ഓഗസ്റ്റ് 1
ദൃശ്യരൂപം
(ആഗസ്റ്റ് 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 1 വർഷത്തിലെ 213 (അധിവർഷത്തിൽ 214)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- ബി.സി.ഇ. 30 - ഒക്റ്റേവിയൻ (പിന്നീട് അഗസ്റ്റസ് എന്നറിയപ്പെട്ടു) ഈജിപ്തിലെ അലക്സാണ്ട്രിയയിൽ പ്രവേശിച്ച് അതിനെ റോമൻ റിപ്പബ്ലിക്കിന്റെ അധീനതയിലാക്കി.
- 527 - ജസ്റ്റീനിയൻ ഒന്നാമൻ ബൈസാന്റിൻ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി.
- 1461 - എഡ്വാർഡ് നാലാമൻ ഇംഗ്ലണ്ടിന്റെ രാജാവായി.
- 1498 - ക്രിസ്റ്റഫർ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായി.
- 1831 - ലണ്ടൻ പാലം തുറന്നു.
- 1834 - ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അടിമത്തം നിരോധിച്ചു.
- 1838 - ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ അടിമളെ സ്വതന്ത്രരാക്കി.
- 1876 - കൊളറാഡോ അമേരിക്കയിലെ മുപ്പത്തിയെട്ടാമത് സംസ്ഥാനമായി.
- 1894 - പ്രഥമ ചൈന-ജപ്പാൻ യുദ്ധം കൊറിയയിൽ ആരംഭിച്ചു.
- 1902 - പനാമ കനാലിന്റെ നിയന്ത്രണം ഫ്രാൻസിൽ നിന്നും അമേരിക്കൻ ഐക്യനാടുകൾ സ്വന്തമാക്കി.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജർമ്മനി റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1941 - ആദ്യത്തെ ജീപ്പ് നിർമ്മാണം പൂർത്തിയായി.
- 1944 - നാസി അധിനിവേശത്തിനെതിരെ പോളണ്ടിലെ വാഴ്സോയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
- 1957 - അമേരിക്കയും കാനഡയും ചേർന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന് രൂപം നൽകി.
- 1960 - ഡഹോമി (ഇന്നത്തെ ബെനിൻ) ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1960 - പാകിസ്താന്റെ തലസ്ഥാനമായി ഇസ്ലമാബാദിനെ പ്രഖ്യാപിച്ചു.
- 1964 - റിപ്പബ്ലിക് ഓഫ് കോംഗോ (മുൻപത്തെ ബെൽജിയൻ കോംഗോ), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
- 1967 - കിഴക്കൻ ജെറുസലേമിനെ ഇസ്രയേൽ തങ്ങളുടെ അധീനതയിലാക്കി.
- 1981 - എം.ടി.വി. പ്രക്ഷേപണം ആരംഭിച്ചു.
- 2001 - ബൾഗേറിയ, സൈപ്രസ്, ലാത്വിയ, മാൾട്ട, സ്ലൊവേനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ യുറോപ്യൻ പരിസ്ഥിതി ഏജൻസിയിൽ അംഗങ്ങളായി.
ജന്മദിനങ്ങൾ
[തിരുത്തുക]- 1900 - മലയാള സാഹിത്യകാരൻ കുറ്റിപ്പുഴ കൃഷ്ണപിള്ള
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1920 - പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ദേശീയ നേതാവുമായിരുന്ന ബാല ഗംഗാധര തിലകൻ
- 1964 - ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ
- 2008 - ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്ന ഹർകിഷൻ സിംഗ് സുർജിത്
- 2009 - ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ.
- 2009 - ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന കൊറാസൺ അക്വിനൊ
- 2010 - മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു.