Jump to content

വിഡ്ഢിദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏപ്രിൽ ഫൂൾ ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഡ്ഢിദിനം
2001-ൽ കോപ്പൻഹേഗൻ മെട്രോയുടെ നിർമ്മാണത്തെ അടയാളപ്പെടുത്തുന്ന ഒരു ഏപ്രിൽ ഫൂൾസ് ഡേ തമാശ
ഇതരനാമംAll Fools' Day
തരംCultural, Western
പ്രാധാന്യംPractical jokes, pranks
അനുഷ്ഠാനങ്ങൾComedy
തിയ്യതിApril 1
അടുത്ത തവണ1 ഏപ്രിൽ 2025 (2025-04-01)
ആവൃത്തിAnnual

മിക്ക രാജ്യങ്ങളിലും ഏപ്രിൽ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകൾ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം ആരെങ്കിലും ഇത്തരത്തിലുള്ള തമാശ പറഞ്ഞാൽ അയാൾ വിഡ്ഢിയായി കരുതപ്പെടുന്നു.[1] ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, ന്യൂസിലൻഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലാണ് ആഘോഷം. എന്നാൽ അമേരിക്ക, ഫ്രാൻസ്, അയർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ തമാശ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നു.

അവലംബം

[തിരുത്തുക]
  1. "KIDPROJ Multi-Cultural Calendar". Archived from the original on 2009-04-04. Retrieved 2009-04-01.
"https://ml.wikipedia.org/w/index.php?title=വിഡ്ഢിദിനം&oldid=3968692" എന്ന താളിൽനിന്ന് ശേഖരിച്ചത്