Jump to content

ജീപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീപ്പ്
ഡിവിഷൻ
വ്യവസായംഓട്ടോമോട്ടീവ്
സ്ഥാപിതം1943
ആസ്ഥാനം,
യു.എസ്
സേവന മേഖല(കൾ)ലോകമെമ്പാടും
പ്രധാന വ്യക്തി
ക്രിസ്റ്റ്യൻ മ്യൂനിയർ(President of the Jeep brand, worldwide)
ഉത്പന്നങ്ങൾ
  • കായിക ഉപയോഗത്തിനുള്ള വാഹനം
  • ആഡംബര വാഹനം
ഉടമസ്ഥൻഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്
മാതൃ കമ്പനി
വെബ്സൈറ്റ്jeep.com

ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈലിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ കാർ ബ്രാൻഡാണ് ജീപ്പ്. ഇറ്റാലിയൻ-അമേരിക്കൻ കോർപ്പറേഷന്റെ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസിന്റെ അനുബന്ധ സ്ഥാപനമാണ്. ജീപ്പിന്റെ നിലവിലെ ഉൽ‌പ്പന്ന ശ്രേണിയിൽ‌ സ്പോർ‌ട്ട് യൂട്ടിലിറ്റി വാഹനങ്ങളും ഓഫ്-റോഡ് വാഹനങ്ങളും അടങ്ങിയിരിക്കുന്നു.

ഏറെ കൈമറിഞ്ഞുപോയ ഒന്നാണ് ജീപ്പ് എന്ന വാഹനവും ബ്രാൻഡും. ജീപ്പ് എന്ന പേര് ഒരു ബ്രാൻഡ് നാമമായി വില്ലീസ് 1943-ൽ തന്നെ റജിസ്റ്റർ ചെയ്തിരുന്നു. പേരിന്റെ ആദ്യ ഉടമയായ വില്ലിസ് കമ്പനി 1953-ൽ കൈസർ മോട്ടോഴ്സ് വാങ്ങി. പത്തു വർഷത്തിനുശേഷം ഈ കമ്പനി കൈസർ ജീപ്പ് എന്ന പേര് സ്വീകരിച്ചു. കൈസറിന്റെ ഫാക്ടറിയും ജീപ്പ് ബ്രാൻഡ് നാമവും 1970-ൽ അമേരിക്കൻ മോട്ടോർ കമ്പനി (എഎംസി) സ്വന്തമാക്കി. 1979 മുതൽ ഫ്രഞ്ച് കമ്പനിയായ റിനോയ്ക്ക് എ.എം.സിയുമായി പങ്കാളിത്തമുണ്ടായിരുന്നു.1987 ആയപ്പോഴേക്കും ഈ പങ്കാളികവും സാമ്പത്തിക ബുദ്ധിമുട്ടിലായി ജീപ്പ് ബ്രാൻഡ് നാമത്തിൽ കണ്ണുണ്ടായിരുന്ന ക്രൈസ്‌ലർ കോർപറേഷൻ ആ വർഷം തന്നെ എ.എം.സി ഏറ്റെടുത്തു. തുടർന്ന ഡെയിംലറും ക്രൈസ്‌ലറും ലയിച്ചപ്പോൾ ജീപ്പുകളുടെ നിർമ്മാണ വിഭാഗവും അതിന്റെ ഭാഗമായി അവസാനം ഡെയിംലർ വിട്ടുപോവുകയും ഫിയറ്റ് രംഗത്തു വരികയും ചെയ്തതോടെ 2014 ൽ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് (എഫ്സിഎ) എന്ന കമ്പനിയുെട സ്വന്തമായി ജീപ്പ് എന്ന ബ്രാൻഡ് ഇന്നിപ്പോൾ ഇന്ത്യയിൽ ആധുനിക ജീപ്പ് മോഡലുകളുമായി വിപണിയിയിലുണ്ട്.

