ചിമ്മിനി അണക്കെട്ട്
ചിമ്മിനി അണക്കെട്ട് | |
---|---|
ഔദ്യോഗിക നാമം | ചിമ്മിനി അണക്കെട്ട് |
സ്ഥലം | വരന്തരപ്പിള്ളി, തൃശൂർ ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°26′19.608″N 76°27′41.2992″E / 10.43878000°N 76.461472000°E |
പ്രയോജനം | ജലസേചനം , വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1996 |
പ്രവർത്തിപ്പിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | കുറുമാലിപ്പുഴ |
നീളം | 1211.5 m |
സ്പിൽവേകൾ | 4 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 1680 M3/Sec |
റിസർവോയർ | |
Creates | ചിമ്മിനി റിസർവോയർ |
Power station | |
Operator(s) | KSEB |
Commission date | 2015 |
Turbines | 1 x 2.5 Megawatt ( Francis-type) |
Installed capacity | 2.5 MW |
Annual generation | 6.7 MU |
ചിമ്മിനി ജലസേചന പദ്ധതി |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെട്ട വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പാലപ്പിള്ളിക്കു സമീപം എച്ചിപ്പാറയിൽ ചിമ്മിനി അണക്കെട്ട് [1](English: Chimmony Dam)സ്ഥിതി ചെയ്യുന്നു. കരുവന്നൂർ പുഴയുടെ പോഷകനദിയായ ചിമ്മിനി കാടുകളിലെ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ചിമ്മിനിപ്പുഴയുടെ കുറുകെ 1996-ൽ നിർമ്മിച്ച ഈ അണക്കെട്ട്, തൃശ്ശൂരിലെ ഏറ്റവും വലിയ അണക്കെട്ടാണ്. ചിമ്മിനി ജലസേചനപദ്ധതി [2] ,[3] ,[4] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്
ചരിത്രം
[തിരുത്തുക]അപൂർവ്വ സസ്യ-ജീവജാലങ്ങളുടെ കലവറയായ ചിമ്മിനി വനമേഖല ഏകദേശം 200 വർഷം മുന്പ് തീർത്തും നിബിഡമായ ഒരു വനഭൂമിയായിരുന്നു. 75 മീറ്റർ നീളത്തിലുള്ള ചിമ്മിനി ഡാം പണിയുന്നതിനായി ചിമ്മിനി വന മേഖലയുടെ ഒരു വലിയ ഭാഗം തന്നെ വെട്ടി നശിപ്പിക്കേണ്ടി വന്നു.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ചിമ്മിനിവന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു [5],[6].
യാത്ര-താമസ സൗകര്യം
[തിരുത്തുക]തൃശൂരിൽ നിന്നു 40 കിലോമീറ്റർ അകലെ ആമ്പല്ലൂരിൽ നിന്ന് ഇടത്തോട് തിരിഞ്ഞാൽ തിരിഞ്ഞു പാലപ്പിള്ളി റോഡിലൂടെ 28 കിലോമീറ്റർ സഞ്ചരിച്ചാൽ ചിമ്മിനി വന മേഖലയുടെ അരികിലെത്താം. പാലപ്പിള്ളി എച്ചിപ്പാറ കഴിഞ്ഞാൽ പിന്നെ മനുഷ്യവാസം കുറഞ്ഞ മേഖല. എസ്റ്റേറ്റിലൂടെ പത്തു കിലോമീറ്ററോളം മുന്നോട്ടു പോയാൽ ചിമ്മിനി ബസ് സ്റ്റാൻഡ്. അവിടെ നിന്ന് വലതു വശത്താണ് ചിമ്മിനി ഡാം. ഡാമിനു വലതു വശത്തായി കെഎസ്ഇബിയുടെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റും ഉണ്ട്. ഡാമിന്റെ കാച്ച്മെൻറ് ഏരിയയിൽ നിന്നു നോക്കിയാൽ കാണുന്നത് പശ്ചിമഘട്ടമലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസർവോയറാണ്.[7]
