Jump to content

ഡീലോസ്

Coordinates: 37°23′36″N 25°16′16″E / 37.39333°N 25.27111°E / 37.39333; 25.27111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Delos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡീലോസ്
Δήλος
General view of Delos
General view of Delos
Geography
Coordinates: 37°23′36″N 25°16′16″E / 37.39333°N 25.27111°E / 37.39333; 25.27111
Island Chain: Cyclades
Area:[1] 3.43 km² (1 sq.mi.)
Highest Mountain: Mt. Kynthos (112 m (367 ft))
Government
ഗ്രീസ് Greece
Periphery: South Aegean
Prefecture: Cyclades
Statistics
Population: 14 (as of 2001)
Density: 4 /km² (11 /sq.mi.)
Postal Code: 841 xx
Area Code: 22890
License Code: EM

ദക്ഷിണ ഈജിയൻ കടലിൽ സ്ഥിതി ചെയ്യുന്നതും ഗ്രീസിന്റെ അധീനതയിലുള്ളതുമായ ദ്വീപാണ് ഡീലോസ്. സൈക്ലേഡ്സ് (Cyclades) ദ്വീപസമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപാണിത്. സുമാർ 5 ച. കി. മീ. മാത്രം വിസ്തീർണമുള്ള ഈ ദ്വീപ് പുരാതന കാലത്ത് ആസ്റ്റീരിയ (Asteria), സിന്തസ് (Cynthus), ഓർടീജിയ (Ortygia) എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഈ ദ്വീപിൽ വച്ചാണ് ലിറ്റോ അഥവാ ലറ്റോണ (Leto (Latona)) അപ്പോളോയ്ക്കും ആർട്ടെമിസിനും ജന്മം നൽകിയതെന്നാണ് വിശ്വാസം. പ്രശസ്തമായ ഒരു അപ്പോളോ ദേവാലയവും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു.

ഗ്രീക്ക് വിശ്വാസം

[തിരുത്തുക]

ഗ്രീക്ക് വിശ്വാസപ്രകാരം സമുദ്രാന്തർഭാഗത്തു നിന്നും പോസിഡാൻ ഉയർത്തിയ ഒരു പാറയാണ് ഡീലോസ്. ഡീലോസിൽ നടന്ന പുരാവസ്തു ഗവേഷണങ്ങളുടെ ഫലമായി വെങ്കലയുഗത്തിൽ ഇവിടെയുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൈക്ലാഡിക് ജനങ്ങളുടേതാണെന്നു വിശ്വസിക്കുന്ന ഈ ഗ്രാമം ഉദ്ദേശം 2000 ബി. സി. യിൽ സിന്തസ് പർവതത്തിന് ചുറ്റുമായി (mt.cynthus) വികസിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ദ്വീപിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സിന്തസിന് 110 മീറ്ററോളം ഉയരമുണ്ട്.

മൈസീനിയൻ ഗ്രീക്കുകാർ

[തിരുത്തുക]

1400 ബി. സി. യോടെ മൈസീനിയൻ ഗ്രീക്കുകാർ ഡീലോസിൽ വാസമുറപ്പിച്ചു. ദ്വീപിന്റെ സമതലപ്രദേശങ്ങളിൽ താമസിച്ചിരുന്ന ഈ ജനവിഭാഗങ്ങളുടെ നിവാസകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങൾ ദ്വീപിന്റെ പല ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്. ബി. സി. 900-700 കാലഘട്ടത്തിലെ നിരവധി പ്രാചീനരൂപങ്ങൾ ആർട്ടെമിസ് ദേവാലയത്തിനും, ഹൗസ് ഒഫ് ദ് നാക്സിയൻസിനും (House of the Naxians) കീഴിൽനിന്നും കണ്ടെടുത്തിരുന്നു. 700 ബി. സി. യോടെ ഡീലോസ് ഒരു പ്രസിദ്ധ ആരാധനാകേന്ദ്രമായി വികസിച്ചു. ക്രമേണ ഈ ദ്വീപിന്റെ ഭരണാധികാരം ഏഥൻസിൽ നിക്ഷിപ്തമായി. പേർഷ്യൻ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ ആതൻസും മറ്റു ഗ്രീക്കു സംസ്ഥാനങ്ങളും ചേർന്നു രൂപംകൊടുത്ത ഡീലിയൻ ലീഗിന്റെ പൊതുഖജനാവ് 477-454 ബി. സി. വരെ ഡീലോസിലായിരുന്നു. 426 ബി.സി.-യിൽ അഥീനിയക്കാർ ഡീലോസിന്റെ ശുദ്ധീകരണപ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവിടത്തെ ശവക്കല്ലറകൾ നീക്കം ചെയ്യുകയും ജനന-മരണങ്ങൾ നിരോധിക്കുകയും ചെയ്തു. ശുദ്ധീകരണപ്രക്രിയ പൂർത്തിയാക്കുന്നതിനുവേണ്ടി 422-ൽ ജനങ്ങളെ മുഴുവൻ ദ്വീപിൽ നിന്നും മാറ്റിയെങ്കിലും താമസിയാതെ അവരെ തിരിച്ചു വരുന്നതിന് അനുവദിക്കുകയാണുണ്ടായത്.

പുരാവസ്തു ഗവേഷണം

[തിരുത്തുക]

1829-ൽ ഡീലോസിൽ പുരാവസ്തുഗവേഷണം ആരംഭിച്ചു. ഇതിന്റെ ഫലമായി ഇവിടെ നിന്നും ക്ഷേത്രങ്ങൾ, വാസ്തുശില്പങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, വീടുകൾ, തിയെറ്റർ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ സാധിച്ചു. 1877-നുശേഷമുണ്ടായ യുദ്ധങ്ങൾ സൃഷ്ടിച്ച തടസങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു ഗവേഷണം പുരോഗമിച്ചത്. പൂർവമെഡിറ്ററേനിയനിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഡീലോസ്. ഇപ്പോൾ ഗ്രീക്ക് പ്രവിശ്യയായ സൈക്ലേഡ്സിന്റെ ഭാഗമാണിത്. അലഞ്ഞു നടക്കുന്ന ആട്ടിടയന്മാരാണ് ഇവിടത്തെ ഏകജനസമൂഹം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Basic Characteristics". Ministry of the Interior. www.ypes.gr. Retrieved 2007-08-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡീലോസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡീലോസ്&oldid=1954489" എന്ന താളിൽനിന്ന് ശേഖരിച്ചത്