നിലവിൽ എഫ് സി എ ജീപ്പ് ബ്രാൻഡിൽ റെനിഗേഡ്, റാംഗ്ലർ ഗ്രാൻഡ് ചെറോക്കി, കോംപസ് പാട്രിയട്ട് എന്നീ മോഡലുകളാണു നിർമ്മിക്കുന്നത്. ജീപ്പിന്റെ നിർവചനമായി പറഞ്ഞിരുന്നത് ഇപ്രകാരമാണ് ഇടുങ്ങിയതും സൗകര്യം കുറഞ്ഞതും എന്നാൽ ഉപയോഗക്ഷമതയിൽ മുന്നിലുമായ ഈ വാഹനം.[1]

ഇന്ത്യയിലെ മഹീന്ദ്ര, സ്പെയിനിലെ ഇബ്രോ, തെക്കേ അമേരിക്കയിലെ നിരവധി നിർമ്മാതാക്കൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ നിർമ്മാതാക്കൾ വില്ലിസിന്റെ ലൈസൻസിലാണ് ജീപ്പുകൾ നിർമ്മിച്ചിരിക്കുന്നത്.

പ്രധാന മോഡലുകൾ

[തിരുത്തുക]
വില്ലിസ് ജീപ്പ്


ജീപ്പ് റാൻഗ്ലെർ
മഹീന്ദ്ര താർ 2.5 സി.ആർ.ഡി.ഇ
വില്ലീസ് എംബി / േഫാഡ് ജി പി ഡബ്ല്യു
[തിരുത്തുക]

അമേരിക്കൻ സേനയ്ക്കായി നിർമ്മിക്കപ്പെട്ട ഇതിന്റെ ഔദ്യോഗിക വിശേഷണം 1/4 ടൺ, 4 X 4, ട്രക്ക് എന്നായിരുന്നു.

ഫോഡ് ജിപിഐ
[തിരുത്തുക]

കരയിലും വെള്ളത്തിലും ുപയോഗിക്കാവുന്ന ജീപ്പിന്റെ വകഭേദം ഇതിനു സീ-ജീപ്പ് എന്നതിന്റെ ചുരുക്കപ്പോരായ സീപ്പ് എന്നും പറഞ്ഞിരുന്നു.

ജീപ്പ് വാഗൺ
[തിരുത്തുക]

ലോഹബോഡിയുള്ള സ്റ്റേഷൻ വാഗൺ മുന്നിൽ കുറുകെ ഘടിപ്പിച്ച് സ്പ്രിങ് ലീഫ് സ്വതന്ത്ര സസ്പെൻഷൻ ആയിരുന്നു ഇതിന്റെ രണ്ടു വീൽ ഡ്രൈവ് മേഡലിന് ആധുനിക എസ്‌യുവികളുടെ ആദിമ രൂപമായി കണക്കാക്കപ്പെടുന്ന വാഹനം.

‌ജീപ്പ് ട്രക്ക്

എഫ് സി (ഫോർവേഡ് കൺട്രോൾ) എന്നും അറിയപ്പെട്ടിരുന്ന മിനിട്രക്ക് ഇത് ഇന്ത്യയിൽ നിർമിച്ചിരുന്നു.

ജിപ്സ്റ്റർ

വിവിധോദ്ദേശ്യ വാഹനങ്ങൾ മാത്രം നിർമിച്ചിരുന്ന വില്ലിസ് ഒരു കാർ നിർമിച്ചപ്പോൾ അത് ഒരു ക്രോസ് ഓവർ രൂപകൽപന ആയതു സ്വാഭാവികം. ജീപ്പ് വാഗണിന്റെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഈ സോഫ്റ്റ് ടോപ്പ് കാറിൽ അനേകം ആഡംബര സൗകര്യങ്ങൾ ഇണക്കിച്ചേർത്തിരുന്നു.

സി ജെ -3 എ/ബി

സിവിലിയൻ ജീപ്പ് ശ്രേണിയിലെ ആദ്യ മോഡലുകൾ. ഇവയുടെ നിരവധി വകഭേദങ്ങൾ ഇന്ത്യയുൾപ്പെടെ അനേക രാജ്യങ്ങവിലുള്ള കമ്പനികൾ നിർമിച്ചിരുന്നു.

