പാലക്കാട് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാലക്കാട് (ജില്ല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാലക്കാട് ജില്ല
ജില്ല
പാലക്കാട്ടെ നെൽപാടങ്ങൾ
പാലക്കാട്ടെ നെൽപാടങ്ങൾ
കേരളത്തിൽ പാലക്കാട് ജില്ല
കേരളത്തിൽ പാലക്കാട് ജില്ല
Coordinates: 10°46′30″N 76°39′04″E / 10.775°N 76.651°E / 10.775; 76.651Coordinates: 10°46′30″N 76°39′04″E / 10.775°N 76.651°E / 10.775; 76.651
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ആസ്ഥാനംപാലക്കാട്
Government
 • ഭരണസമിതിജില്ലാ പഞ്ചായത്ത്
ജില്ലാ കളക്ട്രേറ്റ്
 • ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ശാന്തകുമാരി കെ[2]
 • ജില്ലാ കളക്ടർഡി. ബാലമുരളി[3]
Population (2011)
 • Total2810892[1]
 • സാന്ദ്രത627/കി.മീ.2(1,620/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
ഐ.എസ്.ഓ. 3166IN-KL-PKD
സാക്ഷരത89.32%[1]
വെബ്‌സൈറ്റ്palakkad.nic.in
മലമ്പുഴ, സൈലന്റ്‌വാലി ദേശീയോദ്യാനം

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്‌. ആസ്ഥാനം പാലക്കാട് നഗരം. 2006-ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. അതിനു മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്.

തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശത്താണ്. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദിരാശി പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു.

ചരിത്രം[തിരുത്തുക]

നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട്‌ രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്‌' എന്നായിരുന്നു പാലക്കാടിന്റെ പേര്‌[അവലംബം ആവശ്യമാണ്]. 1363-ൽ കോഴിക്കോട്‌ സാമൂതിരി പാലക്കാട്‌ പിടിച്ചടക്കി. പാലക്കാട്‌ രാജാവ്‌ കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട്‌ ഹൈദരാലി പാലക്കാട്‌ പിടിച്ചു. ഹൈദരാലിയുടെ 1766-77 കാലത്ത്‌ നിർമിച്ചതാണ്‌ ഇന്നു കാണുന്ന പാലക്കാട്‌ കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട്‌ ബ്രിട്ടീഷ്‌ അധീനതയിലായി.

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യ ത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന <nowiki>ആലത്തൂർ, ചിറ്റൂർ താലൂക്കുകൾ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട്‌ തൃശൂരിനു കൊടുക്കുകയും ചെയ്തു. [4]

കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. [അവലംബം ആവശ്യമാണ്]

പ്രത്യേകതകൾ[തിരുത്തുക]

 1. കരിമ്പനകളുടെ നാട്
 2. റവന്യൂ വില്ലേജുകൾ കൂടുതലുള്ള ജില്ല
 3. സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള ജില്ല
 4. പ്രാചീനകാലത്ത് തരൂർസ്വരൂപം എന്നറിയപ്പെട്ടു
 5. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്, കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല
 6. കേരളത്തിൽ ഓറഞ്ച്, നിലക്കടല, ചാമച്ചോളം, പരുത്തി എന്നിവ ഉത്പാദിപ്പിക്കുന്ന ഏക ജില്ല
 7. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരിച്ച ജില്ല
 8. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല
 9. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ വത്കൃത കലക്ട്രേറ്റ്

ഭരണസ്ഥാപനങ്ങൾ[തിരുത്തുക]

പാലക്കാട് സിവിൽസ്റ്റേഷൻ,
ജില്ലാ ഭരണ ആസ്ഥാനം.
പാലക്കാട് ജില്ലാ പഞ്ചായത്ത് കാര്യാലയം

അവലംബം[തിരുത്തുക]

 1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; districtcensus എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 2. https://web.lsgkerala.gov.in/reports/lbMembers.php?lbid=161
 3. https://palakkad.nic.in
 4. ബാലരമ ഡൈജസ്റ്റ്
"https://ml.wikipedia.org/w/index.php?title=പാലക്കാട്_ജില്ല&oldid=3151111" എന്ന താളിൽനിന്ന് ശേഖരിച്ചത്