Jump to content

അലക്സാണ്ട്രിയ

Coordinates: 31°12′N 29°55′E / 31.200°N 29.917°E / 31.200; 29.917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ട്രിയ

الإسكندرية (Arabic)
ⲁⲗⲉⲝⲁⲛⲇⲣⲓⲁ, ⲣⲁⲕⲟϯ (Coptic)
  • ⲁⲗⲉⲝⲁⲛⲇⲣⲓⲁ:Alexandria
    ⲣⲁⲕⲟϯ:Rakotī
Αλεξάνδρεια (Greek)
  • Αλεξάνδρεια:Alexandria
    Ρακώτις:Rhakotis
Clockwise from top:
View of Shatby district and Suez Canal street, skyline of the eastern district (Sharq), Stanley Bridge, Montaza Palace, Bibliotheca Alexandrina and the statue of Ptolemy II Philadelphus, Planetarium Science Center (with corniche in the background).
Nicknames: 
മെഡിറ്ററേനിയന്റെ മണവാട്ടി, മെഡിറ്റെറേനിയന്റെ പവിഴം, Aleks
അലക്സാണ്ട്രിയ is located in Egypt
അലക്സാണ്ട്രിയ
അലക്സാണ്ട്രിയ
ഈജിപ്തിൽ സ്ഥാനം
അലക്സാണ്ട്രിയ is located in Africa
അലക്സാണ്ട്രിയ
അലക്സാണ്ട്രിയ
അലക്സാണ്ട്രിയ (Africa)
Coordinates: 31°12′N 29°55′E / 31.200°N 29.917°E / 31.200; 29.917
രാജ്യംഈജിപ്ത്
ഗവർണ്ണറേറ്റ്അലക്സാണ്ഡ്രിയ
സ്ഥാപിതം331 ബി.സി.
സ്ഥാപിച്ചത്മഹാനായ അലക്സാണ്ഡർ
ഭരണസമ്പ്രദായം
 • ഗവർണ്ണർMohamed Taher El-Sherif[1][2]
വിസ്തീർണ്ണം
 • ആകെ2,679 ച.കി.മീ.(1,034 ച മൈ)
ഉയരം
5 മീ(16 അടി)
ജനസംഖ്യ
 (2021[3])
 • ആകെ5,381,000
 • ജനസാന്ദ്രത2,000/ച.കി.മീ.(5,200/ച മൈ)
DemonymsAlexandrian, Alexandrine (അറബി: إسكندراني)
സമയമേഖലUTC+2 (EST)
Postal code
21500
ഏരിയ കോഡ്(+20) 3
വെബ്സൈറ്റ്Alexandria.gov.eg

ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലക്സാണ്ട്രിയ. الإسكندرية

41 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം കൂടിയായ അലക്സാണ്ട്രിയയിലൂടെയാണ് ഈജിപ്തിലെ 80%-ഓളം കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത്. ഇത് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടെയാണ്.

ഉത്തര-മദ്ധ്യ ഈജിപ്തിൽ മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. പ്രകൃതി വാതക നിക്ഷേപവും സൂയസിൽ നിന്നുള്ള എണ്ണ പൈപ്പുകളും അലക്സാണ്ട്രിയയെ ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിലായുള്ള സ്ഥാനം മൂലം മുൻ കാലങ്ങളിൽ യൂറോപ്പും ഏഷ്യയും തമ്മിലുള്ള വ്യാപാരങ്ങളുടേ ഒരു കേന്ദ്രമായും അലക്സാണ്ട്രിയ പ്രവർത്തിച്ചിരുന്നു.

പുരാതന കാലത്ത് അലക്സാണ്ട്രിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു. 334 ബി.സി.യിൽ ഒരു ഫറവോ പട്ടണത്തിനു ചുറ്റുമായി മഹാനായ അലക്സാണ്ടർ ചക്രവർത്തിയാണ് ഈ നഗരം സ്ഥാപിച്ചത്. 641-ലെ മുസ്ലീങ്ങൾ കീഴടക്കുന്നത്വ രെ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു.