സി.ജെ-5

അമേരിക്കൻ സേനയ്ക്കുവേണ്ടി വില്ലിസ് നിർമിച്ച എം 38 എ 1 ജീപ്പ് ആണ് അതിന്റെ അടിസ്ഥാനം. ബോണറ്റും ഫെൻഡറുകളും സി ജെ – 3 യുടെ ചതുരവടിവിൽ നിന്ന് ഉരുണ്ട രൂപകൽപ്പനയിലേക്കു മാറി. നീളവും വീതിയും അൽപ്പം കൂടുകയും ചെയ്തു. മൂന്നു പതിറ്റാണ്ട് ഇതിന്റെ വകഭേദങ്ങൾ നിർമ്മാണത്തിലുണ്ടായിരുന്നു. ഇന്ത്യയിലെ എം എം 540, മഹീന്ദ്രതാർ എന്നിവ രൂപകൽപനയിൽ സി െജ – 5 െന പിന്തുടരുന്നു. ആദ്യത്തെ ജീപ്പ്് െറനിേഗഡ് ഇതിന്റെ വകഭേദമാണ്.

സി െജ – 7

ജീപ്പിന്റെ ജനിതകഘടനയുള്ള അവസാനത്തെ വാഹനം. ഇതിന്റെ വകഭേദമായിരുന്നു ലാറെഡോ എന്ന എസ് യു വി.

വാഗണീർ

ജീപ്പ് വാഗണിന്റെ പിൻഗാമി ഇരുപത്തെട്ടു വർഷം വലിയ മാറ്റങ്ങളില്ലാതെ നിർമ്മാണത്തിലുന്ന ഇതു കാറിനു തുല്യമായ സുഖസൗകര്യങ്ങളുള്ള എസ്‌യുവി ആയിരുന്നു. നാലുവീൽ ഡ്രൈവും ശക്തിയേറിയ എൻജിനും കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പവർ സ്റ്റീയറിങ്, സ്വതന്ത്ര മുൻ സസ്പെൻഷൻ എന്നിവ ഇതുനുണ്ടായിരുന്നു.

ചെറോക്കി എക്സ് ജെ

ജീപ്പിന്റെ മധ്യനിര എസ്‌യുവി ഷാസിയിൽ ഉറപ്പിച്ച് ബോഡിയുള്ള മറ്റു ജീപ്പ് ഉൽപ്പന്നങ്ങളിൽ നിന്നു വ്യത്യസ്തമായി മോണോക്കോക്ക് ബോഡി ആയിരുന്നു ഇതിന്. എക്കാലത്തെയും മികച്ച ഇരുപതു കാറുകളിലൊന്നായും ഏറ്റവും മികച്ച എസ്‌യുവി. ആയും വിശേഷിപ്പിക്കപ്പെട്ട ഇത് ജീപ്പിന്റെ ആധുനികകാല വാഹനങ്ങളുടെ അടിസ്ഥാന മോഡൽ ആണ്.

റാംഗ്ലർ

ജീപ്പിന്റെ ആധുനിക ഓഫ് റോഡ് മോഡൽ ആയ ഇതിനു രൂപകൽപ്പനയിലും നിർമിതിയിലും ആദ്യകാല ജീപ്പുകളുമായി ബന്ധമൊന്നുമില്ല. എന്നാൽ ജീപ്പ് എന്ന പേരു സൂചിപ്പിക്കുന്ന മൂല്യങ്ങളിലധിഷ്ഠിതമാണ് ഇത് എന്നു കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ അൺലിമിറ്റഡ് എന്ന വകഭേദമാണ് കമ്പനി ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിക്കുന്ന ജീപ്പുകളിലൊന്ന്.

അവലംബം

[തിരുത്തുക]
  1. "യുദ്ധം ചെയ്യാൻ നിർമിച്ച വാഹനം".
"https://ml.wikipedia.org/w/index.php?title=ജീപ്പ്&oldid=3257096" എന്ന താളിൽനിന്ന് ശേഖരിച്ചത്