അമ്മത്തൊട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമ്മത്തൊട്ടിൽ

കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാനത്തു് 2007-ൽ തുടങ്ങിവെച്ച ഒരു പദ്ധതിയാണു് അമ്മത്തൊട്ടിൽ. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത ബന്ധങ്ങളിലൂടെ ജനിച്ചതിനാലോ മറ്റു കാരണങ്ങളാലോ കുപ്പത്തൊട്ടികൾ പോലുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതിനു പകരം, അത്തരം നവജാതശിശുക്കളെ കൊണ്ടുവെയ്ക്കുന്നതിനു വേണ്ടി പ്രത്യേകം സ്ഥാപിച്ച ഒരു തൊട്ടിൽ ആണു് ഈ പദ്ധതിയിലെ പ്രധാന ഘടകം.

അമ്മത്തൊട്ടിൽ

യാതൊരു വിവരങ്ങളും നൽകേണ്ട ഉത്തരവാദിത്തമില്ലാതെത്തന്നെ, സ്വന്തം വ്യക്തിത്വം പുറത്താക്കാതെ മാതാവിനോ മറ്റുള്ളവർക്കോ ഈ തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ സാധിക്കും. ഇപ്രകാരം കണ്ടെടുക്കുന്ന കുഞ്ഞുങ്ങളെ ക്ഷേമസമിതി ഏറ്റെടുത്തു് അനാഥാലയങ്ങളിൽ വളർത്തുകയോ ദത്തു നൽകുകയോ ചെയ്യുന്നു.[1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്മത്തൊട്ടിൽ&oldid=3363354" എന്ന താളിൽനിന്ന് ശേഖരിച്ചത്