Jump to content

ബിജു മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിജു മേനോൻ
Biju Menon in Sherlock Toms
Biju Menon in Sherlock Toms
ജനനം (1970-09-09) 9 സെപ്റ്റംബർ 1970  (54 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം1993-മുതൽ
ജീവിതപങ്കാളി(കൾ)സം‌യുക്ത വർമ്മ (2002-മുതൽ)
കുട്ടികൾദക്ഷ് ധർമിക്

നായകൻ, സഹനായകൻ, സപ്പോർട്ടിംഗ് ആക്ടർ, വില്ലൻ തുടങ്ങിയ എല്ലാ റോളുകളിലും തൻ്റെ പ്രതിഭ തെളിയിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചലച്ചിത്ര അഭിനേതാവും നിർമാതാവുമാണ് ബിജു മേനോൻ (ജനനം : 9 സെപ്റ്റംബർ 1970)[1][2]

ജീവിതരേഖ

[തിരുത്തുക]

1970 സെപ്റ്റംബർ 9 ന് മഠത്തിപ്പറമ്പിൽ ബാലകൃഷ്ണപിള്ളയുടേയും മാലതിയമ്മയുടേയും മകനായി തൃശൂരിൽ ജനിച്ചു. തൃശൂർ ജെ.ടി.എസ് ടെക്നിക്കൽ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ സെൻ്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ബിജു സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.

ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിൻ്റെ സന്തതികൾ എന്നീ സീരിയലുകളിലെ അഭിനയം ബിജുവിനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

1991-ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജുവിൻ്റെ ആദ്യ ചിത്രം. തുടർന്ന് ഓരോ വിളിയും കാതോർത്ത് എന്ന സിനിമയിലും അഭിനയിച്ചു. 1994-ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായകവേഷങ്ങൾക്കൊപ്പം സഹനായകനായും അഭിനയിച്ചു.

1999-ൽ പുറത്തിറങ്ങിയ പത്രം എന്ന സിനിമയിലെ എസ്.പി. ഫിറോസ് എന്ന കഥാപാത്രം ബിജു മേനോൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. മധുരനൊമ്പരക്കാറ്റ് എല്ലാ തരത്തിലുമുള്ള പ്രേക്ഷകരും ബിജുവിനെ ഇഷ്ടപ്പെടാൻ കാരണമായ ഒരു സിനിമയാണ്.

2010-ൽ റിലീസായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ഹാസ്യകഥാപാത്രമെന്ന നിലയിൽ ബിജു മേനോന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചു. തുടർന്ന് കോമഡി റോളുകളിലേക്ക് മാറിയ ബിജു സീനിയേഴ്സ്, ഓർഡിനറി, തുടങ്ങിയ സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്തു.

ബിജു മേനോൻ്റെ അഭിനയ ജീവിതത്തിൽ ഏറെ ജനപ്രീതി നേടിക്കൊടുത്ത കഥാപാത്രമാണ് വെള്ളിമൂങ്ങ എന്ന സിനിമയിലെ മാമച്ചൻ എന്ന രാഷ്ട്രീയക്കാരൻ.

സച്ചി രചനയും സംവിധാനവും നിർവഹിച്ച് 2020 ഫെബ്രുവരി 7-ന് പ്രദർശനത്തിനെത്തിയ 'അയ്യപ്പനും കോശിയും' അദ്ദേഹത്തിന്റെ അഭിനയപാടവം തെളിയിച്ച മറ്റൊരു മികച്ച ചിത്രമാണ്. ബിജു മേനോനും പൃഥ്വിരാജും ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിനു  പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചു.  

അലപിച്ച ഗാനങ്ങൾ

  • കുട്ടിച്ചാത്തനെ കൂട്ടുപിടിച്ച്...

(ഒരു മഞ്ഞുതുള്ളി പോലെ 1986)

  • ഏറുനോട്ടമിതെന്തിന് വെറുതെ...

( ചേട്ടായീസ് 2012)

  • വട്ടോളം വാണിയാരെ...

(ലീല 2016)

  • നിന്നെയൊന്ന് കാണാനായി...

(ആനക്കള്ളൻ 2018)

  • ആടകചാക്കോ ആടാചാക്കോ...

(അയ്യപ്പനും കോശിയും 2020)

ശബ്ദം നൽകിയ സിനിമ

  • മകരമഞ്ഞ് 2011

നിർമിച്ച സിനിമ

  • ചേട്ടായീസ് 2012[3]
  • കേരള സംസ്ഥാന ഫിലിം അവാർഡ്
  • സെക്കൻഡ് ബെസ്റ്റ് ആക്ടർ
  • കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 1997
  • ടി.ഡി.ദാസൻ സ്റ്റാൻഡേർഡ് 6 B
  • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2010
  • സപ്പോർട്ടിംഗ് ആക്ടർ
  • മേരിക്കുണ്ടൊരു കുഞ്ഞാട്
  • ഗദ്ദാമ [4]

സ്വകാര്യ ജീവിതം

[തിരുത്തുക]

മലയാള ചലച്ചിത്ര അഭിനേത്രിയായിരുന്ന സംയുക്ത വർമ്മയാണ് ഭാര്യ. ദക്ഷ് ധർമിക് ഏക മകനാണ്[5].

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
നം: വര്ഷം ചിത്രം സഹതാരങ്ങൾ സംവിധായകൻ കഥാപാത്രം കുറിപ്പുകൾ
109 2020 അയ്യപ്പനും കോശിയും ബിജു മേനോൻ,പൃഥ്വിരാജ് സച്ചി അയ്യപ്പൻ
108 2019 ആദ്യരാത്രി വിജയരാഘവൻ,അനശ്വര രാജൻ ജിബു ജേക്കബ് മനോഹരൻ
107 2015 അനാർക്കലി പൃഥ്വിരാജ് സക്കറിയ
106 2013 ത്രീ ഡോട്ട്സ് കുഞ്ചാക്കോ ബോബൻ ലൂയിസ്
105 2013 റോമൻസ് കുഞ്ചാക്കോ ബോബൻ ഷിബു / ഫാ. സെബാസ്റ്റ്യൻ/ഫാ. സെബു
104 2012 101 വെഡ്ഡിംഗ്സ് കുഞ്ചാക്കോ ബോബൻ ഷാഫി ആന്റപ്പൻ
103 2012 ഇത്രമാത്രം ശ്വേത മേനോൻ വാസുദേവൻ
102 2012 റൺ ബേബി റൺ മോഹൻലാൽ ജോഷി ഋഷികേഷ് Asianet Film Award for Best Character Actor
101 2012 മിസ്റ്റർ മരുമകൻ ദിലീപ് ബാബുരാജ്
100 2012 മല്ലൂസിംഗ് ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ വൈശാഖ് കാർത്തി
99 2012 മായാമോഹിനി ദിലീപ്, ലക്ഷ്മി റായ്, മൈഥിലി ജോസ് തോമസ് ബാലചന്ദ്രൻ
98 2012 ഓർഡിനറി കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ആൻ അഗസ്റ്റിൻ സുഗീത് സുകു Asianet Film Award for Best Character Actor
97 2012 മാസ്റ്റേഴ്സ് പൃഥ്വിരാജ്, എം.ശശികുമാർ, അനന്യ, സലിം കുമാർ ജോണി ആന്റണി സേതു
96 2012 സ്പാനിഷ് മസാല ദിലീപ്, കുഞ്ചാക്കോ ബോബൻ ലാൽ ജോസ് Menon
95 2011 വെനീസിലെ വ്യാപാരി മമ്മൂട്ടി, കാവ്യ മാധവൻ, Poonam Bajwa ഷാഫി Ajayan
94 2011 സ്നേഹവീട് മോഹൻലാൽ, Sheela സത്യൻ അന്തിക്കാട് Balachandran Asianet Film Award for Best Character Actor
93 2011 ഉലകം ചുറ്റും വല്ലഭൻ ജയറാം, സംവൃത സുനിൽ Asianet Film Award for Best Character Actor
92 2011 സീനിയേഴ്സ് ജയറാം, മനോജ് കെ. ജയൻ , കുഞ്ചാക്കോ ബോബൻ വൈശാഖ് Philip Edikullaഫിലിപ് ഇടിക്കുള Asianet Film Award for Best Character Actor
91 2011 ക്രിസ്ത്യൻ ബ്രദേഴ്സ് മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ ഹരിഹരൻ തമ്പി
