ചിറ്റൂർ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിറ്റൂർ താലൂക്ക്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിലെ ഒരു താലൂക്കാണ്‌ ചിറ്റൂർ താലൂക്ക്. അട്ടയമ്പതി, എരുതേൻപതി, കംബിളിചുങ്ങം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, നല്ലേപ്പിള്ളി എന്നിവ ഈ താലൂക്കിലെ ഗ്രാമങ്ങളാണ്‌[1]. വടക്ക് പാലക്കാട്, കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചി താലൂക്ക്, തെക്ക് തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്ക് (പക്ഷേ, നേരിട്ട് വഴിയില്ല), പടിഞ്ഞാറ് ആലത്തൂർ താലൂക്ക് എന്നിവയാണ് അതിർത്തികൾ. കൊല്ലങ്കോട്, നെമ്മാറ, മുതലമട, പുതുനഗരം തുടങ്ങിയ സ്ഥലങ്ങളും ഈ താലൂക്കിലാണ്.

അട്ടയമ്പതി[തിരുത്തുക]

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്‌ അട്ടയമ്പതി.വടകരപതി പഞ്ചായത്തിന്‌ കീഴിലാണ്‌ ഈ ഗ്രാമം.പാലക്കാട് ജില്ല തലസ്ഥനത്ത് നിന്നും 25 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.ചിറ്റൂരിൽ നിന്നും 15 കിലോമീറ്ററും തലസ്ഥാനത്ത് നിന്നും 296 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.

ചിറ്റൂർ-തത്തമംഗലം,പാലക്കാട്,പൊള്ളാച്ചി,കോയമ്പത്തൂർ എന്നിവ ഈ ഗ്രാമത്തിന്റെ സമീപ പട്ടണങ്ങളാണ്‌.

റയിൽ മാർഗം[തിരുത്തുക]

വാളയാർ റയില്വേ സ്റ്റേഷൻ ഈ ഗ്രാമത്തിന്റെ അരികിലാണ്‌.പാലക്കാട് റയില്വേ സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം .

ചിറ്റൂർ നഗരം[തിരുത്തുക]

ചിറ്റൂർ താലൂക്കിലെ ഒരു നഗരമാണ്‌ ചിറ്റൂർ നഗരം[2].പാലക്കാട് ജില്ലാ തലസ്ഥാനത്ത് നിന്നും കിഴക്കോട്ട് 17 കിലോമീറ്റർ മാറിയാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ദൂരം[തിരുത്തുക]

ഇലപ്പുള്ളി(7 കി.മീ), പെരുമാട്ടി (7 കി.മീ),നല്ലേപ്പിള്ളി(7 കി.മീ), നൈതല(8 കി.മീ), പെരുവെമ്പ് (9 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.

ചിറ്റൂർ-തത്തമംഗലം, പാലക്കാട്, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവ സമീപ നഗരങ്ങളാണ്‌.

റയിൽ മാർഗം[തിരുത്തുക]

പുതുനഗരം റയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന്‌ അടുത്താണ്‌. പാലക്കാട് റയിൽവേ സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ്‌ ചിറ്റൂർ.

എരുതേൻപതി[തിരുത്തുക]

ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ എരുതേൻപതി. എരുതേൻപതി പഞ്ചായത്തിലാണ്‌ എരുതേൻപതി. പാലക്കാട് ജില്ല ആസ്ഥാനത്ത് നിന്നും 28 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.

സമീപ പ്രദേശങ്ങളിൽ നിന്നുള്ള ദൂരം[തിരുത്തുക]

കൊഴിഞ്ഞമ്പാര(4 കി.മീ), അത്തിക്കോട്(6 കിലോമീറ്റർ), നൈതല(7 കി.മീ), നല്ലേപ്പിള്ളി(9.കി.മീ), എലപ്പുള്ളി(12കി.മീ)

റയിൽ മാർഗം[തിരുത്തുക]

എരുതേൻപതിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ റയിൽവേ സ്റ്റേഷനില്ല.പാലക്കാട് റയിൽവേ സ്റ്റേഷൻ 28 കിലോമീറ്റർ ദൂരെയാണ്‌.

കംബിളിചുങ്ങം[തിരുത്തുക]

ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ കംബിളിചുങ്ങം. പാലക്കാട് ജില്ലയിലെ ആസ്ഥാനത്ത് നിന്നും 18 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.

റയിൽ മാർഗം[തിരുത്തുക]

കഞ്ചിക്കോട് റയിൽവേ സ്റ്റേഷന്‌ അടുത്താണ്‌ ഈ ഗ്രാമം.പാലക്കാട് റയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ ദൂരം ഇവിടേയ്ക്ക് ഉണ്ട്.

