Jump to content

ആന്റ്‌വെർപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antwerp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്റ്‌വെർപ്
Antwerpen (in Dutch)
Skyline of ആന്റ്‌വെർപ് Antwerpen (in Dutch)
പതാക ആന്റ്‌വെർപ് Antwerpen (in Dutch)
Flag
ഔദ്യോഗിക ചിഹ്നം ആന്റ്‌വെർപ് Antwerpen (in Dutch)
Coat of arms
CountryBelgium
RegionFlemish Region
CommunityFlemish Community
ProvinceAntwerp
ArrondissementAntwerp
ഭരണസമ്പ്രദായം
 • Mayor (list)Bart De Wever (N-VA)
 • Governing party/ies1. N-VA
2. CD&V
3. Open Vld
വിസ്തീർണ്ണം
 • ആകെ204.32 ച.കി.മീ.(78.89 ച മൈ)
ജനസംഖ്യ
 (1 January 2011)[1]
 • ആകെ4,93,517
 • ജനസാന്ദ്രത2,400/ച.കി.മീ.(6,300/ച മൈ)
Demographics
 • Foreigners13.65% (1 ജൂലൈ 2007)
Postal codes
2000-2660
Area codes03
വെബ്സൈറ്റ്www.antwerpen.be
Map of ആന്റ്‌വെർപ്

ബൽജിയത്തിന്റെ വ്യാപാരപ്രാധാന്യമുള്ള ഒരു തുറമുഖ പട്ടണമാണ് ആന്റ്‌വെർപ്.[2] വലിപ്പത്തിന്റെ കാര്യത്തിൽ ആന്റ്‌വെർപ്പിന് ബൽജിയത്തിൽ രണ്ടാം സ്ഥാനമാണുള്ളത്. ഷെൽറ്റ് നദീതിരത്ത് നോർത്ത് കടലിൽനിന്നും 88 കി.മീ. ഉള്ളിലായാണ് ഇതിന്റെ സ്ഥാനം. നഗരത്തിന്റെ ഉൾപ്രദേശം വിസ്തൃതവും ഫലഭൂയിഷ്ഠവുമായ എക്കൽ സമതലങ്ങളാണ്. നദിയുടെ കിഴക്കേക്കരയിലാണ് പ്രധാന പട്ടണമെങ്കിലും പടിഞ്ഞാറെക്കരയിലേക്കുകൂടി അതു വ്യാപിച്ചിട്ടുണ്ട്. നദിക്കുകുറുകെ പാലങ്ങൾ ഇല്ല; പകരം രണ്ടു തുരങ്കങ്ങൾ വഴി ഇരു കരകളെയും ബന്ധിച്ചിരിക്കുന്നു. ഒന്നു വാഹനങ്ങൾക്കും പോകാനും മറ്റേതു നടപ്പാതയും.[3]

ആന്റ്‌വേപ്പിലെ ഔർലേഡീ കത്തിട്രൽ

പുരാതന നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നു. 13-ആം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതാവുന്ന നഗരത്തിന്റെ പുറമ്മതിലുകൾ ഏതണ്ടു നാമാവശേഷം ആയിക്കഴിഞ്ഞു; എന്നാൽ 16-ആം നൂറ്റാണ്ടിലെ എടുപ്പുകളും മതിലുകളും ഇന്നും കേടുകൂടാതെ നിലനിൽക്കുന്നു. 14-ആം നൂറ്റാണ്ടിൽ പണിതുടങ്ങി ഏതാണ്ടു രണ്ടു നൂറ്റാണ്ടുകൾ കൊണ്ടു പൂർത്തിയാക്കപെട്ട വിശുദ്ധ കന്യകയുടെ നോട്ടർഡാം ദേവാലയമാണ് ഇവിടത്തെ പുരാതന ശിൽപ്പങ്ങളിൽ ഏറ്റവും മികച്ചത്.[3] 19-ആം നൂറ്റണ്ടിന്റെ അന്ത്യഘട്ടത്തിൽ ഈ ദേവാലയം കേടുപാടുകൾ തീർത്ത് പരിഷ്കരിക്കപ്പെട്ടു. 140 മീറ്റർ ഉയരമുള്ള ഒരു മേടയും പണി പൂർത്തിയാക്കിയിട്ടില്ലാത്ത ഗോപുരഭാഗങ്ങളും ഗോഥിക് വസ്തുശില്പകലയുടെ മനോഹര പ്രതീകമായ ഈ ദേവാലയത്തോടു ചേർന്നു കാണാനുണ്ട്. സുപ്രധാന ചിത്രകാരനായ റൂബൻസിന്റെ അനേകം ചുമർ ചിത്രങ്ങൾ ഈ ദേവലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.[4]

