മാർത്താണ്ഡവർമ്മ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marthandavarma (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാർത്താണ്ഡവർമ്മ
MARTANDA VARMA 1891.jpeg
പ്രഥമപതിപ്പിന്റെ ശീർഷകതാൾ
കർത്താവ്സി.വി. രാമൻപിള്ള
യഥാർത്ഥ പേര്മാൎത്താണ്ഡവൎമ്മാ
പരിഭാഷകർ
 • ബി.കെ.മേനോൻ – (ആംഗലേയം, 1936)
 • ഒ. കൃഷ്ണപിള്ള – (തമിഴ്, 1954)
 • ആർ. ലീലാദേവി – (ആംഗലേയം, 1979)
 • കുന്നുകുഴി കൃഷ്ണൻകുട്ടി - (ഹിന്ദി, 1990)
 • പി. പത്മനാഭൻ തമ്പി – (തമിഴ്, 2007)
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗം
 • ചരിത്രനോവൽ
 • ചരിത്രാത്മക കാല്പനികസാഹിത്യം
കാലാധിഷ്ഠാനംതിരുവിതാംകൂർ (1727 – 1732)
പ്രസാധകൻ
പ്രസിദ്ധീകരിച്ച തിയതി
11 ജൂൺ 1891
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ISBN8176900001 (ഡി.സി. ബുക്സ് പതിപ്പ്)
ശേഷമുള്ള പുസ്തകംധർമ്മരാജാ, രാമരാജ ബഹദൂർ
പാഠംമാർത്താണ്ഡവർമ്മ at Wikisource

സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമ ദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിന്റെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റോറിക്കൽ റൊമാൻസ് (ഇംഗ്ലീഷ്: historical romance, അക്ഷരാർത്ഥം 'ചരിത്രാത്മക കാല്പനികസാഹിത്യം') ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്.[1][2] കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്.[3] ശീർഷക കഥാപാത്രത്തെ തിരുവിതാംകൂർരാജസ്ഥാനഭ്രഷ്ടനാക്കുന്നതിനു വേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്.

മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവൽ (Historical Novel) കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക (Historical Narrative) എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു.[4][5][6] തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിലും തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവി യുടെ ചരിത്രാഖ്യായികകൾ (CV's Historical Narratives) എന്നറിയപ്പെടുന്നു.[7][8]
ചരിത്രകഥയുടെയും(Historical fiction) കാല്പനിക സാഹിത്യത്തിന്റെയും (Romance) സമ്മിശ്രമായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികക്കല്ലായി കണക്കാക്കപ്പടുന്നു.[9]

കഥാസംഗ്രഹം[തിരുത്തുക]

പഞ്ചവൻകാട്ടിൽ ആക്രമിക്കപ്പെട്ട നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഒരു യുവാവിനെ ആ വഴി വന്ന പഠാണി വ്യാപാരികൾ എടുത്തു കൊണ്ടുപോകുന്നു. മേല്പറഞ്ഞ സംഭവത്തിനു ശേഷം രണ്ടു വർഷമായിട്ടും യുവാവിനെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്നിട്ടും യുവാവിനെ സ്നേഹിക്കുന്ന ചെമ്പകശ്ശേരിയിലെ പാറുക്കുട്ടി താൻ സ്നേഹിക്കുന്ന അനന്തപത്മനാഭൻ മരിച്ചുവെന്ന് വിശ്വസിക്കുന്നില്ല, എന്നാൽ പാറുക്കുട്ടിയുടെ അമ്മയായ കാർത്ത്യായനിഅമ്മ തന്റെ പുത്രിക്കായി സുന്ദരയ്യൻ കൊണ്ടുവന്ന രാമവർമ്മ മഹാരാജാവിന്റെ മൂത്തമകനായ പത്മനാഭൻതമ്പിയുമായുള്ള സംബന്ധാലോചനയുമായി മുന്നോട്ടു പോകുന്നു. മേല്പറഞ്ഞ രണ്ടു വർഷത്തിനിടയിൽ പത്മനാഭൻതമ്പി സുന്ദരയ്യനുമായി ചേർന്ന് മാർത്താണ്ഡവർമ്മ യുവരാജാവിനെതിരെ കരുക്കൾ നീക്കുന്നു. പഞ്ചവൻകാട്ടിൽ അനന്തപത്മനാഭന്റെ നേർക്കുണ്ടായ ആക്രമണം നാഗർകോവിലിനടുത്ത് കോട്ടാറുള്ള ഒരു വേശ്യക്കു വേണ്ടി യുവരാജാവ് ചെയ്യിപ്പിച്ചതാണെന്ന് പറഞ്ഞു പരത്തുന്നു. വാർദ്ധക്യത്താൽ രോഗബാധിതനായി രാമവർമ്മമഹാരാജാവ് കിടപ്പിലായതിനെ തുടർന്ന് അടുത്ത രാജാവാകുവാൻ മോഹിക്കുന്ന തമ്പി എട്ടുവീട്ടിൽപിള്ളമാരുമായി ഒത്തു ചേർന്ന് യുവരാജാവിനെ സ്ഥാനഭ്രഷ്ടനാക്കുവാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. ഇതിനെ തുടർന്ന് രാജപക്ഷത്തുള്ള ചിലർ തമ്പിയുടെ അനുയായികളാകുകയും ജനങ്ങളിൽ പലരും രാജഭോഗം അടയ്ക്കുന്നതിൽ നിന്ന് ഒഴിയുകയും ചെയ്തതോടെ രാജപക്ഷത്ത് ആൾബലവും ധനബലവും കുറഞ്ഞു വന്നു.

