാണ്ടുകൾക്കു മുമ്പ് ഈ പ്രദേശം കൊച്ചിരാജാവിന്റെ അധീനതയിലായിരുന്നു. 1750-ൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ദളവയായിരുന്ന രാമയ്യൻ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിർത്തിയായി പരിണമിച്ച ഈ അതിരിൽ നാട്ടിയിരുന്ന അതിരുകുറ്റിയുടെ പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലം പിൽക്കാലത്ത് നാമപരിണാമം സംഭവിച്ച് അരികുകുറ്റിയാവുകയും തുടർന്ന് അരൂക്കുറ്റിയെന്ന സ്ഥലനാമമുണ്ടാവുകയും ചെയ്തു. തിരുവിതാംകൂറിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുകയോ, തിരുവിതാംകൂറിലേക്ക് കൊണ്ടുവരികയോ ചെയ്തിരുന്ന സാധനങ്ങളിന്മേൽ ചുങ്കം ഈടാക്കുന്നതിന് രാജ്യാതിർത്തിയായ അരൂക്കുറ്റിയിൽ ചൌക്ക സ്ഥാപിക്കപ്പെട്ടിരുന്നു. മജിസ്ട്രേറ്റുകച്ചേരി, എക്സൈസ് കമ്മീഷണർ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, കസ്റ്റംസ് ഹൌസ്, ട്രഷറി, പോലീസ് സ്റ്റേഷൻ, ജയിൽ, ആശുപത്രി എന്നിങ്ങനെ ഒരു പ്രാദേശിക ഭരണസിരാകേന്ദ്രത്തിനാവശ്യമായ എല്ലാ സർക്കാർസ്ഥാപനങ്ങളും അക്കാലത്ത് ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു.
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പടുന്ന 11.10 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി.
==അതിരുകൾ==
*കിഴക്ക് - വേമ്പനാട്ട് കായൽ
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1926188" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി