പാലക്കാട് കോട്ട
പാലക്കാട് കോട്ട | |
---|---|
പാലക്കാട് | |
കോട്ടയുടെ വടക്കേ മതിലിനു പുറത്തുനിന്നുള്ള ദൃശ്യം | |
Site information | |
Controlled by | ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ |
Open to the public |
അതെ |
Site history | |
Built | 1766 |
നിർമ്മിച്ചത് | ഹൈദരലി |
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി[1] 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. കോട്ടയ്ക്ക് അകത്തേക്ക് സന്ദർശകർക്ക് അനുമതി ഉണ്ട്. പ്രവേശനം ഫീസ് മുഖാന്തിരം നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് പാലക്കാട് കോട്ട.
ചരിത്രം
[തിരുത്തുക]പാലക്കാട് കോട്ട പുരാതനകാലം മുതൽക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. ഇവിടത്തെ ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛൻ, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതൽ 1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ൽ കേണൽ വുഡ് ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദർ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ൽ കേണൽ ഫുള്ളർട്ടൺ 11 ദിവസം കോട്ട വളഞ്ഞുവെച്ച് കോട്ട പിടിച്ചടക്കി, എങ്കിലും അതിനടുത്ത വർഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു. 1900-ത്തിന്റെ തുടക്കത്തിൽ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി.
ഇന്നത്തെ സ്ഥിതി
[തിരുത്തുക]കോട്ടമൈതാനം
[തിരുത്തുക]കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു വശത്തായി കുട്ടികൾക്കായുള്ള പാർക്ക് ഉണ്ട്.
കോട്ടയ്ക്ക് ഉള്ളിൽ
[തിരുത്തുക]പാലക്കാട് കോട്ടയ്ക്ക് അകത്തു പ്രവർത്തിരിച്ചിരുന്ന സ്പെഷ്യൽ സബ് ജെയിൽ ഇപ്പോൾ മലമ്പുഴ മന്തകാടിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടയ്ക്കുള്ളിലുണ്ട്. വളരെ ചെറിയൊരു വിഗ്രഹമാണ് ഈ ക്ഷേത്രത്തിലുള്ളത്. കിഴക്കോട്ട് ദർശനം നൽകുന്ന ഹനുമാന് വടമാല ചാർത്തുന്നത് അതിവിശേഷമാണ്. ഉപദേവതയായി ഗണപതി മാത്രമേയുള്ളൂ.
അനുബന്ധ സ്ഥലങ്ങൾ
[തിരുത്തുക]കോട്ടച്ചന്ത, സുൽത്താൻപേട്ട, പള്ളിത്തെരുവ്, പിരങ്കി തെരുവ്, കർണ്ണകിയ്യമ്മൻ കോവിൽ, പട്ടാണിപാടം, പട്ടാണിത്തെരുവ്, ഡയരാ സ്ട്രീറ്റ് തുടങ്ങിയവ ടിപ്പു സുൽത്താൻ കോട്ടയുമായി ബന്ധമുള്ള സ്ഥലങ്ങളാണ്.
ചിത്രശാല
[തിരുത്തുക]-
ജലകിടങ്ങ് - പാലക്കാട് കോട്ട
-
ജലകിടങ്ങ് -അകവശത്തു നിന്നുമുള്ള കാഴ്ച - പാലക്കാട് കോട്ട
-
കോട്ടയുടെ അകവശത്ത് മിന്നൽരക്ഷാചാലകം സ്ഥാപിച്ചിരിക്കുന്നു.
-
ജലകിടങ്ങ് - പാലക്കാട് കോട്ട
-
അകവശം - പാലക്കാട് കോട്ട
-
നിരീക്ഷണഭാഗത്തേക്കുള്ള ചവിട്ടുപടികൾ - പാലക്കാട് കോട്ട
-
കോട്ടയ്ക്കുള്ളിലെ കുളവും ജയിലിനോടനുബന്ധിച്ച കെട്ടിടങ്ങളും - പാലക്കാട് കോട്ട
-
ജലകിടങ്ങ് - പാലക്കാട് കോട്ട
-
മുകൾഭാഗത്തെ നിർമ്മാണരീതികൾ - പാലക്കാട് കോട്ട
-
ആചാരങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ - പാലക്കാട് കോട്ട
-
കോട്ടയ്ക്കുള്ളിലെ ക്ഷേത്രം - മുകൾ വശത്തുനിന്നുള്ള കാഴ്ച - പാലക്കാട് കോട്ട
-
കോട്ടയ്ക്കുള്ളിലെ കൽമണ്ഡപം - പാലക്കാട് കോട്ട
-
കോട്ടയ്ക്കകത്തേക്കുള്ള വഴി - പാലക്കാട് കോട്ട
-
കോട്ടയ്ക്കുള്ളിലെ ക്ഷേത്രം - പാലക്കാട് കോട്ട
-
അകവശം - നടപ്പാത - പാലക്കാട് കോട്ട
-
മുൻപിൽ നിന്നുള്ള കാഴ്ച
-
പാലക്കാട് കോട്ട
അനുബന്ധം
[തിരുത്തുക]- പാലക്കാട് കോട്ട Archived 2020-09-25 at the Wayback Machine.
- ഇമ്പീരിയൽ ഗസറ്റിയർ ഓഫ് ഇന്ത്യ
- കേരള ടൂറിസം
- ↑ നായർ, കെ.കെ. By Sweat and Sword: Trade, Diplomacy and War in Kerala Through the Ages. p. 308. Retrieved 25 ജൂലൈ 2019.
- Articles with hatnote templates targeting a nonexistent page
- കേരളം - അപൂർണ്ണലേഖനങ്ങൾ
- ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ കോട്ടകൾ
- പാലക്കാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
- കേരളത്തിലെ ചരിത്രപ്രധാനമായ കോട്ടകൾ
- കേരളത്തിലെ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങൾ
- ടിപ്പു സുൽത്താൻ
- Pages using the JsonConfig extension