മേൽപ്രകാരമുള്ള പ്രശ്നങ്ങളാൽ വിഷമത്തിലായ മാർത്താണ്ഡവർമ്മ യുവരാജാവ് പരമേശ്വരൻപിള്ളയോടുകൂടി മധുരപ്പട്ടാളം തമ്പടിച്ചിരിക്കുന്ന ഭൂതപ്പാണ്ടിയിലേക്ക് പുറപ്പെടുന്നു. സുന്ദരയ്യൻ ചെമ്പകശ്ശേരിയിൽ സംബന്ധാലോചന കൊണ്ടുവന്നതിനു ശേഷം മൂന്നാം ദിവസം പത്മനാഭപുരത്തെത്തുന്നു, എന്നാൽ അവിടെ പത്മനാഭൻതമ്പി വന്നതിനെത്തുടർന്ന് അവിടെ നിന്നും ഗുഹാമാർഗ്ഗം ചാരോട്ടുകൊട്ടാരത്തിലേക്ക് രക്ഷപ്പെടുന്നു. പിറ്റേ ദിവസം രാവിലെ തമ്പിയുടെ ഗൃഹത്തിലേക്ക് വരുന്നതിനിടയിൽ പരമേശ്വരൻപിള്ളയെ കണ്ട സുന്ദരയ്യൻ തമ്പിയുടെ വിശ്വസ്തനായ വേലുക്കുറുപ്പിനെ വിവരം അറിയിക്കുന്നു. ചാരോട്ടുകൊട്ടാരത്തിൽ നിന്ന് യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും ആക്രമിക്കുവാൻ വേലുക്കുറുപ്പും വേൽക്കാരും തുരത്തി ഓടിച്ചെങ്കിലും ഒരു ഭ്രാന്തൻ ചാന്നാന്റെ സഹായത്താൽ യുവരാജാവും പരമേശ്വരൻപിള്ളയും രക്ഷപ്പെടുന്നു, തുടർന്ന് ചാന്നാനുമായി വേലുക്കുറുപ്പും വേൽക്കാരും സംഘട്ടനത്തിലേർപ്പെടുവാൻ മുതിർന്നെങ്കിലും ചുളളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയുടെ ശരവർഷത്താൽ രണ്ടു വേൽക്കാർ മരിച്ചു വീഴുകയും മറ്റുള്ളവർ, വേലുക്കുറുപ്പടക്കം ഓടി രക്ഷപ്പെടുകയും ചെയ്യുന്നു. രക്ഷപ്പെട്ടോടിയ യുവരാജാവും പരമേശ്വരൻപിള്ളയും മാങ്കോയിക്കൽ ഗൃഹത്തിൽ അഭയം പ്രാപിക്കുന്നു. വേലുക്കുറുപ്പിൽ നിന്ന് വിവരം അറിഞ്ഞ തമ്പിയുടെ കല്പനപ്രകാരം അനേകം ചാന്നാൻമാരെ പിടിച്ച് വധിച്ചതിനെ തുടർന്ന് ഭ്രാന്തൻ ചാന്നാനെ പിടിച്ച് കല്ലറയിൽ അടയ്ക്കുന്നു. യുവരാജാവിനെ തിരഞ്ഞുപോയ വേലുക്കുറുപ്പ്, യുവരാജാവ് മാങ്കോയിക്കലിൽ ഉണ്ടെന്ന് മനസ്സിലാക്കി അവിടെ അടുത്തുതന്നെ കുറച്ചു വേൽക്കാരെ നിർത്തി, അവിടെ നിന്ന് തിരിച്ച് തമ്പിയയുടെ അടുത്തെത്തി കൂടുതൽ വേൽക്കാരെയും നായന്മാരെയും വൈകുന്നേരം ആകുമ്പോഴേക്കും മാങ്കോയിക്കലിലേക്ക് അയക്കുവാൻ ആവശ്യപ്പെട്ട് തിരിച്ചു പോകുന്നു. ഇതേ സമയം കല്ലറയിൽ നിന്ന് പുറത്തുകടക്കുവാൻ ചാന്നാൻ ഒരു ഗുഹാമാർഗ്ഗം കണ്ടെത്തി അതിലൂടെ ചാരോട്ടുകൊട്ടാരത്തിൽ എത്തുന്നു. മാങ്കോയിക്കൽക്കുറുപ്പും യുവരാജാവും കൂടുതൽ പടകൂട്ടുന്നതിനെപ്പറ്റി സംസാരിച്ചിരിക്കുമ്പോൾ വേലുക്കുറുപ്പും കൂട്ടരും മാങ്കോയിക്കലിലെത്തി ആക്രമണം തുടങ്ങുന്നു. ഇതേ സമയം ഭ്രാന്തൻ ചാന്നാൻ ചാരോട്ടുകൊട്ടാരത്തിൽ നിന്ന് പുറത്തുകടന്ന് ചാന്നാന്മാരുടെ സങ്കേതസ്ഥലത്തേക്ക് കുതിക്കുന്നു. യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും വീട്ടിനകത്താക്കി മാങ്കോയിക്കൽക്കുറുപ്പും അനന്തരവന്മാരും വേലുക്കുറുപ്പിനോടും കൂട്ടരോടുമായി ഏറ്റുമുട്ടുന്നു, എന്നാൽ ചില ആക്രമികൾ വീടുവളഞ്ഞ് വീടിന് തീവയ്ക്കുന്നു. ഇതു കണ്ട് യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും രക്ഷിക്കാൻ മാങ്കോയിക്കൽക്കുറുപ്പ് നിലവിളിക്കുന്നതിനിടയിൽ അവിടേയ്ക്ക് പാഞ്ഞെത്തിയ ചാന്നാന്മാർ വേലുക്കുറുപ്പിന്റെ ആളുകളുമായി ഏറ്റുമുട്ടുന്നു. തീ പിടിച്ചുകൊണ്ടിരിക്കുന്ന പുരയ്ക്കകത്തു കയറിയ ഭ്രാന്തൻ ചാന്നാൻ യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും രക്ഷിച്ച് പുറത്തുകൊണ്ടു വരുന്നു, തുടർന്ന് മാങ്കോയിക്കൽ കളരിയിൽ നിന്നുള്ള യോദ്ധാക്കൾ അവിടെ എത്തിച്ചേർന്ന് ആക്രമികളെ കീഴ്പ്പെടുത്തുന്നു. ഇതേ സമയം പത്മനാഭൻതമ്പിയുടെ വസതിയിൽ തന്റെ മകന്റെ മരണത്തെക്കുറിച്ചറിയുവാൻ തിരുമുഖത്തുപിള്ള എത്തിച്ചേരുന്നു, കുറച്ചുകഴിഞ്ഞ് ഒരു വേൽക്കാരനെത്തി മാങ്കോയിക്കലിൽ ഉണ്ടായ തോൽവി അറിയിക്കുന്നു.

മാർത്താണ്ഡവർമ്മ യുവരാജാവും പത്മനാഭൻതമ്പിയും തിരുവനന്തപുരത്തു തിരിച്ചെത്തി അവരവരുടെ ഗൃഹങ്ങളിൽ വസിക്കുന്നു, മാങ്കോയിക്കൽ ദഹനം കഴിഞ്ഞ് ഏഴു ദിവസങ്ങൾക്കു ശേഷം തിരുമുഖത്തുപിള്ളയിൽ നിന്ന് അനന്തപത്മനാഭന്റെ മരണം സ്ഥിരീകരിക്കുന്ന ഒരു കുറിപ്പ് ചെമ്പകശ്ശേരിയിൽ ലഭിച്ചെങ്കിലും പാറുക്കുട്ടി അത് കള്ളമാണെന്നു പറഞ്ഞ് തള്ളികളയുന്നു. അടുത്ത ദിവസം സംബന്ധാലോചനയുടെ ഭാഗമായി പത്നനഭൻതമ്പിയും സുന്ദരയ്യനും ചെമ്പകശ്ശേരിയിൽ എത്തുന്നു. അന്നുരാത്രി ഒരു കാശിവാസിയുടെ രൂപത്തിൽ വന്ന അനന്തപത്മനാഭൻ ചെമ്പകശ്ശേരിയിലെ ആയുധപ്പുര സൂക്ഷിപ്പുകാരനായ ശങ്കു ആശാനെ കഞ്ചാവു നല്കി അബോദ്ധാവസ്ഥയിലാക്കി വീട്ടിനകത്തേക്കുള്ള താക്കോലുകൾ കൈവശമാക്കുന്നു. പാറുക്കുട്ടിയുടെ സൗന്ദര്യത്തിൽ മതിമറന്ന് ഉറക്കം വരാത്ത പത്മനാഭൻതമ്പി പാറുക്കുട്ടിയുടെ ഉറക്കറയിൽ ചെന്ന് പാറുക്കുട്ടിയെ തൊടുവാൻ ശ്രമിച്ചെങ്കിലും കാശിവാസിയാൽ വലിച്ചിഴക്കപ്പെട്ട് പുറത്താക്കപ്പെടുന്നു. പ്രസ്തുത ഭയാനക സംഭവങ്ങൾ പാതി ഉറക്കത്തിൽ കണ്ട പാറുക്കുട്ടി രോഗാതുരയായി മയക്കത്തിലേക്ക് വീഴുന്നു. മേല്പറഞ്ഞ സംഭവങ്ങൾക്കു ശേഷം സുന്ദരയ്യൻ അവിടെയുള്ള ആഭരണങ്ങൾ മോഷ്ടിക്കുന്നു. അടുത്ത ദിവസം അതിരാവിലെ തന്നെ തമ്പിയും കൂട്ടരും ചെമ്പകശ്ശേരി