വധശിക്ഷ ഗാബോണിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാബോൺ വധശിക്ഷ നിലവിലില്ലാത്ത രാജ്യമാണ്. [1] 1981-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. [2]

വധശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

വധശിക്ഷ നിർത്തലാക്കുന്ന നിയമം 2010 ജനുവരിയിൽ പാർലമെന്റ് പാസാക്കുകയും 2010 ഫെബ്രുവരിയിൽ നിലവിൽ വരുകയും (നിയമം 3/2010) ചെയ്തെങ്കിലും 2011 ഫെബ്രുവരിയിലാണ് ഇത് ലോകത്തെ അറിയിച്ചത്. [3] ഈ നിയമമനുസരിച്ച് വധശിക്ഷയ്ക്കു പകരം മരണം വരെ തടവോ മറ്റു മാർഗങ്ങളോ ഉപയോഗിക്കാവുന്നതാണ്. 30 വർഷമെങ്കിലും തടവനുഭവിച്ച ശേഷം വിട്ടയയ്ക്കലും സാദ്ധ്യമാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
  2. "Concluding Observations/Comments – Gabon". Archived from the original on 2005-08-21. Retrieved 2012-06-14.
  3. http://www.handsoffcain.info/archivio_news/index.php?iddocumento=15302086&mover=0#
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഗാബോണിൽ&oldid=3790288" എന്ന താളിൽനിന്ന് ശേഖരിച്ചത്