ആശാ ഭോസ്‌ലേ
ആശാ ഭോസ്‌ലേ | |
|---|---|
Bhosle in 2015 | |
| ജനനം | ആശാലത ദിനനാഥ് മങ്കേഷ്കർ 8 സെപ്റ്റംബർ 1933 |
| മരണം | 12 ഏപ്രിൽ 2026 (92 വയസ്സ്) മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
| തൊഴിൽs |
|
| സജീവ കാലം | 1943–2026 |
| Works | Full list |
| ജീവിതപങ്കാളി(s) | ഗണപത്രാവു ഭോസാലെ (m. 1949; died 1966) |
| കുട്ടികൾ | (വർഷാ ഭോസ്ലെ) ഉൾപ്പെടെ 3 |
| Father | ദീനനാഥ് മങ്കേഷ്കർ |
| ബന്ധുക്കൾ | See list |
| കുടുംബം | Mangeshkar family and Manikya dynasty (in-laws) |
| അവാർഡുകൾ | Full list |
| Honours | Dadasaheb Phalke Award (2000) Padma Vibhushan (2008) Banga Bibhushan (2018)[1] Maharashtra Bhushan (2021) |
| Musical career | |
| വിഭാഗങ്ങൾ | |
| ഉപകരണ(ങ്ങൾ) | Vocals |
ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയും ഗായികയുമാണ് ആശാ ഭോസ്ലെ[10][11] [12][13][14] (1933 സെപ്റ്റംബർ 8 - 2026 ഏപ്രിൽ 12) 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ആശ പാടിയിട്ടുണ്ട്. ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന് ലഭിച്ചത് ആശയ്ക്കാണ്. 2026 ഏപ്രിൽ 12 ന് അന്തരിച്ചു.
ജീവിതരേഖ
[തിരുത്തുക]മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16 ആം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു.[15]
'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. പിന്നീട് ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായി. ഏതുതരം പാട്ടുകളും അനായാസേന പാടാനുള്ള കഴിവാണ് ആശയുടെ പ്രത്യേകത. ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, പോപ്പ്, റോക്ക്, ഖവാലി, ഗസൽ, ഭജന എന്നിവയിലെല്ലാം ഒരുപോലെ തിളങ്ങി. വിവിധ ഭാഷകളായി ഇതുവരെ പന്തിരായിരം ഗാനങ്ങൾ ആലപിച്ചു.
1977-ൽ റിലീസായ സുജാത എന്ന സിനിമയിലെ സ്വയംവര ശുഭദിന മംഗളങ്ങൾ... എന്ന ഏക ഗാനമാണ് മലയാളത്തിൽ ആശയുടെ സംഭാവന. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2001-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ അർഹയായതും ആശയാണ്.
1981, 1986 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച ആശയ്ക്ക് 2008-ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു.
1990-കളിൽ പിന്നണി ഗായിക രംഗത്ത് നിന്നും ഒഴിവായ ആശ ഭോസ്ലെ പിന്നീട് എ.ആർ.റഹ്‌മാൻ്റെ സംഗീത സംവിധാനത്തിലാണ് ചലച്ചിത്ര രംഗത്തേക്ക് തിരിച്ചെത്തിയത്.
എ.ആർ.റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച് ആശ ഭോസ്ലെ ആലപിച്ച 1995-ലെ രംഗീല എന്ന സിനിമയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായതോടെ താൽ, ദൗഡ്, ഇരുവർ, ലഗാൻ എന്നീ ചിത്രങ്ങളിലും റഹ്‌മാൻ - ആശ ഭോസ്‌ലെ വീണ്ടും ഒന്നിച്ചു സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു.
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 92-മത്തെ വയസിൽ 2026 ഏപ്രിൽ 12ന് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. [16]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "'বঙ্গবিভূষণ' পুরস্কার পেলেন আশা ভোঁসলে, সমরেশ, প্রসেনজিৎ" [Banga Bibhushan for Asha Bhosle, Samaresh, Prasenjit and others]. jagonews24.com (in Bengali). 22 May 2018. Archived from the original on 2 February 2024. Retrieved 26 September 2022.
