വെങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേങ്ങര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേങ്ങര (വിവക്ഷകൾ) എന്ന താൾ കാണുക. വേങ്ങര (വിവക്ഷകൾ)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വേങ്ങര. മാടായി ഗ്രാമപഞ്ചായത്തിനു കീഴിലാണ്‌ ഈ പ്രദേശം ഉൾപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

കടൽ നീങ്ങി ഉണ്ടായ വെളുത്ത കര എന്ന അർത്ഥത്തിൽ വെൺ (വെളുത്ത) കര എന്ന വാക്കുകൾ ചേർന്നാണ് വേങ്ങര എന്ന പദം ഉണ്ടായത്.

[തിരുത്തുക] അതിരുകൾ

കിഴക്ക് എരിപുരം, തെക്ക് പഴയങ്ങാടി, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് ചെറുതാഴം എന്നിവയാണ് വേങ്ങരയുടെ അതിരുകൾ.

[തിരുത്തുക] ചരിത്രത്തിൽ

ടിപ്പു സുൽത്താൻ ഈ പ്രദേശം ആക്രമിച്ച് കീഴടക്കിയപ്പോൾ വേങ്ങരയും ടിപ്പുവിന്റെ അധിനഭൂമിയുടെ ഭാഗമായിരുന്നു. പഴയങ്ങാടി പുഴയെയും മൂലയ്ക്കൽ പുഴയെയും ബന്ധിപ്പിച്ച് ടിപ്പുസുൽത്താൻ നിർമ്മിച്ച സുൽത്താൻ തോട് (സുൽത്താൻ കനാൽ) വേങ്ങരയിലൂടെ കടന്നുപോവുന്നു.

[തിരുത്തുക] ജീവിതമാർഗ്ഗം

കൃഷിയാണ് വേങ്ങരയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ. തെങ്ങ്, നെല്ല് എന്നിവയാണ് പ്രധാന വിളകൾ. കശുവണ്ടി, വെറ്റില, പച്ചക്കറികൾ എന്നിവയും പരക്കെ കൃഷിചെയ്യുന്നു.വേങ്ങരയിലെ പുരുഷന്മാരിൽ അഞ്ചിലൊരാൾ ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന പ്രവാസിയാണ് എന്ന് കണക്കാക്കപെടുന്നു[അവലംബം ആവശ്യമാണ്].

[തിരുത്തുക] വ്യവസായങ്ങൾ

കേരള ക്ലേയ്സ് ആന്റ് സെറാമിക് പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനം വേങ്ങരയിൽ പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ നിന്നുള്ള പരിസ്ഥിതി മലിനീകരണം കാരണം കിണറുകളിൽ വിഷജലം ആയി എന്ന കാരണത്താൽ ജനങ്ങൾ വർഷങ്ങളായി ഇവിടെ പ്രക്ഷോഭം നടത്തുന്നു. മേധ പട്കർ, സുഗതകുമാരി തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

[തിരുത്തുക] ഇതും കാണുക

വേങ്ങര (മലപ്പുറം)

[തിരുത്തുക] മറ്റ് ലിങ്കുകൾ

വേങ്ങരെയെക്കുറിച്ചുള്ള ഒരു വെബ്‌സൈറ്റ്


"http://ml.wikipedia.org/w/index.php?title=വെങ്ങര&oldid=1098088" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