ചരിത്രം

[തിരുത്തുക]

9-ആം നൂറ്റാണ്ട് മുതൽ ആന്റ്‌വെർപ് അറിയപ്പെടുന്നുണ്ടായിരുന്നു എങ്കിലും ഒരു നഗരമായി അറിയപ്പെടാൻ തുടങ്ങിയത് 11-ആം നൂട്ടാണ്ട് മുതൽ ആയിരുന്നു. കുരിശുയുദ്ധങ്ങളിലൂടെ പ്രശസ്തിയാർജിച്ച ഫ്രഞ്ചുസേനാനി ഗോഡ് ഫ്രാ ദെബൂയാൻ ഈ പ്രദേശത്തിന്റെ ആധിപത്യം വഹിച്ചതിനു തെളിവുകളുണ്ട്. 13-ആം നൂറ്റാണ്ടിൽ ബ്രാബാന്തിലെ നാടുവാഴികളുടെ ഭരണത്തിൻ കീഴിലായിരുന്നു. 1355-ൽ ബ്രാബാന്തിലെ ജോൺ III-ആമന്റെ മരണാനന്തരം ഫ്ലാൻഡേർസിന്റെയും അതില്പിന്നെ ബർഗണ്ടിയുടേയും അധീനതയിലായിരുന്നു. 15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രൂജിസ് നഗരത്തിന്റെ അധഃപതനത്തെ തുടർന്ന് ആന്റ്‌വെർപ് നെതർലൻഡ്സിലെ മുന്തിയ തുറമുഖവും വിപണന കേന്ദ്രവിമായി. യൂറോപ്പിലെ ആദ്യത്തെ നാണയ വിനിമയ കേന്ദ്രം (stock exchange) 1940-ൽ സ്ഥാപിതമായത് ആന്റ്‌വെർപിലായിരുന്നു. ഈ നഗരം ഏറെതാമസിയതെ വെനീസിനെ പിന്നിലാക്കി. പശ്ചിമയൂറോപ്പിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിമാറി. ബുജീസിനെ തുടർന്ന് ഫ്ലെമിഷ് കലയുടെ ആസ്ഥാനമായി മാറിയ ആന്റ്‌വെർപ് സാംസ്കാരിക രംഗത്തും അത്ഭുതാവഹമായ പുരോഗതി കരസ്ഥമാക്കി.

16- നൂറ്റാണ്ടിൽ സ്പെയിൻകാർ ആന്റ്‌വെർപ് ആക്രമിച്ചു. ആയിരക്കണക്കിനാളുകൾ വധിക്കപ്പെടുകയും നഗരം വമ്പിച്ച നാശനഷ്ഠങ്ങൾക്ക് ഇരയാവുകയും ചെയ്തു. അടുത്ത വർഷം തന്നെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ സ്പാനിഷ് സേനയെ തുരത്തി നഗരം സ്വതന്ത്രമാക്കി.[5]

ഗതാഗതവും വാണിജ്യവും

[തിരുത്തുക]

റയിൽ മാർഗ്ഗം ആന്റ്‌വെർപ്പിനെ പാരീസ്, ആംസ്റ്റർഡാം, ബ്രസൽസ്, ബേസൽ എന്നീ പ്രമുഖ നഗരങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. യൂറോപ്പിലെ നാലമത്തെയു ബൽജിയത്തിലെ ഒന്നാമത്തെയും തുറമുഖമാണ് ആന്റ്‌വെർപ്. ഡേണിലെ (Deurne) അന്താരാഷ്ട്ര വിമാനത്താവളം നഗരമധ്യത്തിൽനിന്നും 4.8 കിലോമീറ്റർ ദൂരെയാണ്. പുറംകടലിലേക്കുള്ള യത്രാനുവാദത്തിനായി ഹോളൻഡ് ചുമത്തിയിരിക്കുന്ന ഭാരിച്ച ചുങ്കം ഈ തുറമുഖത്തിന്റെ അഭിവൃത്തിയെ സാരമായി ബാധിച്ചിരിക്കുന്നു. എന്നാൽ വിപണനത്തിലൂടെ നികുതിഭാരം കുറച്ച് ഈ അവസ്തക്കു പരിഹാരം കണ്ടതോടെ അന്റ്‌വെർപിന്റെ വികസനത്തിനു വേഗതകൂടി. തുറമുഖത്തിന് രണ്ടു ഭാഗങ്ങളുണ്ട്. അവയിൽ ഒന്ന് നഗരത്തിനഭിമുഖമായിട്ടാണ്. രണ്ടാമത്തേതു നഗരത്തിന്റെ വടക്കുഭാഗത്ത് ഉള്ളിലേക്കു കയറിക്കിടകുന്നു. ഇവിടെ വർഷംതോറും 3.4 കോടി ടൺ കേവുഭാരം വരുന്ന 16,000 കപ്പലുകൾ അടുക്കുകയും ശരാശരി 2 കോടി ടൺ ചരക്കിറക്കുകയും 1.5 ടൺ ചരക്കു കയറ്റുകയും ചെയ്യുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.[6] ജർമനിയിലെ റൂർ മേഖലയിലേക്കുള്ള ചരക്കു കൈമാറ്റം പ്രധാനമയും ആന്റ്‌വെർപിലൂടെയാണു നടക്കുന്നത്. തുറമുഖത്ത് കപ്പൽനിർമ്മാണം, ഇരുമ്പുരുക്ക്, മോട്ടോർവാഹനസംയോജനം, എണ്ണ ശുദ്ധീകരണം തുടങ്ങിയ വ്യവസായങ്ങൾ വൻതോതിൽ നടന്നു വരുന്നു.

കായികം

[തിരുത്തുക]

1920 ലെ സമ്മ്ർഒളിംബക്സ് ആന്റ്റ്വെർപ്പിൾ നടന്നു. 2013ൽ ആന്റ്റ്വെർപ്പിന് "യൂറൊപ്പിയൻ കാപ്പിറ്റൽ ഓഫ് സ്പൊർട്ട്സ്" ബഹുംതി ൽബ്ബിചു. "

അവലംബം

[തിരുത്തുക]
  1. Population per municipality on 1 January 2011 (XLS; 322 KB)
  2. തുറമുഖ പട്ടണമായ ആന്റ്‌വെർപ്
  3. 3.0 3.1 കത്തോലിക് എൻസൈക്ലോപീഡിയയിൽ നിന്ന്
  4. കത്തീഡ്രൽ ഓഫ് അവൗർ ലേഡി
  5. [http://www.visitflanders.co.uk/discover/cities/Antwerp/history/ ആന്റ്‌വെർപിന്റെ സംക്ഷിപ്ത ചരിത്രം
  6. "ആന്റ്‌വെർപ് പോർട്ടിന്റെ വാർഷിക കണക്ക്". Archived from the original on 2016-03-07. Retrieved 2013-09-21.
"https://ml.wikipedia.org/w/index.php?title=ആന്റ്‌വെർപ്&oldid=3624289" എന്ന താളിൽനിന്ന് ശേഖരിച്ചത്