വധശിക്ഷ സ്വാസിലാന്റിൽ
സ്വാസിലാന്റിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1] 1968-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയ ശേഷം 34 പേരെ വധിച്ചിട്ടുണ്ട്.
ശിക്ഷാരീതി
[തിരുത്തുക]തൂക്കിക്കൊല്ലലാണ് ശിക്ഷാരീതി. 1982-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] പ്രമുഖ ബിസിനസ് കാരിയായ ഫിലിപ എംഡ്ലൂലിയെ തന്റെ വീട്ടു ജോലിക്കാരിയുടെ മകളെ മന്ത്രവാദത്തിന്റെ ഭാഗമായി കൊന്ന് ശരീരം വികൃതമാക്കിയകുറ്റത്തിന് തൂക്കിക്കൊല്ലുകയായിരുന്നു.
നിയമവശങ്ങൾ
[തിരുത്തുക]1938-ലെ ക്രിമിനൽ നിയമം 1938-ൽ ഭേദഗതി ചെയ്തതനുസരിച്ച് കൊലപാതകങ്ങൾക്ക് വധശിക്ഷ നിർബന്ധമാണ്. രാജ്യദ്രോഹത്തിന് കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് വധശിക്ഷ നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. എല്ലാ വധശിക്ഷകളും നിർബന്ധമായി അപ്പീലിനു പോകും. അപ്പീൽ തള്ളപ്പെട്ടാൽ രാജാവിന്റെ മാപ്പിനായി അപേക്ഷിക്കാം.
നിർത്തലാക്കാനുള്ള ശ്രമങ്ങൾ
[തിരുത്തുക]രാജാവ് എംസ്വാതി മൂന്നാമൻ വധശിക്ഷയുടെ കാര്യത്തിൽ ഉദാരമനസ്കനായാണ് അറിയപ്പെടുന്നത്. പ്രധാനദിവസങ്ങളോടനുബന്ധിച്ച് അദ്ദേഹം വധശിക്ഷകൾ ജീവപര്യന്തം തടവായോ, ജീവപര്യന്തം തടവിനെ 15 മുതൽ 20 വർഷം വരെയുള്ള തടവായോ കുറയ്ക്കാറുണ്ട്. 2003-ൽ സെനെറ്റിൽ വധശിക്ഷയെപ്പറ്റി ചർച്ചയുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതെത്തുടർന്ന് വധശിക്ഷ വിധിക്കുന്നത് ഒഴിവാക്കിയിട്ടില്ലെങ്കിലും നടപ്പിലാക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്ന് നിയമമന്ത്രി പ്രസ്താവിച്ചിരുന്നു.
2005 ആഗസ്റ്റിൽ രാജാവ് പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകി. ഇതിലും വധശിക്ഷ നിലനിർത്തിയിട്ടുണ്ട്.
2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും സ്വാസിലാന്റ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയത്തിനെതിരേ വോട്ടുചെയ്തു. [3]
പുതിയ സംഭവവികാസങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-17.
- ↑ http://www.handsoffcain.info/bancadati/schedastato.php?idstato=16000193&idcontinente=25