90 2011 ഗദ്ദാമ കാവ്യ മാധവൻ രാധാകൃഷ്ണൻ
89 2010 അർജുനൻ സാക്ഷി പൃഥ്വിരാജ് രഞ്ജിത്ത് ശങ്കർ അബി എബ്രഹാം
88 2010 മേരിയ്ക്കുണ്ടൊരു കുഞ്ഞാട് (ചലച്ചിത്രം) ദിലീപ് ഷാഫി ജോസ് Filmfare Award for Best Supporting Actor – Malayalam
87 2010 കോളേജ് ഡെയ്സ് ഇന്ദ്രജിത്ത് ജി. എൻ. കൃഷ്ണകുമാർ സുദീപ് ഹരിഹരൻ
87 2010 ഓറഞ്ച്
86 2010 കാര്യസ്ഥൻ (ചലച്ചിത്രം) ദിലീപ് തോംസൺ കെ. തോമസ് ജയശങ്കർ
85 2010 പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് മമ്മൂട്ടി, ഖുശ്‌ബു, പ്രിയാമണി രഞ്ജിത്ത് ജോപ്പൻ
84 2010 രാമ രാവണൻ സുരേഷ് ഗോപി എസ് പി സൂര്യനാരായണൻ
83 2010 ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B നന്ദകുമാർ പൊതുവാൾ Kerala State Film Award for Second Best Actor
82 2010 ജനകൻ മോഹൻലാൽ മോനായ്
81 2010 ആഗതൻ ദിലീപ് ഡോ. സുധി
80 2010 ഏപ്രിൽ ഫൂൾ ജഗദീഷ്, സിദ്ദീഖ് ശരത്
79 2009 ഡാഡി കൂൾ മമ്മൂട്ടി, റിച്ച പല്ലോട് റോയ് അലക്സ്
78 2009 റെഡ് ചില്ലീസ് മോഹൻലാൽ സ്റ്റാലിൻ
77 2009 കാണാകണ്മണി ജയറാം, പത്മപ്രിയ രാജീവൻ
76 2009 പറയാൻ മറന്നത് ലക്ഷ്മി ശർമ്മ ചന്ദ്രശേഖരൻ
75 2009 റോബിൻഹുഡ് പൃഥ്വിരാജ് നന്ദകുമാരമേനോൻ
74 2009 വിലാപങ്ങൾക്കപ്പുറം ഡോ. ഗോപിനാഥ്
73 2008 ക്രേസി ഗോപാലൻ ദിലീപ്
72 2008 ട്വന്റി20 (ചലച്ചിത്രം)' മോഹൻലാൽ ദിലീപ് എ എസ് പി ജേക്കബ് ഈരാളി
71 2008 കുരുക്ഷേത്ര മേജർ രാജേഷ്
70 2008 മുല്ല ദിലീപ് അംബി Nominated - Filmfare Award for Best Supporting Actor – Malayalam
69 2007 ഹാർട്ട് ബീറ്റ്
68 2007 നഗരം
67 2007 കിച്ചാമണീ
66 2006 ജന്മം
65 2006 ബാബ കല്യാണി മോഹൻലാൽ സി ഐ തോമസ്
64 2006 അമ്മത്തൊട്ടിൽ
63 2005 ചാന്ത്പൊട്ട് ദിലീപ്, ഇന്ദ്രജിത്ത് സുകുമാരൻ, Gopika, ലാൽ ലാൽ ജോസ് ഫ്രഡി
62 2004 രസികൻ ദിലീപ്, സംവൃത സുനിൽ Lal Jose Kapil Dev
61 2004 പെരുമഴക്കാലം ദിലീപ്, സലിം കുമാർ, വിനീത്, മീര ജാസ്മിൻ, കാവ്യ മാധവൻ, മാമുക്കോയ കമൽ ജോൺ ഇടിക്കുള
60 2004 അഗ്നിനക്ഷത്രം സുരേഷ് ഗോപി, സിദ്ദീഖ്, ജഗതി ശ്രീകുമാർ, സായ് കുമാർ കരീം അനിയൻ തമ്പുരാൻ
59 2003 ഇവർ ജയറാം, ജനാർദ്ദനൻ, Bhavana T. K Rajeev Kumar Pambu Jose
58 2003 അന്യർ ജ്യോതിർമയി, സിദ്ദീഖ്, ലാൽ ലെനിൻ രാജേന്ദ്രൻ സൂരജ് നമ്പ്യാർ
57 2003 പട്ടാളം മമ്മൂട്ടി, ടെസ്സ, ഇന്നസെന്റ്, ഇന്ദ്രജിത്ത്, സായ് കുമാർ ലാൽ ജോസ് ബെന്നി
56 2003 ക്രോണിക് ബാച്ച്‌ലർ മമ്മൂട്ടി, രംഭ, ഇന്ദ്രജ, ലാലു അലക്സ്, ജനാർദ്ദനൻ, മുകേഷ് സിദ്ദീഖ്
55 2002 ശേഷം ജയറാം, ഗീതു മോഹൻദാസ് ടി.കെ. രാജീവ് കുമാർ