വിട്ടു പോകുന്നു. പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് ചെമ്പകശ്ശേരിയിൽ വരുകയും വൈകുന്നേരമായപ്പോൾ കുടമൺപിള്ളയുടെ ഗൃഹത്തിലേക്ക് തിരിച്ച കഴക്കൂട്ടത്തുപിള്ളയെ ഒരു ഭിക്ഷുവിന്റെ വേഷത്തിൽ അനന്തപത്മനാഭൻ പിൻതുടരുന്നു. ഇതേ സമയം സുന്ദരയ്യനും തമ്പിയുടെ ഗൃഹത്തിൽ നിന്ന് യോഗത്തിനായി കുടമൺപിള്ളയുടെ ഗൃഹത്തിലേക്ക് പുറപ്പെടുന്നു. കുടമൺപിള്ളയുടെ ഗൃഹത്തിൽ എട്ടുവീട്ടിൽപിള്ളമാരായ കുടമൺപിള്ള, രാമനാമഠത്തിൽപിള്ള, വെങ്ങാനൂർപിള്ള, പള്ളിച്ചൽപിള്ള, മാർത്താണ്ഡൻ തിരുമഠത്തിൽപിള്ള, ചെമ്പഴന്തിപിള്ള, കുളത്തൂർപിള്ള, കഴക്കൂട്ടത്തുപിള്ള എന്നിവരും സുന്ദരയ്യനും ചേർന്ന് പത്മനാഭൻതമ്പിയെ അടുത്ത രാജാവായി വാഴിക്കുന്നതിനു വേണ്ടി ചെയ്യേണ്ടതിനെക്കുറിച്ച് യോഗം കൂടുന്നു, അപ്പോൾ കഴക്കൂട്ടത്തുപിള്ള ആലോചനകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും എന്നാൽ ക്രിയകൾക്ക് താൻ കൂടെയുണ്ടാകും എന്നുറപ്പു നല്കി യോഗത്തിൽ നിന്ന് പിരിഞ്ഞു പോകുന്നു. ഭിക്ഷുവാൽ പിൻതുടരപ്പെട്ട കഴക്കൂട്ടത്തുപിള്ള, വഴിയിൽ, യുവരാജാവിന് സഹായമേകുവാൻ വന്ന മാങ്കോയിക്കൽക്കുറുപ്പിനെ സന്ധിക്കുന്നു, എന്നാൽ യോഗതീരുമാനം അറിയുന്നതിനുവേണ്ടി ഭിക്ഷു തിരിച്ചു നടക്കുന്നു. ഇതേസമയം യോഗത്തിൽ തമ്പിയെ രാജാവായി വാഴിക്കുവാനും അതിലേക്കായി മാർത്താണ്ഡവർമ്മ യുവരാജാവിനെ വധിക്കുവാനും തീരുമാനിക്കുന്നു. യോഗത്തിനു ശേഷം രാമനാമഠത്തിൽപിള്ള കുടമൺപിള്ളയുടെ ശേഷക്കാരിയായ സുഭദ്രയെ സന്ധിക്കുകയും, സുഭദ്ര യോഗതീരുമാനത്തെക്കുറിച്ച് അറിയുകയും ചെയ്യുന്നു. ഇതേസമയം മാങ്കോയിക്കൽക്കുറുപ്പിനെ കഴക്കൂട്ടത്തുപിള്ള കബളിപ്പിച്ചു കൊണ്ടുപോയി തടവിലാക്കുന്നു. യോഗാനന്തരം തമ്പിയുടെ ഭവനത്തിലേക്ക് പോയിക്കൊണ്ടിരുന്ന സുന്ദരയ്യനെ ഭിക്ഷു കണ്ടുമുട്ടുകയും, സുന്ദരയ്യൻ, തന്റെ പക്കലുള്ള യോഗക്കുറി കൈക്കലാക്കുവാൻ ശ്രമിച്ച ഭിക്ഷുവുമായി സംഘട്ടനത്തിലേർപ്പെടുകയും തുടർന്ന് രണ്ടു പേരും കിള്ളിയാറിലേക്ക് വീഴുകയും ചെയ്യുന്നു. യോഗക്കുറി നഷ്ടമായെങ്കിലും നീന്തലറിയാത്ത സുന്ദരയ്യനെ ഭിക്ഷു രക്ഷിക്കുന്നു. അടുത്ത ദിവസം രാവിലെ സുന്ദരയ്യൻ പത്മനാഭൻതമ്പിയുടെ അടുത്തെത്തി യോഗതീരുമാനം അറിയിക്കുന്നു. പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് സുഭദ്ര ചെമ്പകശ്ശേരിയിലെത്തുന്നു, അതേസമയം മുൻദിവസങ്ങളിലെ സംഭവങ്ങളിൽ വ്യാകുലനായ ശങ്കുആശാൻ കാശിവാസിയെ തിരഞ്ഞു നടക്കുന്നു. കാർത്ത്യായനിഅമ്മയിൽ നിന്ന് ചെമ്പകശ്ശേരിയിൽ തമ്പിയുടെ താമസവും, പിന്നെ കളവു സംഭവിച്ചതും സുഭദ്ര മനസ്സിലാക്കുന്നു. ഇതേ സമയം കൊട്ടാരത്തിൽ പഠാണിപാളയത്തിൽ നിന്നുള്ള ഒരു സന്ദേശക്കുറി മൂലം കുടമൺപിള്ളയുടെ ഗൃഹത്തിൽ ശത്രുക്കൾ യോഗം കൂടിയതായും, യോഗതീരുമാനം അറിയാത്തതിനാൽ യുവരാജാവ് കരുതലോടെയിരിക്കണമെന്നും അറിയിക്കുന്നു. മാങ്കോയിക്കൽക്കുറുപ്പ് തലേനാൾ അവിടെ എത്തിച്ചേർന്നതും സന്ദേശത്തിൽ നിന്നറിയുന്നു. ഗൂഢാലോചനക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ രാമയ്യൻ നിർദ്ദേശിച്ചുവെങ്കിലും മാർത്താണ്ഡവർമ്മ അതിന് തയ്യാറാകുന്നില്ല, തുടർന്നുണ്ടായ സംഭാഷണത്തിൽ നിന്നും താൻ തിരുമുഖത്തുപിള്ളയ്ക്ക് സഹായാഭ്യർത്ഥനാസന്ദേശം എത്തിക്കുവാൻ ഏല്പിച്ച കാലക്കുട്ടി സുന്ദരയ്യന്റെ ഭാര്യാമാതുലനാണെന്ന് മാർത്താണ്ഡവർമ്മ മനസ്സിലാക്കുകയും, ഉടനെ തന്നെ പരമേശ്വരൻപിള്ളയെ മാങ്കോയിക്കൽക്കുറുപ്പിന്റെ വിവരം അന്വേഷിക്കുവാൻ പറഞ്ഞയക്കുകയും ചെയ്യുന്നു. പരമേശ്വരൻപിള്ള തിരിച്ചുവന്ന് കുറുപ്പ് എത്തിച്ചേർന്നിട്ടില്ല എന്നറിയിച്ചതു കേട്ട്, മാങ്കോയിക്കൽക്കുറുപ്പിനെ എട്ടുവീട്ടിൽപിള്ളമാർ അപായപ്പെടുത്തിയിരിക്കും എന്ന് മാർത്താണ്ഡവർമ്മ അനുമാനിക്കുന്നു. അതേ ദിവസം വൈകുന്നേരമായപ്പോൾ, പാറുക്കുട്ടിയുടെ വിവരമന്വേഷിച്ചു വരുവാൻ, തമ്പിയാൽ നിർദ്ദേശിക്കപ്പെട്ടെങ്കിലും സന്ധ്യയായതു കണ്ട് കഴിഞ്ഞ രാത്രിയിൽ നടന്ന സംഘട്ടനം ഓർമ്മ വന്ന സുന്ദരയ്യൻ, തമ്പിയുടെ ഭവനത്തിൽത്തന്നെ ഒളിച്ചിരിക്കുന്നു. രാത്രിയായപ്പോൾ തമ്പിയെ കാണുവാൻ വന്ന സുഭദ്ര, ചെമ്പകശ്ശേരിയിൽ നടന്ന പ്രവൃത്തികളെക്കുറിച്ച് തമ്പിയോട് ആരായുന്നു. താൻ പാറുക്കുട്ടിയെ തൊടുവാൻ ശ്രമിച്ചുവെങ്കിലും അനന്തപത്മനാഭന്റെ പ്രേതം തടഞ്ഞുവെന്നും, എന്നാൽ കളവുപോയ ആഭരണങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നും തമ്പി വ്യക്തമാക്കുന്നു. അനന്തപത്മനാഭൻ പഞ്ചവൻകാട്ടിൽ ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥ സുഭദ്ര അറിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കിയ തമ്പി സുഭദ്രയെ തന്റെ കഠാരയാൽ പ്രഹരിക്കുവാൻ അടുത്തുവെങ്കിലും സുഭദ്രയുടെ നില മാറാതെയുള്ള ഭാവം കണ്ട് പിൻമാറുന്നു. സുഭദ്ര പോയതിനു ശേഷം തമ്പിയും സുന്ദരയ്യനും കൂടി ആലോചിച്ച് സുഭദ്രയെ കൊല്ലുവാൻ തീരുമാനിക്കുന്നു.

