"വിക്കിപീഡിയ:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 73: വരി 73:
#[[ഉ:നിരക്ഷരൻ|നിരക്ഷരൻ]]
#[[ഉ:നിരക്ഷരൻ|നിരക്ഷരൻ]]
#[[ഉ:zeqox|രഞ്ജിത്ത് ]]
#[[ഉ:zeqox|രഞ്ജിത്ത് ]]
#[[ഉ:Neon|രൺജിത്ത് ]]
--[[User:Neon|<span style="color:blue">Ranjith Siji - Neon</span>]] &raquo; [[User talk:Neon|<span style="color:orange;font-weight:bold;">Discuss</span>]] 10:11, 25 മാർച്ച് 2011 (UTC)


=====കോട്ടയം=====
=====കോട്ടയം=====

10:12, 25 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു
2011 ഏപ്രിൽ 2 - 2011 ഏപ്രിൽ 17
പ്രമാണം:Collage - community, love and support.png
ലക്ഷ്യംസ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി
അംഗങ്ങൾവിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും
ഇതുവരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ 0

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് ഇത്.

2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെയുള്ള കാലയളവിലാണു് ഈ പദ്ധതി നടത്താൻ ഉദ്ദേശിക്കുന്നത്. ഈയടുത്ത് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണു് ഈ പദ്ധതി ഇപ്പോൾ നടത്താൻ തീരുമാനിക്കാനുള്ള ഒരു പ്രധാനകാരണം. ശ്രദ്ധേയരായ മലയാളികളുടെ പറ്റുന്നിടത്തോളം സ്വതന്ത്ര ചിത്രങ്ങൾ ഇതിലൂടെ വിക്കിയിലെത്തിക്കാൻ ശ്രമിക്കുന്നു.

ഇതിനു് പ്രചോദനം ആയത് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു പട്ടണത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ വേണ്ടി നടത്തിയ London Loves Wikipedia പോലൂള്ള വിക്കിപദ്ധതികളാണു്. പല യൂറോപ്യൻ ഭാഷാ വിക്കികളും അവരവരുടെ പട്ടണത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ സമാനമായ വിക്കിപദ്ധതികൾ ഇടയ്ക്കിടയ്ക്ക് നടത്താറുണ്ട്. ഒന്നോ രണ്ടോ ദിവസം ഇതിനു് വേണ്ടി നീക്കി വച്ച് കുറച്ച് പേർ സംഘമായി പട്ടണത്തിന്റെ വിവിധ ഇടങ്ങളിൽ പോയി വിക്കിക്ക് പറ്റിയ ചിത്രങ്ങളെടുത്ത് വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയാണു് പതിവ്.

എന്നാൽ ഒരു പട്ടണത്തിൽ ചുറ്റി കറങ്ങി പടം എടുത്ത് വിക്കിയിൽ കയറ്റാനുള്ള ആൾബലം മലയാളം വിക്കിസംരംഭങ്ങൾക്ക് ഇപ്പോഴില്ല. അതിനാൽ ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

  • പരിപാടി: മലയാളം വിക്കിപീഡിയർ വിക്കിമീഡിയയെ സ്നേഹിക്കുന്നു
  • തീയ്യതി: 2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
  • ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക
  • അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ

താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?

  • വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ 2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെയുള്ള തീയതികളിൽ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ അപ്‌ലോഡ് ചെയ്യുക. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public domain image resources പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)

നിബന്ധനകൾ

  • മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥൻ വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.
  • മറ്റൊരു ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്.
  • എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം ഇല്ലെന്ന് അനുമാനിച്ച് അപ്‌ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)
  • സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ അനുവാദം വാങ്ങിയിരിക്കണം.
  • ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെന്നും നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)
  • ചിത്രം കഴിയുന്നതും EXIF അഥവാ മെറ്റാഡാറ്റ ഉൾപ്പടെ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.

എവിടെ അപ്‌ലോഡ് ചെയ്യണം

  • http://commons.wikimedia.org/, http://ml.wikipedia.org/ എന്നീ സൈറ്റുകളൊന്നിൽ അപ്‌ലോഡ് ചെയ്യുക.
  • ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ചിത്ര സഹായി കാണുക
  • സംശയങ്ങൾ help@mlwiki.in എന്ന വിലാസത്തിലേക്ക് അയക്കുക.

