വധശിക്ഷ ഗാംബിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗാംബിയയിൽ വധശിക്ഷ നിയമവിധേയമാണ്. [1]1981 ലാണ് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. [2]

വധശിക്ഷ നിർത്തലാക്കലും പുനസ്ഥാപനവും[തിരുത്തുക]

1993-ൽ ഗാംബിയയിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടിരുന്നു. പക്ഷേ 1995 ആഗസ്റ്റിൽ സായുധസേനയുടെ പ്രൊവിഷണൽ റൂളിംഗ് കൗൺസിൽ വധശിക്ഷ പുനസ്ഥാപിച്ചു. [3] 2010-ൽ 250 ഗ്രാമിൽ കൂടുതൽ ഹെറോയിൻ കൈവശം വയ്ക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമം ഗാംബിയൻ പാർലമെന്റ് പാസാക്കി. പക്ഷേ ഗാംബിയൻ ഭരണഘടനയുടെ ആർട്ടിക്കിൾ 18(2) പ്രകാരം മുന്നൊരുക്കത്തോടെയോ അക്രമത്തോടെയോ നടത്തുന്ന കൊലപാതകത്തിനു മാത്രമേ വധശിക്ഷ നൽകാൻ സാധിക്കുകയുള്ളൂ. ഇതുകാരണം 2011-ൽ മയക്കുമരുന്നു കടത്തിനുള്ള വധശിക്ഷ ഒഴിവാക്കി. [4]

അവലംബം[തിരുത്തുക]

  1. http://www.amnesty.org/en/death-penalty/abolitionist-and-retentionist-countries
  2. http://www.amnesty.org/en/death-penalty/countries-abolitionist-in-practice
  3. "West Africa: Time to abolish the death penalty\n\n | Amnesty International". മൂലതാളിൽ നിന്നും 2003-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2003-10-25.
  4. http://www.tandfonline.com/doi/abs/10.1080/03050718.2012.646816?journalCode=rclb20
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഗാംബിയയിൽ&oldid=3644347" എന്ന താളിൽനിന്ന് ശേഖരിച്ചത്