മെഹ്മൂദ് ധോല്പൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mehmood dholpuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mehmood Dhaulpuri
ജനനം23 March 1954
India
മരണം25 May 2011 (aged 57)
തൊഴിൽMusician
Instrumentalist
അറിയപ്പെടുന്നത്Harmonium
കുട്ടികൾThree daughters and two sons
പുരസ്കാരങ്ങൾPadma Shri

പ്രശസ്തനായ ഹാർമോണിയം വിദ്വാൻ ആണ് മെഹ്മൂദ് ധോൽപൂരി(23 മാർച്ച് 1954 - 25 മെയ് 2011).[1]

ജീവിതരേഖ[തിരുത്തുക]

1953 മാർച്ച് 23നു രാജസ്ഥാനിലെ ധോൽപുരിയിലാണ് ഇദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ബുദ്ധ ഖാൻ അറിയപ്പെടുന്ന സാരംഗി വായനക്കാരനായിരുന്നു[2] തന്റെ പതിനൊന്നാമത്തെ വയസ്സിൽ മുത്തശ്ശനായ ബുദ്ധ ഖാനിൽ നിന്നുമാണ് സംഗീത പഠനം ആരംഭിച്ചത്. ശേഷം പിതാവ് ഉസ്താദ് നസീർ അഹമ്മദ് ഖാൻ പരിശീലനം പൂർത്തിയാക്കി.[3]

ഹാർമോണിയം വിദ്വാന്മാർ പൊതുവേ അവഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഇദ്ദേഹം പണ്ഡിറ്റ് ഭീംസെൻ ജോഷി, ബീഗം പർവീൺ സുൽത്താന, പണ്ഡിറ്റ് ജസ്‌രാജ്, കിഷോരി അമോൻകർ, ഗിരിജ ദേവി, രാജൻ-സാജൻ മിശ്രസഹോദരന്മാർ തുടങ്ങി മിക്കവാറും എല്ലാ പ്രമുഖർക്കും വേണ്ടി സംഗീതപരിപാടികളിൽ പങ്കെടുത്തു.[4]

അംഗീകാരങ്ങൾ[തിരുത്തുക]

2006-ൽ പത്മശ്രീ നൽകി രാഷ്ട്രം ആദരിച്ചു. [5]ഈ ബഹുമതിക്ക് അർഹനാവുന്ന ആദ്യ ഹാർമ്മോണിയം വിദ്വാൻ കൂടിയാണ് ഇദ്ദേഹം.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Statement on Mehmood Dholpuri". Sahmat. 2015. Archived from the original on 2015-12-22. Retrieved 15 December 2015.
  2. "Mehmood Dholpuri passes away". The Hindu. 26 May 2011. Retrieved 15 December 2015.
  3. "Unsung Artiste". Indian Express. 12 July 2011. Retrieved 15 December 2015.
  4. "Eminent Harmonium Player and Padma Shri Awardee Ustad Mahmood Dholpuri died". Jagran Josh. 26 May 2011. Retrieved 15 December 2015.
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെഹ്മൂദ്_ധോല്പൂരി&oldid=3807381" എന്ന താളിൽനിന്ന് ശേഖരിച്ചത്