- 1 2 "85 UNFORGETTABLE Asha Bhosle songs". Rediff.com.
- ↑ "Asha Bhosle Songs: The Golden Collection – Memorable Ghazals And Geets – Asha Bhosle MP3 Urdu Songs by Asha Bhosle". Gaana. Retrieved 9 February 2022.
- ↑ "Asha Bhosle Bhajan songs – Download Bhajan MP3 Song of Asha Bhosle". Saregama.com. Retrieved 9 February 2022.
- ↑ "Happy Birthday Asha Bhosle: Some lesser-known facts about the Queen of Indie Pop – Mumbai Mirror". Mumbaimirror.indiatimes.com. Retrieved 9 February 2022.
- ↑ "Gurbani Shabad By Asha Bhonsale Music Playlist: Best Gurbani Shabad By Asha Bhonsale MP3 Songs on Gaana.com" https://gaana.com/playlist/amp/dr-joginder-singh-chhabra-gurbani-shabad-by-asha-bhonsale.html Archived 2024-07-03 at the Wayback Machine
- ↑ Nazruli Geeti by Asha Bhosle (Album) (in Bengali). Super Cassettes Industries Private Limited. 2002. Retrieved 2026-04-14 – via Spotify.
{{cite AV media}}: CS1 maint: url-status (link) - ↑ Nazrul Geeti Vol-2 by Asha Bhosle (Album) (in Bengali). Super Cassettes Industries Private Limited. 1996. Retrieved 2026-04-14 – via Spotify.
{{cite AV media}}: CS1 maint: url-status (link) - ↑ "Playlist ASHA BHOSLE RABINDRA SANGEET on Gaana.com". Gaana. Retrieved 9 February 2022.
- ↑ ആശ ഭോസ്‌ലെ അന്തരിച്ചു
- ↑ Asha Bhosle has been credited variously as Asha, Asha Bhosle, Asha Bhonsale, Asha Bhonsle, Asha Bhonsley, Asha Bhosale and Asha Bhosley (See her IMDB entry for details). She is often referred to as Ashaji – the Hindi suffix ji denotes respect.
- ↑ Gulzar; Nihalani, Govind; Chatterji, Saibal (2003). Encyclopaedia of Hindi Cinema. Popular Prakashan. pp. 532–533. ISBN 81-7991-066-0.
- ↑ Gangadhar, v. (18 May 2001). "Only the best preferred". The Hindu. Archived from the original on 2003-08-23. Retrieved 2009-07-22.
{{cite news}}: Italic or bold markup not allowed in:|publisher=(help) - ↑ Arnold, Alison (2000). The Garland Encyclopedia of World Music. Taylor & Francis. pp. 420–421. ISBN 0-8240-4946-2.
- ↑ "Asha, 70 years, 70 landmarks". 8 September 2003. Archived from the original on 8 November 2006. Retrieved 2006-11-11.
- ↑ പാടിയ ഏകമലയാളഗാനം
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആശാ ഭോസ്‌ലേ
- Asha Bhosle: The Voice Of Bollywood And More – audio report by NPR's 50 great voices
- CS1 Bengali-language sources (bn)
- CS1 maint: url-status
- Pages using infobox person with multiple spouses
- Pages with empty portal template
- Articles with NCL identifiers
- Articles with NLK identifiers
- Articles with Grammy identifiers
- Articles with MusicBrainz identifiers
- 1933-ൽ ജനിച്ചവർ
- സെപ്റ്റംബർ 8-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രപിന്നണിഗായകർ
- ബംഗാളി ചലച്ചിത്രപിന്നണിഗായകർ
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ
- മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- ഹിന്ദി ചലച്ചിത്രപിന്നണിഗായികമാർ
- അപൂർണ്ണ ജീവചരിത്രങ്ങൾ