അലക്സാണ്ട്രിയയിലെ ദീപസ്തംഭം, അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല തുടങ്ങിയവ പുരാതന കാലത്ത് ഈ നഗരത്തിന് വളരെയധികം പ്രശസ്തി നേടിക്കൊടുത്തിരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

സർവ്വകലാശാലകൾ

[തിരുത്തുക]

അലക്സാണ്ട്രിയയിൽ ധാരാളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അലക്സാണ്ട്രിയ സർവ്വകലാശാലയാണ് ഇവിടുത്തെ ഏറ്റവും വലിയ പൊതു സർവ്വകലാശാല. സ്വകാര്യ ഫ്രഞ്ച് സർവ്വകലാശൈലയാണ് സെനഗോർ സർവ്വകലാശാല. രാഷ്ട്രമീമാംസ, ഹ്യുമാനിറ്റിസ് എന്നിവയിലാണ് ഇവിടെ പഠനം നടക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിദ്യാർത്ഥികളെയാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നത്.‍

അവലംബം

[തിരുത്തുക]
  1. "Alexandria Governor". Archived from the original on 12 February 2018.
  2. "Article on OrthodoxTimes.com".
  3. "الجهاز المركزي للتعبئة العامة والإحصاء". www.capmas.gov.eg. Archived from the original on 1 October 2018. Retrieved 27 October 2018.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • A. Bernand, Alexandrie la Grande (1966)
  • A. Bernard, E. Bernand, J. Yoyotte, F. Goddio, et al., Alexandria, the submerged royal quarters, Periplus Publishing Ltd., London 1998, ISBN 1-902699-00-9
  • A. J. Butler, The Arab Conquest of Egypt (2nd. ed., 1978)
  • P.-A. Claudel, Alexandrie. Histoire d'un mythe (2011)
  • A. De Cosson, Mareotis (1935)
  • J.-Y. Empereur, Alexandria Rediscovered (1998)
  • E. M. Forster, Alexandria A History and a Guide (1922) (reprint ed. M. Allott, 2004)
  • P. M. Fraser, Ptolemaic Alexandria (1972)
  • Franck Goddio, David Fabre (eds), Egypt's Sunken Treasures, Prestel Vlg München, 2008 (2nd edition), Exhibition Catalogue, ISBN 978-3-7913-3970-2
  • M. Haag, Alexandria: City of Memory (2004) [20th-century social and literary history]
  • M. Haag, Vintage Alexandria: Photographs of the City 1860–1960 (2008)
  • M. Haag, Alexandria Illustrated
  • R. Ilbert, I. Yannakakis, Alexandrie 1860–1960 (1992)
  • R. Ilbert, Alexandrie entre deux mondes (1988)
  • Judith McKenzie et al., The Architecture of Alexandria and Egypt, 300 B.C.–A.D. 700. (Pelican History of Art, Yale University Press, 2007)
  • Philip Mansel, Levant: Splendour and Catastrophe on the Mediterranean, London, John Murray, 11 November 2010, hardback, 480 pages, ISBN 978-0-7195-6707-0, New Haven, Yale University Press, 24 May 2011, hardback, 470 pages, ISBN 978-0-300-17264-5
  • Don Nardo, A Travel Guide to Ancient Alexandria, Lucent Books. (2003)
  • D. Robinson, A. Wilson (eds), Alexandria and the North-Western Delta, Oxford 2010, Oxford Centre for Maritime Archaeology, ISBN 978-1-905905-14-0
  • V. W. Von Hagen, The Roads that Led to Rome (1967)

പുറം കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള അലക്സാണ്ട്രിയ യാത്രാ സഹായി

മുൻഗാമി Capital of Egypt
331 BC – AD 641
പിൻഗാമി
"https://ml.wikipedia.org/w/index.php?title=അലക്സാണ്ട്രിയ&oldid=3830185" എന്ന താളിൽനിന്ന് ശേഖരിച്ചത്