കല്ലളൻ വൈദ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കല്ലാളൻ വൈദ്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കല്ലളൻ വൈദ്യർ
Kallalan Vaidyar.jpg
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഒ. കോരൻ
മണ്ഡലംനീലേശ്വരം
വ്യക്തിഗത വിവരണം
ജനനം1895
മരണം1971(1971-00-00) (പ്രായം 75–76)
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
As of സെപ്റ്റംബർ 26, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കല്ലളൻ വൈദ്യർ (1895-1971). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്. ഇ.എം.എസിനൊപ്പം, നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന് സംവരണസീറ്റിൽ മത്സരിച്ച് ആണ് അദ്ദേഹം വിജയിച്ചത്.[1] സംവരണ മണ്ഡലത്തിൽ വൈദ്യരുടെ എതിരാളി കോൺഗ്രസിലെ പി. അച്ചു കോയൻ ആയിരുന്നു.[2] വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും[3], കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർ.

ജീവിത രേഖ[തിരുത്തുക]

കാസർഗോഡ് ജില്ലയിൽ, നീലേശ്വരം മടിക്കൈയിൽ ജനനം. മടിക്കൈ ഗ്രാമപഞ്ചായത്തംഗമായിരുന്ന ഇദ്ദേഹം ദക്ഷിണ കാനറ ജില്ലാ ബോർഡിലും പ്രവർത്തിച്ചിരുന്നു. കർഷക സംഘത്തിന്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഒരു സജീവ പ്രവർത്തകനായിരുന്നു കല്ലളൻ വൈദ്യർ. 1971-ൽ ഇദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

കല്ലളൻ വൈദ്യരുടെ പേരിൽ നീലേശ്വരത്ത് ഒരു സ്മാരക സാംസ്കാരിക സമുച്ചയം കേരള സർക്കാർ നേതൃത്വത്തിൽ നിർമ്മിക്കുകയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ കലാ പരിശീലന, പ്രദർശന കേന്ദ്രം, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്റെ ഉൽപ്പന്ന വിപണനകേന്ദ്രം, ഗവേഷണ കേന്ദ്രം തുടങ്ങിയവ അടങ്ങുന്നതാണ് ഈ സമുച്ചയം.[4]

അവലംബം[തിരുത്തുക]

  1. മരിയ, ആഖിൻ. "കല്ലളൻ വൈദ്യരുടെ മകൻ ചോദിക്കുന്നു, ഞങ്ങളെ മറന്നു അല്ലേ...?". Mathrubhumi (ഭാഷ: ഇംഗ്ലീഷ്).
  2. "ഇ.എം. എസിന്റേയും എ.കെ.ജിയുടേയും വോട്ടഭ്യർഥന: കാലം സൂക്ഷിച്ച വി.ഐ.പി വോട്ടഭ്യർഥന നോട്ടിസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു". Daily Indian Herald. 24 ഒക്ടോബർ 2015.
  3. http://niyamasabha.org/codes/members/m270.htm
  4. "കല്ലളൻ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയം; സർക്കാർ രണ്ടുകോടി നീക്കിവെച്ചു". Mathrubhumi (ഭാഷ: ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=കല്ലളൻ_വൈദ്യർ&oldid=3495706" എന്ന താളിൽനിന്ന് ശേഖരിച്ചത്