അത്യാവശ്യം വേണ്ട ചിത്രങ്ങൾ

  • കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
  • കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
  • കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
  • ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)

പങ്കെടുക്കുന്നവർ

ഇന്ത്യ

കേരളം

കാസർഗോഡ്
  1. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌
കണ്ണൂർ
  1. അജയ് കുയിലൂർ
  2. അനൂപ്
  3. വിജയകുമാർ ബ്ലാത്തൂർ
  4. ലാലു മേലേടത്ത്
വയനാട്
കോഴിക്കോട്
  1. -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:45, 24 മാർച്ച് 2011 (UTC)[മറുപടി]
മലപ്പുറം
പാലക്കാട്
തൃശ്ശൂർ
  1. മനോജ്.കെ
എറണാകുളം
  1. നിരക്ഷരൻ
  2. രഞ്ജിത്ത്
  3. രൺജിത്ത്
കോട്ടയം
ഇടുക്കി
ആലപ്പുഴ
പത്തനംതിട്ട
കൊല്ലം

--കണ്ണൻഷൺമുഖം

തിരുവനന്തപുരം
  1. കിരൺ ഗോപി
  2. -- ടിനു ചെറിയാൻ‌

കർണ്ണാടകം

ബാംഗ്ലൂർ
  1. ഷിജു അലക്സ്
  2. അനൂപ്
  3. -- ടിനു ചെറിയാൻ‌

തമിഴ്നാട്

ചെന്നെ

ഡെൽഹി

ഡെൽഹി

Sunil
Georgekutty

മഹാരാഷ്ട്ര

മുംബൈ
പൂണെ

ഗുജറാത്ത്

സൂറത്
  1. സുഗീഷ്

ഒറീസ

ഭുവനേശ്വർ
--ഷിജു അലക്സ്

ഖത്തർ

  1. സാദിക്ക്‌ ഖാലിദ്‌ 07:35, 24 മാർച്ച് 2011 (UTC)[മറുപടി]

USA

Jyothis

UAE

Junaid
Simy

Saudi Arabia

പതിവ് ചോദ്യങ്ങൾ

വിശദാംശങ്ങൾക്കായി പതിവ് ചോദ്യങ്ങൾ കാണുക.

കേരളത്തിൽ ഉള്ള വിക്കിപീഡിയർ മാത്രമേ ഇതിൽ പങ്കെടുക്കാൻ പാടുള്ളോ?

ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പരിപാടി അല്ലെങ്കിലും കേരളത്തിനാണു് ഏറ്റവും പ്രാമുഖ്യം. കേരളത്തിലെ 14 ജില്ലകളിലും ഉള്ള വിക്കിപീഡിയർ അല്ലെങ്കിൽ വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഇതിന്റെ ഭാഗമായി ചേർന്ന് വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങൾ (പ്രത്യേകിച്ച് കേരളത്തേയും മലയാളത്തേയും സംബന്ധിക്കുന്ന ചിത്രങ്ങൾ) വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് സഹായിക്കണം.

പക്ഷെ ഇത് കേരളത്തിൽ മാത്രമായി ഒതുക്കി നിർത്തുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ/രാജ്യങ്ങളിൽ ഉള്ള വിക്കിപീഡിയർ (വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ) അവർ ഇപ്പോൾ വസിക്കുന്ന സ്ഥലത്ത് തന്നെ ഇരുന്ന് വൈജ്ഞാനിക സ്വഭാമുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകുക.

ഈ തീയതികളിൽ എടുത്ത ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?

അങ്ങനെ ഒരു നിബന്ധന ഇല്ല. താങ്കൾ എപ്പോൾ എടുത്ത ചിത്രം വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.

ഈ തീയതികളിൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?

അങ്ങനെ നിബന്ധന ഇല്ല. വിക്കിയിലേക്ക് സ്വതന്ത്ര അനുമതി ഉള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം എന്ന് താങ്കൾക്ക് അറിയാമല്ലോ. പ്രത്യേക വിക്കിപദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഒരുമിച്ച് ഒരു ആഘോഷം പോലെ നടത്തുന്ന ഒന്നാണിത്. താങ്കളും അതിൽ ചേരുന്നതിൽ സന്തോഷമേ ഉള്ളൂ. അതിനാൽ ഈ തീയതികൾ അപ്‌ലോഡ് ചെയ്യുന്നത് ഉത്തമം.

എതൊക്കെ തരത്തിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം?

വൈജ്ഞാനിക സ്വഭാവമുള്ള ഏത് ചിത്രവും അപ്‌ലോഡ് ചെയ്യാം. പക്ഷെ ചിത്രങ്ങൾ താങ്കൾ എടുത്തതായിരിക്കണം അല്ലെങ്കിൽ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള നിബന്ധനകൾ കാണുക.

സംശയങ്ങൾ എവിടെ ചോദിക്കണം?

ഒന്നുകിൽ ഈ താളിന്റെ സംവാദം താളിൽ ചോദിക്കുക അല്ലെങ്കിൽ help@mlwiki.in എന്ന ഇമെയിൽ വിലാസത്തിൽ മെയിൽ അയക്കുക.