വധശിക്ഷ ടോഗോയിൽ
ദൃശ്യരൂപം
വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് ടോഗോ. [1]
ചരിത്രം
[തിരുത്തുക]1978-ലാണ് ടോഗോയിൽ അവസാന വധശിക്ഷ നടന്നത്. [2] 1986-ൽ അട്ടിമറിക്ക് ശ്രമിച്ചതിന് 13 ആൾക്കാരെ വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. 1987-ൽ പ്രസിഡന്റ് ഗ്നാസ്സിംഗ്ബെ എയാഡീമ ഇവരുടെ ശിക്ഷകൾ ജീവപര്യന്തമായി കുറച്ചു.
1992-ൽ ഒരു ജനാധിപത്യ ഭരണഘടന ടോഗോയിൽ സ്വീകരിച്ചു.
നിർത്തലാക്കൽ
[തിരുത്തുക]2009-ൽ ടോഗോ വധശിക്ഷ നിർത്തലാക്കി. [3] ടോഗോയുടെ പാർലമെന്റ് ഐകകണ്ഠ്യേന ഇതിനായുള്ള പ്രമേയം പാസാക്കുകയായിരുന്നു.
2008 ഡിസംബർ 18-ന് വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ടോഗോ വിട്ടുനിന്നു. 2010 ഡിസംബർ 21-ന് ഇതേ ഉദ്ദേശത്തോടെ അവതരിപ്പിച്ച പ്രമേയത്തെ ടോഗോ പിന്താങ്ങി.[4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ "Death Penalty News: 2002, September | Amnesty International". Archived from the original on 2003-05-06. Retrieved 2003-05-06.
- ↑ Togo abolishes the death penalty
- ↑ http://www.handsoffcain.info/bancadati/schedastato.php?idstato=16000238