അടുത്ത ദിവസം വിഷം വാങ്ങുവാൻ സുന്ദരയ്യൻ പഠാണിപാളയത്തിൽ എത്തിയെങ്കിലും അവിടെ ഷംസുഡീനായി നിന്നിരുന്ന അനന്തപത്മനാഭൻ വിഷപ്പൊടിക്കു പകരം ചുവന്ന മത്താപ്പുപൊടി നല്കി അയക്കുന്നു. അതേസമയം ചെമ്പകശ്ശേരിയിൽ സുഭദ്ര, അവിടെ കറിയ കാശിവാസി പഠാണിപാളയത്തിൽ തന്നെ ഉണ്ടോ എന്നു തിരക്കി വരുവാൻ ശങ്കുആശാനെ നിർബന്ധിച്ചയക്കുകയും, ഉച്ചയായപ്പോഴേക്കും തിരിച്ചെത്തിയ ശങ്കുആശാൻ പഠാണിപ്പാളയത്തിൽ സുന്ദരയ്യൻ വിഷം വാങ്ങുവാൻ വന്ന വിവരം അറിയിക്കുന്നു. അതേ സമയം പഠാണിപ്പാളയത്തിൽ ഹാക്കിം, ഷംസുഡീനോട് മാങ്കോയിക്കൽക്കുറുപ്പിനെ അന്വേഷിച്ച് അപകടത്തിൽ ചാടരുതെന്ന് പറയുന്നു. അതിനുശേഷം ഹാക്കിമിൽ നിന്ന് വിടവാങ്ങിയ ഷംസുഡീൻ സുലൈഖയോട് തനിക്ക് പാറുക്കുട്ടിയോടുള്ള സ്നേഹത്തെപറ്റി വിവരിച്ചതിനെ തുടർന്ന് ഷംസുഡീനെ സ്നേഹിക്കുന്ന സുലൈഖ ഷംസുഡീന് സ്വതാൽപര്യപ്രകാരം പ്രവർത്തിക്കാനുള്ള അനുവാദം നല്കുന്നു. സുന്ദരയ്യൻ വിഷം വാങ്ങിയത് തനിക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയ സുഭദ്ര വൈകുന്നേരത്തോടുകൂടി സ്വഗൃഹത്തിലേക്ക് പോകുന്നു. അതേ സമയം കൊട്ടാരത്തിൽ നിന്ന് നാട്ടുകാരുടെ വേഷത്തിൽ യുവരാജാവും പരമേശ്വരൻപിള്ളയും രാമയ്യനുമൊത്ത് മാങ്കോയിക്കൽക്കുറുപ്പിനെ തിരയുവാൻ പുറപ്പെടുന്നു. സുഭദ്രയെ വിഷത്താൽ കൊല്ലുവാൻ തീരുമാനിച്ച സുന്ദരയ്യൻ, തമ്പിയുടെ വീട്ടിൽ നിന്ന് തിരിക്കുന്നു. രാത്രി സമയത്ത് രാമയ്യനെ, കഴക്കൂട്ടത്തുപിള്ളയുടെ വകയായ ശ്രീപണ്ടാരത്തുവീട്ടിലേക്ക് മാങ്കോയിക്കൽക്കുറുപ്പിനെക്കുറിച്ച് അന്വേഷിക്കുവാൻ അയച്ച് യുവരാജാവും പരമേശ്വരൻപിള്ളയും ഒരു മരത്തിന്റെ കീഴിൽ മറഞ്ഞുനില്ക്കുമ്പാൾ അതു വഴി ഒരാൾ പടിഞ്ഞാറെ ഭാഗത്തേക്ക് പോകുന്നതു കാണുന്നു എന്നാൽ ഇരുട്ടിൽ പാന്ഥനെ തിരിച്ചറിയുവാൻ സാധിക്കുന്നില്ല, ഇതിനെ തുടർന്ന് ഭാര്യാഗൃഹത്തിലേക്ക് പോകുന്ന സുന്ദരയ്യനെ യുവരാജാവ് കാണുന്നു. ഇതേസമയം സുഭദ്രയുടെ അടുത്തായിരുന്ന രാമനാമഠത്തിൽപിള്ള താൻ തിരിച്ചുവരുമെന്ന് പറഞ്ഞ് അവിടെ നിന്നു തിരിക്കുന്നു. രാമനാമഠത്തിൽപിള്ള മാങ്കോയിക്കൽക്കുറുപ്പിനെ തടവിലാക്കിയ കഴക്കൂട്ടത്തുപിള്ളയെ പ്രശംസിച്ച് സ്വയം സംസാരിച്ച് യുവരാജാവും പരമേശ്വരൻപിള്ളയും മറഞ്ഞുനില്ക്കുന്ന വഴിക്കരികിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹം പറയന്നതെല്ലാം യുവരാജാവ് ശ്രദ്ധിക്കുന്നു. യുവരാജാവിന്റെ അടുത്ത് തിരിച്ചെത്തിയ രാമയ്യൻ ശ്രീപണ്ടാരത്തുവീട്ടിൽ കാവൽ അധികമായതിനാൽ അവിടെ നിന്നും ഒന്നും അറിയാൻ പറ്റിയില്ലെന്നറിയിച്ചതിനെത്തുടർന്ന് രാമയ്യനെ സുന്ദരയ്യന്റെ ഭാര്യാഗൃഹത്തിൽ ചെന്ന് വിവരങ്ങളറിയുവാൻ യുവരാജാവ് അയക്കുന്നു, എന്നാൽ സുന്ദരയ്യൻ ഭാര്യാഗൃഹത്തിൽ വാതിലടച്ച് സംസാരിച്ചതിനാലും, വീടിനു ചുറ്റും കോടാങ്കി ശ്രദ്ധിച്ചു കൊണ്ടിരുന്നതിനാലും