ജൈനിമേട് ജൈനക്ഷേത്രം
ദൃശ്യരൂപം
കേരളത്തിൽ പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലായി പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപമായി ജൈനിമേട് എന്ന സ്ഥലത്തു് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു ജൈന ക്ഷേത്രമാണു് ജൈനിമേട് ജൈനക്ഷേത്രം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂവിഭാഗം ജൈനിമേട് എന്ന് അറിയപ്പെടുന്നു. കേരളത്തിൽ അധികം പ്രചാരമില്ലാത്ത ജൈനമതം ഇന്നും നിലനിൽക്കുന്ന വളരെ ചുരുക്ക ചില സ്ഥലങ്ങളിൽ ഒന്നാണ് ഇത്.
ക്ഷേത്രത്തിലെ കരിങ്കൽ മതിലുകളിൽ അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ല. 32 അടി നീളവും 20 അടി വീതിയും ഉള്ള ഈ ക്ഷേത്രം നാലായി വിഭജിച്ചിരിക്കുന്നു. ഇവയിൽ മൂന്നെണ്ണത്തിൽ ജൈന തീർത്ഥങ്കരന്മാരുടെയും യക്ഷിണികളുടെയും രൂപങ്ങൾ ഉണ്ട്. ഇവിടെ ഒരു ജൈന ഭവനത്തിൽ ശ്രീനാരായണ ഗുരുവും ഒത്ത് താമസിച്ചിരുന്ന സമയത്താണ് കുമാരനാശാൻ തന്റെ പ്രശസ്ത കൃതിയായ വീണപൂവ് എഴുതിയത്.
അവലംബം
[തിരുത്തുക]Jainimedu Jain temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കേരള സർക്കാർ വെബ് വിലാസം Archived 2007-02-07 at the Wayback Machine.