വധശിക്ഷ ദക്ഷിണാഫ്രിക്കയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in South Africa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സൗത്ത് ആഫ്രിക്ക. [1]

ചരിത്രം[തിരുത്തുക]

വർണവിവേചനം നിലവിലിരുന്ന വർഷങ്ങളിൽ ധാരാളം വധശിക്ഷകൾ ദക്ഷിണാഫ്രിക്കയിൽ നടന്നിരുന്നു. 1989നാണ് ഇവിടെ അവസാന വധശിക്ഷ നടപ്പിലായത്. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത ബാണ്ടുസ്ഥാൻ ഹോംലാന്റ് എന്ന രാജ്യത്തിൽ 1991-ൽ ഒരു വധശിക്ഷ നടപ്പിലായിരുന്നു. [2]

1995-ൽ വധശിക്ഷ നിർത്തലാക്കപ്പെട്ടു. [3]1990-ൽ സർക്കാർ വധശിക്ഷകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. [4] ഭരണഘടനാകോടതി ഒരു കേസിന്റെ വിധിയുടെ ഭാഗമായി 1995 ജൂൺ 6-ന് പുതിയ ഭരണഘടനയ്ക്കനുസൃതമല്ല വധശിക്ഷ എന്ന് കണ്ടെത്തുകയായിരുന്നു. ആ സമയത്ത് ദക്ഷിണാഫ്രിക്കൻ പ്രസ്സ് അസ്സോസിയേഷന്റെ റിപ്പോർട്ടനുസരിച്ച് 453 പേർ വധശിക്ഷ കാത്ത് ജയിലിലുണ്ടായിരുന്നു. 1997-ലെ ക്രിമിനൽ നിയമ ഭേദഗതി ഔദ്യോഗികമായി വധശിക്ഷ ഇല്ലാതെയാക്കി. ഇതിനു മുൻപ് വധശിക്ഷ വിധിക്കപ്പെട്ട ആൾക്കാരുടെ ശിക്ഷ പുതുതായി വിധിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. [5] ഈ നിയമം 1998 നവംബർ 13-ന് നിലവിൽ വന്നു. [6]

2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളെ സൗത്ത് ആഫ്രിക്ക പിന്താങ്ങുകയും അവതരണത്തിൽ ഭാഗഭാക്കാവുകയും ചെയ്തു.[7]

പുതിയ സംഭവവികാസങ്ങൾ[തിരുത്തുക]

2005 മേയ് 25ന് ഭരണഘടനാക്കോടതി നിലവിലുള്ള എല്ലാ മരണശിക്ഷകളും ഉപേക്ഷിക്കാനും കഴിയുന്നത്ര വേഗം പ്രതികൾക്ക് പുതിയ ശിക്ഷ വിധിക്കാനും ഉത്തരവിട്ടു. [8]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. British Commonwealth of Cameroon; year of last execution
  3. S v Makwanyane and Another [1995] ZACC 3 at 151, 1995 (3) S.A. 391
  4. http://www.handsoffcain.info/bancadati/schedastato.php?idstato=16000271
  5. "Criminal Law Amendment Act, No. 105 of 1997". Archived from the original on 2010-08-13. Retrieved 2012-06-17.
  6. http://www.handsoffcain.info/bancadati/schedastato.php?idstato=16000271
  7. http://www.handsoffcain.info/bancadati/schedastato.php?idstato=16000274
  8. Sibiya and Others v Director of Public Prosecutions: Johannesburg High Court and Others [2005] ZACC 6, 2005 (5) SA 315 (CC)