54 2002 ഒന്നാമൻ മോഹൻലാൽ, എൻ.എഫ്. വർഗ്ഗീസ്, ലാലു അലക്സ്, രമ്യ കൃഷ്ണൻ തമ്പി കണ്ണന്താനം
53 2002 ശിവം സായ് കുമാർ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി, രാജൻ പി. ദേവ് ഷാജി കൈലാസ് ഭദ്രൻ കെ മേനോൻ
52 2001 പ്രജ മോഹൻലാൽ, മനോജ് കെ. ജയൻ, എൻ.എഫ്. വർഗ്ഗീസ്, വിജയരാഘവൻ ജോഷി അർജ്ജുൻ
51 2001 ദുബായ് മമ്മൂട്ടി, എൻ.എഫ്. വർഗ്ഗീസ്, കൊച്ചിൻ ഹനീഫ, അഞല സാവെരി, നെടുമുടി വേണു, ജനാർദ്ദനൻ ജോഷി കിരൺ പോത്തൻ ചെറിയാൻ
50 2001 മേഘമൽഹാർ സംയുക്ത വർമ്മ, സിദ്ദീഖ്, ശ്രീനാഥ് കമൽ രാജീവ് മേനോൻ Asianet Film Award for Best Star Pair
49 2001 അച്ഛനെയാണെനിക്കിഷ്ടം കലാഭവൻ മണി, ലക്ഷ്മി ഗോപാലസ്വാമി, മോഹൻലാൽ സുരേഷ്കൃഷ്ണ
48 2001 പാഠം ഒന്ന് കുമാരന്റെ കുടുംബം
47 2001 രണ്ടാം ഭാവം സുരേഷ് ഗോപി, തിലകൻ, ലാൽ, നെടുമുടി വേണു ലാൽ ജോസ്
46 2000 കരുണം വാവച്ചൻ ഏലിയാമ്മ ജയരാജ്
45 2000 കവർസ്റ്റോറി സുരേഷ് ഗോപി, ടാബു, നെടുമുടി വേണു, സിദ്ദീഖ് ജി.എസ് വിജയൻ എ സി പി ആനന്ദ്
44 2000 Madhuranombarakattu സംയുക്ത വർമ്മ, കാവ്യ മാധവൻ, ശ്രീനിവാസൻ കമൽ
43 2000 മഴ സംയുക്ത വർമ്മ, തിലകൻ, ലാൽ ലെനിൻ രാജേന്ദ്രൻ ശാസ്ത്രികൾ
42 2000 മില്ലേനിയം സ്റ്റാഴ്സ് ജയറാം, സുരേഷ് ഗോപി, കലാഭവൻ മണി ജയരാജ് ശിവൻ
41 1999 ചന്ദ്രനുദിക്കുന്ന ദിക്കിൽ ദിലീപ്, കാവ്യ മാധവൻ, ലാൽ, സംയുക്ത വർമ്മ ലാൽ ജോസ്
40 1999 എഫ്.ഐ.ആർ. സുരേഷ് ഗോപി, ഇന്ദ്രജ, രാജീവ്, നരേന്ദ്രപ്രസാദ് ഷാജി കൈലാസ് ഗ്രിഗറി
39 1999 കണ്ണെഴുതി പൊട്ടുംതൊട്ട് മഞ്ജു വാര്യർ, തിലകൻ, അബ്ബാസ് ടി.കെ. രാജീവ് കുമാർ ഉത്തമൻ 38 1999 പത്രം സുരേഷ് ഗോപി, മഞ്ജു വാര്യർ, മുരളി ജോഷി ഫിറോസ് മുഹമ്മദ് Asianet Film Award for Best Supporting Actor
37 1998 Chitrashalabham ജയറാം, Devan, Jomol K.B. Madhu Dr.Sandeep
36 1998 Mangalya Pallakku ശ്രീനിവാസൻ, ജഗദീഷ്, Kasturi Vinod Roshan Dinesh
35 1998 Oro Viliyum Kathorthu മുകേഷ്, Suma V. M. Vinu Kesavan Kutty
34 1998 Oru Maravathoor Kanavu മമ്മൂട്ടി, Mohini, ശ്രീനിവാസൻ Lal Jose Michael
33 1998 Pranayavarnangal സുരേഷ് ഗോപി, Praveena, Divya Unni Sibi Malayil
32 1998 Sidhartha മമ്മൂട്ടി, Nedumudi Venu, തിലകൻ, ജഗദീഷ് Jomon Sethu
31 1998 Sneham ജയറാം, Lena Abhilash, Siddique, Jomol, Kasturi Jayaraaj Sasidharan Nair
30 1997 Kaliyattam സുരേഷ് ഗോപി, ലാൽ, മഞ്ജു വാര്യർ Jayaraaj Kanthan
29 1997 Innalekalillathe മഞ്ജു വാര്യർ, Srividya George Kithu