കൊഴിഞ്ഞാമ്പാറ[തിരുത്തുക]

ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ കൊഴിഞ്ഞമ്പാറ.പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 22 കിലോമീറ്റർ ദൂരെയാണ്‌ ഈഗ്രാമം സ്ഥിതി ചെയ്യുന്നത്.

സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ദൂരം[തിരുത്തുക]

വടകരപ്പതി(3 കി.മീ), നൈതല(3 കി.മീ), എരുതേൻപതി(4 കി.മീ), നല്ലേപ്പിള്ളി(5 കി.മീ), എലപ്പുള്ളി(8 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.

റയിൽ മാർഗം[തിരുത്തുക]

കൊഴിഞ്ഞാമ്പാറയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ റയിൽവേ സ്റ്റേഷനുകൾ ഇല്ല.പാലക്കാട് റയിൽവേ സ്റ്റേഷൻ 24 കിലോമീറ്റർ ദൂരെയാണ്‌.

മീനാക്ഷിപുരം[തിരുത്തുക]

ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്‌ മീനാക്ഷിപുരം. പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 34 കിലോമീറ്റർ ദൂരെയണ്‌ ഈ ഗ്രാമം.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

പെരുമട്ടി(10 കി.മീ), അട്ടയമ്പതി(11 കി.മീ), എരുതേൻപതി(14 കി.മീ), കൊഴിഞ്ഞാമ്പാറ(15 കി.മീ), അത്തിക്കോട്(16 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.

റയിൽ മാർഗം[തിരുത്തുക]

മീനക്ഷിപുരത്ത് നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ റയില്വേയില്ല.പാലക്കാട് റയില്വേ സ്റ്റേഷൻ 34 കിലോമീറ്റർ ദൂരെയാണ്‌.

നല്ലേപ്പിള്ളി[തിരുത്തുക]

ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ നല്ലേപ്പിള്ളി.പാലക്കാട് ജില്ല ആസ്ഥാനത്ത് നിന്നും 18 കിലോമിറ്റർ അകലെയാണ്‌ ഈ ഗ്രാമം.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

എലപ്പുള്ളി(2 കി.മീ),അതികോട്(3 കി.മീ),കൊഴിഞ്ഞമ്പാറ(5 കി.മീ),വടകരപതി(7 കി.മീ),ചിറ്റൂർ(7 കി.മീ) എന്നിവ ഈ ഗ്രാമത്തിന്റെ സമീപ ഗ്രാമങ്ങളാണ്‌.

റയിൽ മാർഗം[തിരുത്തുക]

കഞ്ചിക്കോട് റയില്വേ സ്റ്റേഷനു സമീപമാണ്‌ ഈ ഗ്രാമം.പാലക്കാട് റയില്വേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ അകലെയാണ്‌ ഈഗ്രാമം

കോളേജുകൾ[തിരുത്തുക]

  • കരുണ മെഡിക്കൽ കോളേജ്

സ്ക്കൂളുകൾ[തിരുത്തുക]

  • സെന്റ്. ഫ്രാൻസിസ് എക്സ് വ്വി എച്ച് എസ് എസ് പരിശക്കൽ
  • ജി എച്ച് എസ് എസ് കോഴിപാറ
  • ജി യൂ പി എസ് മേനോൻപാറ
  • പി ജി പി എച്ച് എസ് പോല്പുല്ലീ
  • എച്ച് എസ് എസ് കണ്ണിമാറി
  • അസ്സീസ്സി ഈ എം എച്ച് എസ് എസ് കഞ്ഞിക്കൊട്
  • എസ് വി എച്ച് എസ് എസ് ഇരുതേമ്പതി
  • ബി ജി എച്ച് എസ് എസ് വണ്ണമട
  • ജി.യൂ.പി.എസ് ഋവ് പുദൂർ
  • സെന്റ്. പീറ്റേഴ്സ് ഏ ഊ പി എസ് ഇരുതേമ്പതി
  • എച്ച് എസ് എസ് കണ്ണിമറി
  • എസ് പി എഛ് എസ് എസ് കൊഴിഞ്ഞാമ്പാറ
  • സെന്റ്.മാർറ്റിൻ ഈ എം എച്ച് എസ് അതികോട്
  • ജി.യൂ പി എസ് കൊഴിഞ്ഞപാറ
  • എസ് എൻ യൂ പി എസ് നല്ലമടഞ്ചല്ല
  • ജി യൂ പി എസ് മീനക്ഷിപുരം[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിറ്റൂർ_താലൂക്ക്&oldid=3951900" എന്ന താളിൽനിന്ന് ശേഖരിച്ചത്