പി.കെ. സേഥി
ഈ ലേഖനത്തിന്റെ വ്യാകരണം, ശൈലി, കെട്ടുറപ്പ്, അക്ഷരങ്ങൾ ശരിയാക്കാൻ തിരുത്തലുകൾ വേണ്ടിവന്നേയ്ക്കും. |
പ്രമോദ് കരൺ സേഥി | |
---|---|
ജനനം | വാരാണസി, ഇന്ത്യ | 28 നവംബർ 1927
മരണം | 6 ജനുവരി 2008 | (പ്രായം 80)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | പി.കെ സേഥി |
തൊഴിൽ | Orthopaedic Surgeon, Inventor |
അറിയപ്പെടുന്നത് | ജയ്‌പൂർ പാദങ്ങൾ |
കൃത്രിമ കാലുകൾ നിർമിച്ചതിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ ഓർത്തോപീഡിയാക് സർജൻ ആണ് പി.കെ സേഥി. അപകടങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവരും ജന്മനാ വികലാംഗരുമായ ആയിരക്കണക്കിനാളുകൾ സേഥിയുടെ ജയ്‌പൂർ പാദങ്ങൾ എന്ന കൃത്രിമ കാലുകൾ ഘടിപ്പിച്ച് ഇന്നും ജീവിതം നയിക്കുന്നുണ്ട്. ജയ്‌പൂർ പാദങ്ങൾ വികസിപ്പിക്കുന്നതിനു മുമ്പുള്ള കൃത്രിമ കാലുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നു. എന്നാൽ ജയ്‌പൂർ പാദങ്ങളുടെ കണ്ടുപിടിത്തം ഒട്ടേറെ പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. നിരവധി നിരാലംബർക്ക് സഹായകമായ കൃത്രിമ പാദങ്ങൾ നിർമ്മിക്കപ്പെട്ടത് സേഥിയുടെ അസാമാന്യ ധിഷണാ പാടവത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണ്. [1]
ജീവിതരേഖ
[തിരുത്തുക]1927 നവമ്പർ 28 ന് ഉത്തർപ്രദേശിലെ വാരണാസിയിലായിരുന്നു സേഥിയുടെ ജനനം. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായിരുന്നു പിതാവ് നിഹാൽ കരൺ സേഥി. ആഗ്രയിൽ നിന്ന് വൈദ്യബിരുദം നേടിയ സേഥി, അസ്ഥിരോഗശാസ്ത്രത്തിൽ പരിശീലനം നേടി. 1958 ൽ ജയ്‌പൂരിലെ സവായ് മാൻസിംഗ് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ദ്ധനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം കൃത്രിമ കാലുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നു. അസ്ഥിരോഗ ചികിത്സയിൽ വിദഗ്‌ദ്ധനായിരുന്ന അദ്ദേഹം തളർവാതം പിടിച്ച രോഗികൾക്ക് രോഗികൾക്കു കൃത്രിമ എല്ലുകൾ വച്ചു കൊടുക്കുന്നതിന്ന് നേതൃത്വം നൽകിയിരുന്നു. [2]
ബഹുമതികൾ
[തിരുത്തുക]ജയ്‌പൂർ പാദത്തിന്റെ കണ്ടുപിടുത്തം സേഥിയ്‌ക്ക് ഗിന്നിസ് ബുക്കിലും സ്ഥാനം നേടിക്കൊടുത്തു. സേഥി നൽകിയ സേവനത്തെ മാനിച്ച് രാഷ്ട്രം പദ്‌മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.[3] മാഗ്‌സെസെ, ബി.സി റോയി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2008 ജനുവരി 7 ന് പി. കെ. സേഥി എന്ന കാലുകൾ ദാനം ചെയിത ഡോക്‌ടർ വിട പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുമ്പോൾ അദ്ദേഹത്തിന്ന് 80 വയസ്സുണ്ടായിരുന്നു.[4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ വൺ ഇന്ത്യ മലയാളം [1] ശേഖരിച്ചത് 2019 ജൂലൈ 19
- ↑ ഡിസി ബുക്ക്സ് [2] Archived 2019-07-19 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 18
- ↑ https://www.hindustantimes.com/india/dr-sethi-inventor-of-jaipur-foot-dies/story-4r5GhDEatlVOjMeGvEbUxI.html
- ↑ https://timesofindia.indiatimes.com/india/p-k-sethi-leaves-his-footprint-behind/articleshow/2688062.cms