Jump to content

കൊറാസൺ അക്വിനൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Corazon C. Aquino
അക്വിനോ 1986ൽ
11th ഫിലിപ്പീൻസ് പ്രസിഡന്റ്
ഓഫീസിൽ
ഫെബ്രുവരി 25, 1986 – ജൂൺ 30, 1992
പ്രധാനമന്ത്രിസാൽവഡോർ ലോറൽ (Feb.–Mar. 1986)
Vice Presidentസാൽവഡോർ ലോറൽ
മുൻഗാമിഫെർഡിനാൻഡ് മാർക്കോസ്
പിൻഗാമിഫിഡൽ വി. റാമോസ്
വ്യക്തിഗത വിവരങ്ങൾ
ജനനം
മരിയ കൊറാസൺ സുമുലോങ് കൊജുവാങ്കോ

(1933-01-25)ജനുവരി 25, 1933
പാനിക്വി, ടാർലാക്ക്, ഫിലിപ്പൈൻ ദ്വീപുകൾ, യു.എസ്.
മരണംഓഗസ്റ്റ് 1, 2009(2009-08-01) (പ്രായം 76)
മകാതി, മെട്രോ മനില, ഫിലിപ്പീൻസ്
അന്ത്യവിശ്രമംമനില മെമ്മോറിയൽ പാർക്ക് - സുകാറ്റ്, പരനാക്വെ, ഫിലിപ്പീൻസ്
രാഷ്ട്രീയ കക്ഷിPDP–ലാബാൻ (1986–2009)
മറ്റ് രാഷ്ട്രീയ
അംഗത്വം
UNIDO (1986–1988)
പങ്കാളി
കുട്ടികൾ5, including Benigno III and Kris[1]
മാതാപിതാക്കൾ
ബന്ധുക്കൾ
List
അൽമ മേറ്റർCollege of Mount Saint Vincent (BA)
Far Eastern University (no degree)
ഒപ്പ്
വെബ്‌വിലാസംcoryaquino.ph
Nicknameകോറി

ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു കൊറാസൺ അക്വിനൊ Maria Corazon Sumulong Cojuangco-Aquino (1933 ജനുവരി 25, – 2009 ഓഗസ്റ്റ് 1, ). 1986-ൽ പ്രസിഡന്റ് ഫെർഡിനാൻഡ് മർകോസിന്റെ തെരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തിൽവന്ന അവർ, അതേ വർഷത്തിൽ ടൈം മാഗസിന്റെ വുമൻ ഒഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടാർലാക് പ്രവിശ്യയിൽ 1933 ജനുവരി 25-ന് കൊറാസൺ ജനിച്ചു. ന്യൂയോർക്കിലെ സെന്റ് വിൻസെന്റ് കോളജിൽ നിന്ന് ബിരുദം നേടിയശേഷം രാഷ്ട്രീയ പ്രവർത്തകനായ ബെനീഞ്ഞോ അക്വിനൊയെ വിവാഹം ചെയ്തു. 1972-ൽ പ്രസിഡന്റ് മർകോസ് പ്രഖ്യാപിച്ച സൈനികനിയമപ്രകാരം ബെനീഞ്ഞോ അക്വിനൊ തടവിലായതിനെത്തുടർന്ന് കൊറാസൺ രാഷ്ട്രീയത്തിൽ സജീവമായി. 1983- ഓഗസ്റ്റ് 21-ന് ബെനീഞ്ഞോ അക്വിനൊയെ മനിലയിൽ വച്ച് പട്ടാളക്കാർ കൊലപ്പെടുത്തിയപ്പോൾ മർകോസിനെതിരെ കൊറാസൺ റാലികൾ സംഘടിപ്പിക്കുകയും പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1986-ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മർകോസിന്റെ പാർട്ടിയായ നാഷണൽ അസംബ്ളിയെ പുറത്താക്കി രാജ്യത്തിന്റെ ഏഴാമത്തെ പ്രസിഡന്റായി അധികാരമേറ്റു. കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ പ്രതിഷേധത്തിനിടയിലും ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടുപോയ കൊറാസൺ 1992 ജൂൺ 30-ന് പദവി ഒഴിഞ്ഞു.കോളൺ കാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അവർ 2009 ഓഗസ്റ്റ് 1-ന് അന്തരിച്ചു. അവരുടെ പുത്രനായ ബെനിഗ്നോ അക്ക്വിനോ III2010 ജൂൺ 30-ന് ഫിലിപ്പീൻസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാലജീവിതം[തിരുത്തുക]

