മെഹ്മൂദ് ധോല്പൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്തനായ ഹാർമോണിയം വിദ്വാൻ ആണ് മെഹ്മൂദ് ധോൽപൂരി(ജ. മാർച്ച് 23-മ.1953-മെയ് 25, 2011).

ജീവിതരേഖ[തിരുത്തുക]

1953 മാർച്ച് 23നു രാജസ്ഥാനിലെ ധോൽപുരിയിലാണ് ഇദ്ദേഹം ജനിച്ചത്.തന്റെ പതിനൊന്നാമത്തെ വയസ്സിൽ മുത്തശ്ശനായ ബുദ്ധ ഖാനിൽ നിന്നുമാണ് സംഗീത പഠനം ആരംഭിച്ചത്.ശേഷം പിതാവ് ഉസ്താദ് നസീർ അഹമ്മദ് ഖാൻ പരിശീലനം പൂർത്തിയാക്കി.

ഹാർമോണിയം വിദ്വാന്മാർ പൊതുവേ അവഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഇദ്ദേഹം പണ്ഡിറ്റ് ഭീംസെൻ ജോഷി, ബീഗം പർവീൺ സുൽതാന, പണ്ഡിറ്റ് ജസ്‌രാജ് തുടങ്ങി മിക്കവാറും എല്ലാ പ്രമുഖർക്കും വേണ്ടി സംഗീതപരിപാടികളിൽ പങ്കെടുത്തു.

അംഗീകാരങ്ങൾ[തിരുത്തുക]

2006-ൽ പത്മശ്രീ നൽകി രാഷ്ട്രം ആദരിച്ചു. ഈ ബഹുമതിക്ക് അർഹനാവുന്ന ആദ്യ ഹാർമ്മോണിയം വിദ്വാൻ കൂടിയാണ് ഇദ്ദേഹം.

"https://ml.wikipedia.org/w/index.php?title=മെഹ്മൂദ്_ധോല്പൂരി&oldid=2874053" എന്ന താളിൽനിന്ന് ശേഖരിച്ചത്