Jump to content

വധശിക്ഷ സിയറ ലിയോണിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിയറ ലിയോണിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]

ശിക്ഷാരീതി

[തിരുത്തുക]

വെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. 1998 ഒക്ടോബറിലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] സൈനികക്കോടതി വധശിക്ഷയ്ക്ക് വിധിച്ച 34 ആൾക്കാരിൽ 24 പേരെ രാജ്യദ്രോഹക്കുറ്റത്തിന് വെടിവച്ച് കൊല്ലുകയായിരുന്നു.

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ

[തിരുത്തുക]

കൊലപാതകം, അക്രമത്തോടെയുള്ള മോഷണം, രാജ്യദ്രോഹം എന്നിവയാണ് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ

[തിരുത്തുക]

സിയറ ലിയോണിന്റെ 1991ലെ ഭരണഘടനയിൽ ആർട്ടിക്കിൾ 16 (1) അനുസരിച്ച് നിയമമനുസരിച്ച് വിചാരണചെയ്ത് ശിക്ഷിക്കപ്പെട്ട ആൾക്കാരെ മാത്രമേ വധിക്കാൻ പാടുള്ളൂ.

സിയറ ലിയോണിലെ ആഭ്യന്തര യുദ്ധത്തിൽ അൻപതിനായിരം ആൾക്കാരുടെ മരണത്തിലും ആയിരക്കണക്കിനാൾക്കാർ വികലാംഗരാകുകയും ജനസംഖ്യയിൽ മൂന്നിലൊന്നാൾക്കാർ വീടുകളിൽ നിന്ന് ഓടിപ്പോകേണ്ടിവരുകയും ചെയ്തിരുന്നു. 1999-ൽ സമാധാന ഉടമ്പടി ഒപ്പുവച്ചതോടെ കൊലപാതകക്കുറ്റത്തിനും രാജ്യദ്രോഹത്തിനും വധശിക്ഷ വിധിച്ചവരെ മാപ്പുനൽകി വിട്ടയച്ചു. വിമത നേതാവ് ഫോഡെ സങ്കോഹ് ഇക്കൂട്ടത്തിൽ പെടുന്നു. യുദ്ധശേഷം രൂപീകരിച്ച സത്യത്തിന്റെയും സമവായത്തിന്റെയും കമ്മിറ്റി (TRC) വധശിക്ഷ സ്ഥിരമായി നിർത്തലാക്കണമെന്നും നിലവിലുള്ള എല്ലാ വധശിക്ഷാവിധികളും നടപ്പാക്കുന്നത് തടയണമെന്നും നിർദ്ദേശിച്ചു.

2005 ജനുവരി 25-ന് പ്രസിഡന്റ് അഹമദ് ടെജാൻ കബ്ബാ നാട്ടിലെ നിയമങ്ങൾ മാറ്റാൻ തനിക്ക് അവകാശമില്ലെന്നും അവ നടപ്പിലാക്കുകയാണ് തന്റെ കടമയെന്നും ചൂണ്ടിക്കാട്ടി.

പുതിയ സംഭവവികാസങ്ങൾ

[തിരുത്തുക]

യുദ്ധക്കുറ്റങ്ങളെ വിചാരണ ചെയ്യാൻ ഐക്യരാഷ്ട്രസഭയുമായിച്ചേർന്ന് രൂപീകരിച്ച കമ്മിറ്റി വധശിക്ഷ നൽകുന്നില്ല.


2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് സിയറ ലിയോൺ വിട്ടുനിന്നു.[3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-17.
  3. http://www.handsoffcain.info/bancadati/schedastato.php?idstato=16000465&idcontinente=25
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സിയറ_ലിയോണിൽ&oldid=3970711" എന്ന താളിൽനിന്ന് ശേഖരിച്ചത്