1933 ജനുവരി 25 ന് ഫിലിപ്പൈൻസിലെ ടാർലാക്ക് പ്രവിശ്യയിലുൾപ്പെട്ട പാനിക്വിയിലാണ് മരിയ കൊറാസോൺ സുമുലോംഗ് കൊജുവാങ്കോ എന്ന പേരിൽ അവർ ജനിച്ചത്.[5] പ്രമുഖ കൊജുവാങ്കോ കുടുംബത്തിലായിരുന്നു അവരുടെ ജനനം. അക്വിനോയുടെ പിതാവ് ജോസ് കൊജുവാങ്കോ, ഒരു പ്രമുഖ ടാർലാക്ക് വ്യവസായിയും മുൻ കോൺഗ്രസുകാരനും മാതാവ് ഒരു ഫാർമസിസ്റ്റായ ഡെമെട്രിയ സുമുലോംഗും ആയിരുന്നു. മാതാപിതാക്കൾ പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അക്വിനോയുടെ പിതൃ പിതാമഹനായിരുന്ന മെലെസിയോ കൊജുവാങ്കോ, ചരിത്രപ്രസിദ്ധമായ മാലോലോസ് കോൺഗ്രസിലെ അംഗമായിരുന്നു. അതുപോലെ തന്നെ 1941-ൽ കോമൺവെൽത്ത് പ്രസിഡന്റ് മാനുവൽ എൽ. ക്യുസോണിനെതിരെ മത്സരിച്ച ജുവാൻ സുമുലോംഗും പിൽക്കാലത്ത് അക്വിനോ ഭരണഘടനാ കമ്മീഷനിലേക്ക് നിയമിച്ച സെനറ്റർ ലോറെൻസോ സുമുലോംഗും ഉൾപ്പെടുന്ന റിസാൽ പ്രവിശ്യയിലെ രാഷ്ട്രീയ സ്വാധീനമുള്ള സുമുലോംഗ് കുടുംബത്തിൽ പെട്ടവരായിരുന്നു അക്വിനോയുടെ മാതാവ്. മാതാപിതാക്കളുടെ ശൈശവാവസ്ഥയിൽ മരിച്ച രണ്ട് കുട്ടികൾ  ഉൾപ്പെടെയുള്ള എട്ട് കുട്ടികളിൽ ആറാമത്തെയാളായിരുന്നു അക്വിനോ. പെട്രോ, ജോസഫൈൻ, തെരേസിറ്റ, ജോസ് ജൂനിയർ, മരിയ പാസ് എന്നിവരായിരുന്നു അവരുടെ സഹോദരങ്ങൾ.[6]

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വിനൊ, കൊറാസൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

  1. Szczepanski, Kallie. "Corazon Aquino, First Female Philippines President". Thoughtco.com. Retrieved October 25, 2019.
  2. Quiñones, Klarenz (2018-12-01). "Francisco Sumulong". Retrieved 2023-03-08.
  3. Dulay, Toti (2012). "Chapter 3 : Marikina".
  4. "The Sauza-Berenguer de Marquina Official Website". Archived from the original on 2023-03-10. Retrieved 2023-08-03.
  5. "Corazon C. Aquino". malacanang.gov.ph. Archived from the original on November 4, 2012. Retrieved August 25, 2016.
  6. "Essential Cory Aquino: The Young Cory". Ninoy & Cory Aquino Foundation. Retrieved January 25, 2017.

കുറിപ്പുകൾ[തിരുത്തുക]

  1. Diokno's ancestor is Demetria Sumulong who was born in Antipolo before moving south, her common ancestor with Aquino is Francisco Sumulong (born 1695).[2][3][4]
"https://ml.wikipedia.org/w/index.php?title=കൊറാസൺ_അക്വിനൊ&oldid=3989743" എന്ന താളിൽനിന്ന് ശേഖരിച്ചത്