വധശിക്ഷ നൈജീരിയയിൽ
നൈജീരിയയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]
ശിക്ഷാരീതി
[തിരുത്തുക]വെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. സാധാരണഗതിയിൽ തൂക്കിക്കൊല്ലലാണ് ശിക്ഷാരീതിയെങ്കിലും സായുധ മോഷണക്കാരെയും രാജ്യദ്രോഹക്കുറ്റം തന്ലിഞ്ഞവരെയും ചിലപ്പോൾ വെടിവച്ചു കൊല്ലാറുണ്ട്. 2002-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്.[2] ഇതുവരെ ശരിയ നിയമമനുസരിച്ചു നടപ്പാക്കിയ ഒരേയൊരു വധശിക്ഷയായിരുന്നു 2002 ജനുവരി 3-ന് നടന്നത്. സനി യാകുബു റോഡി എന്നയാളെ കൊലപാതകക്കുറ്റത്തിന് തൂക്കിക്കൊല്ലുകയായിരുന്നു.
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
[തിരുത്തുക]ക്രിമിനൽ കോഡും ആഭ്യന്തരക്കുഴപ്പങ്ങളെപ്പറ്റിയുള്ള നിയമവുമനുസരിച്ച് സായുധ മോഷണം, കൊലപാതകം, രാജ്യദ്രോഹം, സർക്കാരിനെതിരായ കുറ്റങ്ങൾ എന്നിവ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്.
1999-ൽ പന്ത്രണ്ട് വടക്കൻ സംസ്ഥാനങ്ങൾ ശരിയ നിയമം സ്വീകരിച്ചു. ഇതിനുശേഷം ഗുദരതി, [3]തട്ടിക്കൊണ്ടുപോകൽ എന്നിവയും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായി. ഇതിനു ശേഷം പത്തിൽ കൂടുതൽ നൈജീരിയൻ മുസ്ലീം സ്തീകളെ വിവാഹേതര ലൈംഗികബന്ധം മുതൽ സ്വവർഗഭോഗം വരെയുള്ള കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. പക്ഷെ ഈ വധശിക്ഷകളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. ശിക്ഷാവിധികൾ അപ്പീൽ വാദത്തിൽ തള്ളിപ്പോവുകയോ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയിൽ ശിക്ഷയായി കുറയ്ക്കുകയോ ആണ് ചെയ്യപ്പെട്ടിട്ടുള്ളത്. [4][5][6]
നിർത്തലാക്കാനുള്ള ശ്രമങ്ങൾ
[തിരുത്തുക]2000 ജനുവരിയിൽ പ്രസിഡന്റ് ഒലുസെൻ ഒബസാഞ്ചോ 20 വർഷത്തിൽ കൂടുതലായി വധശിക്ഷ കാത്തുകഴിയുന്ന പ്രതികളെ വെറുതേ വിടുകയും വധശിക്ഷാ ഉത്തരവു കിട്ടി 10 വർഷത്തിനും 20 വർഷത്തിനുമിടയിലുള്ള കാലം കഴിഞ്ഞവരുടെ ശിക്ഷ ജീവപര്യന്തവുമായി കുറച്ചു.
പുതിയ സംഭവവികാസങ്ങൾ
[തിരുത്തുക]2012 മാർച്ച് 2-ന് എഡറ്റ് ഒബെടെൻ മ്ബാങ്ക് എന്നയാളിനെ വധശിക്ഷ വിധിച്ച ശേഷം 15 വർഷം കഴിഞ്ഞ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.[7]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ "Nigeria's first Sharia execution". BBC News. 4 January 2002.
- ↑ Sodomylaws.Org
- ↑ Jacinto, Leela (18 Mar 2011). "Nigerian Woman Fights Stoning Death". ABC News International. Retrieved 8 June 2011.
- ↑ "Gay Nigerians face Sharia death". BBC News. 10 Aug 2007. Retrieved 8 June 2011.
- ↑ Coleman, Sarah (Dec 2003). "Nigeria: Stoning Suspended". World Press. Retrieved 8 June 2011.
- ↑ http://www.handsoffcain.info/bancadati/schedastato.php?idstato=16000463