വധശിക്ഷ ദക്ഷിണ സുഡാനിൽ
ദക്ഷിണ സുഡാനിൽ വധശിക്ഷ നിയമപരമാണ്.
ചരിത്രം
[തിരുത്തുക]2011 ജൂലൈ 9-ന് സ്വാതന്ത്ര്യം നേടിയശേഷം നവംബർ മാസത്തിനുള്ളിൽ 5 പേരെ വധിച്ചിരുന്നു. [1]
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
[തിരുത്തുക]സ്വാതന്ത്ര്യത്തിനു മുൻപുള്ള പീനൽ കോഡ് ആക്റ്റ് (2008) പ്രകാരം രാജ്യദ്രോഹം, കലാപം, കൊള്ള, അട്ടിമറി, മരണത്തിനു കാരണമായ തീവ്രവാദപ്രവർത്തനം, കൊലക്കുറ്റവിചാരണയിൽ കള്ളസാക്ഷി പറയുന്നതു മൂലം വധശിക്ഷയ്ക്ക് കാരണമാകുക, കൊലപാതകം, മുൻപ് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവു ലഭിച്ചയാൾ നടത്തുന്ന വധശ്രമം, കൊള്ളസംഘത്തിന്റെ കൂടെ കൊലപാതകം നടത്തുക, അക്രമത്തോടു കൂടിയ മയക്കുമരുന്നു കടത്ത് എന്നിവയൊക്കെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. [2]
നിയമവശങ്ങൾ
[തിരുത്തുക]കോടതിയുടെ അഭിപ്രായത്തിൽ 18 വയസ് കഴിഞ്ഞിട്ടില്ലാത്തവരെയും 70 വയസ് കഴിഞ്ഞവരെയും വധശിക്ഷനൽകാൻ വിധിക്കാൻ പാടില്ല. 2011 ജൂലൈ 9-ലെ ഇടക്കാല ഭരണഘടനയും വധശിക്ഷ ഒഴിവാക്കിയിട്ടില്ല.
ശിക്ഷാരീതി
[തിരുത്തുക]2008-ലെ ക്രിമിനൽ നടപടിക്രമം അനുസരിച്ച് തൂക്കിക്കൊലയാണ് ശിക്ഷാരീതി.
അവലംബം
[തിരുത്തുക]- ↑ http://www.handsoffcain.info/bancadati/schedastato.php?idstato=16000272
- ↑ The Penal Code Act, 2008 Archived 2013-09-12 at the Stanford Web Archive (Act 9 of 2008).