സഞ്ചാരികൾക്കായി വിവിധ തരം ക്യാംപുകളാണ് കേരള വനം വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവയെല്ലാം സംഘടിപ്പിക്കുന്നത് രാത്രികളിലാണ്. ഇതിൽ പ്രധാനപ്പെട്ടവയാണ് ഹോൺബിൽ ട്രീ ടോപ്പ് നിഷ്. മൂന്നു പേർക്കായാണ് ഈ ക്യാംപ്. ഭക്ഷണവും താമസവും ഉൾപ്പെടെ 6500 രൂപയാണ് ചാർജ് ഈടാക്കുന്നത്. മൈന എക്കോ റിട്രീറ്റ് ആനപ്പോര് എന്ന ക്യാംപും മൂന്നു പേർക്കായിട്ടുള്ളതാണ്. 5500 രൂപയാണ് ചാർജ്. ആവശ്യമെങ്കിൽ പത്തു പേർക്കു വരെ ഈ ക്യാംപിൽ ചേരാം. അതിനായി 1800 രൂപ പെർ ഹെഡ് നൽകണം. അതുപോലെ മനോഹരമാണ് ഈഗിൾ എക്കോ ക്യാംപ്. 2500 രൂപയാണ് രണ്ടു പേർക്കുള്ള ചാർജ്. അധികമായി വരുന്നവർക്ക് 1500 രൂപ വീതം നൽകണം. രാത്രി ക്യാംപുകൾക്കു പുറമെ പകൽ ക്യാംപുകളും ചിമ്മിനി വനത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ബട്ടർഫ്ളൈ സഫാരിക്ക് 300 രൂപ, ബേർഡ് വാച്ചിങിന് 300 എന്നിങ്ങനെ ഈടാക്കും. കൂടാതെ ആവശ്യവുമായി എത്തുന്ന സംഘങ്ങൾക്കായി പെയ്ഡ് നാച്വർ ക്യാംപും വനം വകുപ്പ് ഒരുക്കുന്നു.[8]
കാലാവസ്ഥ
[തിരുത്തുക]പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവ്. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളാൽ സമ്പന്നം. വൈവിധ്യങ്ങളായ സസ്യജാലങ്ങളും കടുവ, പുലി, കുരങ്ങുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ മേച്ചിൽപ്പുറവും- ഇതെല്ലാമാണ് ചിമ്മിനി. വളരെ സുഖകരമായ കാലാവസ്ഥയാണ് ചിമ്മിനിയിലേത്. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് താരതമ്യേന ചൂട് മേയ് മുതൽ നവംബർ വരെ തണുപ്പുകാലം. ജൂൺ, ജൂലായ് മാസങ്ങളിൽ കനത്ത മഴ പെയ്യുന്ന മേഖലയായതിനാൽ ട്രെക്കിങ് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര പരിപാടികൾ നിർത്തി വയ്ക്കാറുണ്ട്. കാരണം 20 മീറ്ററോളം ആഴത്തിലുള്ള 10 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള റിസർവോയറാണ് ഇവിടെയുള്ളത്. പത്തു ചതുരശ്ര കിലോമീറ്റർ നിത്യഹരിത വനങ്ങളും 15 ചതുരശ്ര കിലോമീറ്റർ ഇലപൊഴിയും വനങ്ങളുമുണ്ട് ചിമ്മിനി വനമേഖലയിൽ. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ തുടർച്ചയായ ഈ വന്യജീവി സങ്കേതം ഏഷ്യൻ ആനകളുടെ സംരക്ഷണം മുൻ നിർത്തി രൂപീകരിച്ചിട്ടുള്ള ആനമുടി എലഫൻറ് റിസർവിന്റെ കൂടി ഭാഗമാണ്.
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ഡാമിനു വലതു വശത്തായി കെഎസ്ഇബിയുടെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റും(ചിമ്മിനി ചെറുകിട ജലവൈദ്യുതപദ്ധതി) ഉണ്ട് . 2015മുതൽ 2.5 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് ചെറിയ തോതിൽ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 6.7 MU ആണ് .[9].
കൂടുതൽ കാണുക
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Chimoni(Id) Dam D03021-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Chimony Major Irrigation Project JI02674-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Chimoni Scheme -". www.irrigation.kerala.gov.in. Archived from the original on 2019-12-21. Retrieved 2018-10-02.
- ↑ "CHIMONI DAM IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2022-12-09. Retrieved 2018-10-02.
- ↑ "Chimmony Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-07.
- ↑ "Chimmini Wildlife Sanctuary -". www.keralatourism.org.
- ↑ "ചിമ്മിനിയുടെ ചന്തങ്ങൾ". മാതൃഭുമി.കോം.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ചിമ്മിനി കാടിന്റെ ഉള്ളറകളിലേക്ക് ട്രെക്കിങ്ങ്". മലയാളീ വാർത്ത.
- ↑ "CHIMMONY SMALL HYDRO ELECTRIC PROJECT-". www.kseb.in.