മാതളനാരകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മാതള നാരങ്ങ
|
||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||
|
||||||||||||||||
|
|
||||||||||||||||
| Punica granatum ലിന്‍ |
“പ്യൂണിക്കേസിയെ” (Punicaceae) എന്ന കുടുംബത്തില്‍ പെട്ടതും “പ്യൂണിക്കാ ഗ്രനേറ്റം” (Punica granatum) എന്ന ശാസ്ത്രീയ നാമമുള്ള മാതള നാരങ്ങ ഇംഗ്ലീഷില്‍: Pomegranate എന്നാണ് അറിയപ്പെടുന്നത്. റുമാന്‍ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം) മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തില്‍ മാതളം വര്‍ഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വര്‍ഷകാലത്താണ് കൂടുതല്‍ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തില്‍ ഡാഡിമം എന്നും ഹിന്ദിയില്‍ അനാര്‍ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ് മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര് പൂണികര്‍ അഥവാ ഫിനീഷ്യരില്‍ നിന്ന് ലഭിച്ചതഅണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഉറ് എന്ന പ്രാചീന നഗരത്തില്‍ നിന്ന് വന്നതെന്ന അര്‍ത്തത്തില്‍ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയില്‍ ഇത് റുമാന്‍ പഴമാണ്. [1] അക്‌ബര്‍ ചക്രവര്‍ത്തി തന്‍റെ നൃത്തസദസ്സില്‍ ഒരു നാടോടി നര്‍ത്തകിയെ കാണുകയും അവളെ “അനാര്‍കലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയില്‍ അനാര്‍കലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണര്‍ഥം. അക്കാലങ്ങളില്‍ കാബൂളില്‍ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു.
[തിരുത്തുക] ഖുർആനിൽ
ഖുര്‍ആനില്‍ സ്വര്‍ഗ്ഗത്തെ കുറിച്ചും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെകുറിച്ചും പരാമര്‍ശിക്കുന്നിടത്തെല്ലാം റുമാമ്പഴം കടന്നു വരുന്നുണ്ട്. ഉദാഹരണത്തിനു 55:68, 6:99, 6:141 സൂക്തങ്ങള്‍
[തിരുത്തുക] രൂപവിവരണം
അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങള്‍ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതല്‍ അഞ്ചു വരെ പൂക്കള്‍ കാണപ്പെടുന്നു. പൂക്കള്‍ വലുതും ആകര്‍ഷം നിറഞ്ഞതുമാണ്‍. ഫലങ്ങള്‍ തവിട്ടു കലര്‍ന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകല്‍ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളില്‍ വിത്തുകള്‍ നിറഞ്ഞിരിക്കുന്നു. വിത്തുകള്‍ രസകരമായ പള്‍പ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പള്‍പ്പാണ് ആഹാരയോഗ്യമായ ഭാഗം.
[തിരുത്തുക] വിവിധ ഇനങ്ങള്‍
ഇന്ത്യയില്‍ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിന്‍റെ കുരുവിന്‍ കടുപ്പം കുറയും. നീരിനു കൂടുതല്‍ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവല്‍ സാനുക്കളില്‍ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു.[2]
[തിരുത്തുക] ഔഷധഗുണം
തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തളര്‍ച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. ശുക്ലവര്‍ധനകരമാണ്.
[തിരുത്തുക] പോഷകമൂല്യം
| Pomegranate, aril only 100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം |
||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ഊര്‍ജ്ജം 70 kcal 290 kJ | ||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||
| Percentages are relative to US recommendations for adults. Source: USDA Nutrient database |
||||||||||||||||||||||||||||||||||
[തിരുത്തുക] പ്രധാന ശത്രുക്കള്‍
കായ് തുരപ്പന്‍, തണ്ടു തുരപ്പന്‍ എന്നിവയാണ്‍ മാതളത്തിന്‍റെ പ്രധാന ശത്രുക്കള്‍. കടലാസു സഞ്ചികള്‍ ഉണ്ടാക്കി നേരത്തെ കായ്കളെ പൊതിഞ്ഞു കെട്ടിയാല്‍ കായ് തുരപ്പന്‍റെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും.
[തിരുത്തുക] അവലംബം
- ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
- ↑ ബി. ഗോപിനാഥന്‍ രചിച്ച “വീട്ടുവളപ്പിലെ അലങ്കാര ഫലവൃക്ഷങ്ങള്‍“