28 1997 Asuravamsam മനോജ് കെ. ജയൻ, Siddique, Rajan P. Dev, Narendra Prasad Shaji Kailas Jayamohan
27 1997 Krishnagudiyil Oru Pranayakalathu ജയറാം, മഞ്ജു വാര്യർ, Balachandra Menon Kamal Akhilachandran Kerala State Film Award for Second Best Actor
26 1997 Manasam ദിലീപ്, Srividya C.S. Sudesh Jayadevan
25 1997 Kudamattom ദിലീപ്, കലാഭവൻ മണി, മഞ്ജു വാര്യർ Sundardas
24 1996 Mahathma സുരേഷ് ഗോപി, Ramya Krishnan, Rajan P Dev, Ganeshan, Devan Shaji Kailas Mustafa
23 1996 Udhyanapalakan മമ്മൂട്ടി, Kaveri, കലാഭവൻ മണി Harikumar Mohan
22 1996 Azhakiya Ravanan മമ്മൂട്ടി, Bhanupriya, ശ്രീനിവാസൻ Kamal Sharath
21 1996 Dilliwala Rajakumaran ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി Rajasenan Veerendran
20 1996 Kanjirappally Kuriachan Janardhanan, Madhu, Lalu Alex Jose Thomas
19 1996 Manthrika Kuthira ദിലീപ്, Mohini, മനോജ് കെ. ജയൻ Viji Thampi
18 1996 Malayala Masam Chingam Onnu ദിലീപ്, Prem Kumar, Harisree Ashokan Nizar
17 1996 Man of the Match Vani Viswanath, Ratheesh Joshy Mathew Rajendran
16 1996 Sathyabhamakkoru Premalekhanam Chandini, Indrans, Prem Kumar Rajasenan
15 1996 Ee Puzhayum Kadannu ദിലീപ്, മഞ്ജു വാര്യർ Kamal Gopi's friend
14 1995 Karma സുരേഷ് ഗോപി, Ranjitha, തിലകൻ Joemon
13 1995 Aadyathe Kanmani ജയറാം, Sudha Rani Rajasenan Padmarajan
12 1995 Mannar Mathai Speaking മുകേഷ്, Saikumar Mani C. Kappan Mahendra Varma
11 1995 Samudayam Madhu Ambili
10 1995 Highway സുരേഷ് ഗോപി, Bhanupriya Jayaraaj Pavitran
9 1995 പുത്രൻ Rohini Jude Attipetti

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/movies/interview/2021/05/23/biju-meonon-about-aarkariyam-movie.html
  2. https://www.manoramaonline.com/movies/movie-news/2020/12/28/biju-meon-remebering-anil-nedumangadu.html
  3. https://m3db.com/biju-menon
  4. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969-2005". Archived from the original on 2011-07-14. Retrieved 2007-10-10.
  5. https://www.manoramaonline.com/movies/movie-news/2021/05/07/biju-menon-samyuktha-varma-life-viral.html


"https://ml.wikipedia.org/w/index.php?title=ബിജു_മേനോൻ&oldid=4047425" എന്ന താളിൽനിന്ന് ശേഖരിച്ചത്