Jump to content

തൃക്കടവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃക്കടവൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃക്കടവൂർ ഗ്രാമപഞ്ചായത്ത്

തൃക്കടവൂർ ഗ്രാമപഞ്ചായത്ത്
8°56′N 76°38′E / 8.93°N 76.64°E / 8.93; 76.64
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം 14.85ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35859
ജനസാന്ദ്രത 2415/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691 0xx
+91474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഭൂമിശാസ്ത്രം

[തിരുത്തുക]

തൃക്കടവൂർ ഗ്രാമപഞ്ചായത്ത് ഇപ്പാൽ നിലവിലില്ല. മുൻപ് അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിലുള്ള തിക്കരുവാ പഞ്ചായത്ത് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലും, തൃക്കടവൂർ‍ പഞ്ചായത്ത് കൊല്ലം കോർപ്പറേഷനിലും കൂട്ടിചേർത്തു കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്ത് തൃക്കടവൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. അഷ്ടമുടി കായലിന്റെ സാമീപ്യവും നഗരജീവിത സ്വാധീനവും പഞ്ചായത്തിനെ സമ്പന്നമാക്കുന്നു. മത്സ്യബന്ധനവും കയർ മേഖലയും പഞ്ചായത്തിലെ പ്രധാന ജീവനോപാധികളാണ്. പ്രകൃതിയുടെ വരദാനമായ അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ടതാണ് തൃക്കടവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ഭൂരിഭാഗവും കായലിനോട് ചേർന്നുകിടക്കുന്ന തീരപ്രദേശങ്ങളും താഴ്വരകളും ചരിവ് പ്രദേശങ്ങളും താരതമ്യേന ഉയർന്ന പ്രദേശങ്ങളും ആണ്. വിഭിന്നരൂപങ്ങളാൽ സവിശേഷത അർഹിക്കുന്ന തൃക്കടവൂർ ഗ്രാമപഞ്ചായത്ത് തെക്കൻ ഇടനാട് മേഖലയിലുൾപ്പെട്ടതാണ്. തൃക്കടവൂർ വില്ലേജിലുൾപ്പെട്ടതാണ് തൃക്കടവൂർ ഗ്രാമപഞ്ചായത്ത്. 14.85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃക്കടവൂർ ഗ്രാമപഞ്ചായത്ത് വ്യാപിച്ചു കിടക്കുന്നു.

അതിരുകൾ

[തിരുത്തുക]

പഞ്ചായത്തിന്റെ വടക്കുഭാഗത്തായി തൃക്കരുവ പഞ്ചായത്തും തെക്കുഭാഗത്തായി കൊല്ലം കോർപ്പറേഷൻ കിഴക്കുഭാഗത്തായി കിളികൊല്ലൂർ പഞ്ചായത്തും വടക്കുകിഴക്കുഭാഗത്തായി പെരിനാട് പഞ്ചായത്തും പടിഞ്ഞാറു ഭാഗത്ത് ശക്തികുളങ്ങര പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.

വാർഡുകൾ

[തിരുത്തുക]
  1. ശിശുവിഹാർ
  2. അയ്യൻകോരയിക്കൽ
  3. നീരാവിൽ
  4. പൂതക്കാവ്
  5. പനമൂട്
  6. കുപ്പണ
  7. അഞ്ചാലുംമൂട്
  8. വെട്ടുവിള
  9. മുരുന്തൽ
  10. സി.കെ.പി.
  11. കോട്ടയക്കകം
  12. ഒറ്റക്കൽ
  13. കടവൂർ
  14. പള്ളിവേട്ടച്ചിറ
  15. പതിനെട്ടാംപടി
  16. മതിലിൽ
  17. വെങ്കേക്കര
  18. കോട്ടയത്തുകടവു
  19. പാലമൂട്
  20. മാമൂട്ടിൽ കടവു
  21. കൊച്ചാലുംമൂട്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് ****
വിസ്തീര്ണ്ണം **.***ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ ******
പുരുഷന്മാർ 1*****
സ്ത്രീകൾ 1*****
ജനസാന്ദ്രത ****
സ്ത്രീ : പുരുഷ അനുപാതം ****
സാക്ഷരത 91.69%

അവലംബം

[തിരുത്തുക]


Census data 2001