രാമയ്യൻ വിവരങ്ങളറിയുവാൻ പറ്റാതെ തിരിച്ചു വരുന്നു. അതേസമയം യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും കടന്നുപോയ അജ്ഞാതൻ പത്മനാഭൻതമ്പിയുടെ വീട്ടിൽ എത്തുന്നു, വന്നത് തടവിൽ നിന്ന് രക്ഷപ്പെട്ട വേലുക്കുറുപ്പാണെന്നു കണ്ട് തമ്പി ആഗതനെ വീട്ടിൽ ഒളിപ്പിക്കുന്നു. മാങ്കോയിക്കൽക്കുറുപ്പ് എവിടയോ തടവിൽ ആണെന്നു മനസ്സിലാക്കിയ യുവരാജാവും കൂട്ടരും ശ്രീപണ്ടാരത്തുവീട്ടിലും ചെമ്പകശ്ശേരിയിലും തിരയുവാൻ തീരുമാനിച്ച് നിൽക്കുമ്പോൾ സുന്ദരയ്യനും ഭാര്യയും അതു വഴി കടന്നു പോകുന്നു. സുന്ദരയ്യൻ തമ്പിയുടെ ഭവനത്തിലേക്കും ഭാര്യയായ ആനന്തം സുന്ദരയ്യൻ വിഷം കലർത്തിയ ഭക്ഷണപദാർത്ഥങ്ങളുമായി സുഭദ്രയുടെ വീട്ടിലേക്കും പോകുന്നു. മഹാരാജാവിന്റെ ആരോഗ്യവിവരം അറിയുവാൻ വേണ്ടി പുറപ്പെട്ട യുവരാജാവിനെയും കൂട്ടരെയും ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള തുരത്തി അമ്പുകൾ ചെയ്യുന്നു, എന്നാൽ യുവരാജാവിനെതിരായ അമ്പുകൾ, അവിടെ എത്തിയ ഭ്രാന്തൻ ചാന്നാൻ തട്ടിത്തെറിപ്പിച്ച് വില്ലാളിയെ അടിച്ചു വീഴ്ത്തുന്നു.തന്റെ വീട്ടിലെത്തിയ ആനന്തത്തിൽ നിന്ന് ചെമ്പകശ്ശേരിയിൽ നിന്നും കളവുപോയ ആഭരണങ്ങൾ ആനന്തത്തിന്റെ വീട്ടിൽ ഉണ്ടെന്നും, സ്വന്തം ഭർത്താവായ സുന്ദരയ്യന്റെ പ്രവൃത്തികളെക്കുറിച്ചു ആനന്തത്തിന് ഒന്നും അറിയില്ല എന്നും സുഭദ്ര മനസ്സിലാക്കുന്നു. അതേസമയം രാമനാമഠത്തിൽപിള്ള പത്മനാഭൻതമ്പിയുടെ വീട്ടിൽ എത്തുന്നു, തുടർന്ന് സുന്ദരയ്യനും അവിടെ എത്തിച്ചേരുന്നു. മാർത്താണ്ഡവർമ്മ യുവരാജാവിനെ വധിക്കുവാൻ തീരുമാനിച്ചതിനു ശേഷം ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയും അവിടെ എത്തിച്ചേരുന്നു. തിരിച്ചെത്തിയ രാമനാമഠത്തിൽപിള്ളയിൽ നിന്ന് വേലുക്കുറുപ്പിനെക്കൊണ്ട് മാർത്താണ്ഡവർമ്മയെ വധിക്കുവാൻ തീരുമാനിച്ചത് മനസ്സിലാക്കിയ സുഭദ്ര, ഒരു സന്ദേശക്കുറി ഉണ്ടാക്കി, അത് മാർത്താണ്ഡവർമ്മ യുവരാജാവിന് ആ രാത്രി തന്നെ എത്തിക്കുവാൻ ശങ്കരാചാരെ ഏല്പിക്കുന്നു. ഇതിനെ തുടർന്ന് പന്ത്രണ്ടു ഭൃത്യന്മാരെ വിളിച്ചുവരുത്തിയ സുഭദ്ര അതിൽ പത്തുപേരെ ആനന്തത്തിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങൾ കൈക്കലാക്കുന്നതിന് അവിടെ മോഷണം ചെയ്യുവാൻ പറഞ്ഞയക്കുന്നു, പിന്നെ പപ്പു എന്ന ഭൃത്യനോട് അടുത്ത ദിവസം രാവിലെ പത്മനാഭൻതമ്പിയുടെ വീട്ടിൽ ചെന്ന് താൻ മരിച്ചുപോയി എന്നു കരയുവാൻ ഏല്പിക്കുന്നു, ശേഷിച്ച ഒരു ഭൃത്യനെ പഠാണിപാളയത്തിലേക്കും പറഞ്ഞയക്കുന്നു. അതേസമയം മഹാരാജാവിന്റെ മാളികയിൽ ഹാക്കിമിന്റെ ഔഷധം സേവിച്ച മഹാരാജാവിന് ആശ്വാസം ഉള്ളത് കണ്ട് മാർത്താണ്ഡവർമ്മ സമാധാനിക്കുന്നു. പരമേശ്വരൻപിള്ളയുമൊത്ത് തന്റെ മാളികയിലേക്ക് പോകുമ്പോൾ വഴിയിൽ മാർത്താണ്ഡവർമ്മയെ വേലുക്കുറുപ്പ് പിന്നിൽ നിന്ന് വെട്ടാൻ ശ്രമിക്കുകയും എന്നാൽ അപ്പോഴേക്കും അവിടെ എത്തിച്ചേർന്ന ശങ്കരാചാരാൽ തടയപ്പെട്ട് സംഘട്ടനത്തിലേർപ്പെട്ട വേലുക്കുറുപ്പ് ശങ്കരാചാരെ വെട്ടിവീഴ്ത്തി ഓടി രക്ഷപ്പെടുന്നു. മാർത്താണ്ഡവർമ്മയും പരമേശ്വരൻപിള്ളയും മരിക്കാറായ ശങ്കരാചാരുടെ അടുത്തേക്ക് ഓടിയെത്തുകയും മരിക്കുന്നതിനുമുമ്പ് തന്റെ കയ്യിലുള്ള സന്ദേശക്കുറിയെപ്പറ്റി ശങ്കരാചാർ മാർത്താണ്ഡവർമ്മയെ ധരിപ്പിക്കുകയും ചെയ്യുന്നു. വേലുക്കുറുപ്പ് തിരിച്ചെത്തി തമ്പിയെ വിവരമറിയിക്കുന്നു, തുടർന്ന് രാമനാമഠത്തിൽപിള്ള, ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള, സുന്ദരയ്യൻ, കോടാങ്കി എന്നിവർ അടിയന്തരയോഗം കൂടി മാങ്കോയിക്കൽക്കുറുപ്പിനെ ശ്രീപണ്ടാരത്തുവീട്ടിൽ നിന്ന് ചെമ്പകശ്ശേരിയിലേക്ക് മാറ്റുവാൻ തീരുമാനിച്ച് തമ്പി ഒഴികെയുള്ളവർ വേഗം പുറപ്പെടുന്നു. ഇതേ സമയം സുഭദ്രയുടെ വീടിന്റെ അടുത്ത് നിന്ന് പുറപ്പെട്ട ചാന്നാൻ ശ്രീപണ്ടാരത്തുവീട്ടിലെത്തി അവിടെ കാവൽക്കാരെ സൂത്രത്തിൽ മരുന്നു കൊടുത്ത് മയക്കി താക്കോലുകൾ കൈവശപ്പെടുത്തുകയും, തുടർന്ന് കല്ലറ തുറന്ന് മാങ്കോയിക്കൽക്കുറുപ്പിനെ കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ അവർ അവിടെ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് രാമനാമഠത്തിൽപിള്ളയും കൂട്ടരും അവിടെ എത്തിച്ചേരുന്നു. ചാന്നാനെ കണ്ട് കോപത്താൽ പാഞ്ഞടുത്ത വേലുക്കുറുപ്പ് ചാന്നാന്റെ കൈതൊക്കുകൊണ്ടുള്ള വെടിയേറ്റ് മരിച്ച് വീഴുന്നു. വേലുക്കുറുപ്പ് മരിച്ചുവീണതുകണ്ട് ചീറിയടുത്ത കോടാങ്കിയും അടുത്ത വെടിയേറ്റ് മരിച്ചുവീഴുന്നു. ഇതു കണ്ട ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള വില്ലും അസ്ത്രവുമെടുത്ത് ഉന്നം പിടിക്കുകയും ചാന്നാൻ തന്റെ അരയിൽ നിന്ന് മറ്റൊരു കൈതോക്ക് എടുക്കുകയും ചെയ്തപ്പോൾ രാമനാമഠത്തിൽപിള്ള ഇടപ്പെട്ട് ചാന്നാനെയും മാങ്കോയിക്കൽക്കുറുപ്പിനെയും ചെമ്പകശ്ശേരിയിലേക്ക് മാറ്റുകയാണെന്നും തിരുമുഖത്തുപിള്ള വന്നതിനുശേഷമേ വിചാരിക്കുകയുള്ളൂ എന്നും അറിയിക്കുന്നു. തന്റെ ആയുധം താൻ തന്നെ കൈവശം വയ്ക്കുമെന്ന ഉപാധിയോടെ ചാന്നാൻ അതിനു സമ്മതിക്കുന്നു, തുടർന്ന് ചാന്നാനെയും കുറുപ്പിനെയും ചെമ്പകശ്ശേരിയിലേക്ക് മാറ്റുകയും അവിടെ കാവല്ക്കാരായി തമ്പിയെ പിൻതുണയ്ക്കുന്ന കൊട്ടാരം വേൽക്കാരെ നിയമിക്കുകയും ചെയ്യുന്നു. സുന്ദരയ്യനും കൂട്ടരും രാത്രിയിലെ കൊലപാതങ്ങളുടെ പിന്നിൽ മാർത്താണ്ഡവർമ്മയാണെന്നും രാമനാമഠത്തിൽപിള്ളയെയും കൊല്ലാൻ ശ്രമിച്ചുവെന്നും പറഞ്ഞുപരത്തുന്നു. ഇതേ സമയം ആനന്തത്തിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങളടക്കമുള്ള സാധനങ്ങളുമായെത്തിയ ഭൃത്യരിൽ രണ്ടുപേരെ സുഭദ്ര ശങ്കരാചാരുടെ വിവരം തിരക്കി വരുവാൻ അയക്കുകയും, തിരിച്ചു വന്ന അവർ രാത്രിയിൽ നടന്നകൊലകളെ പറ്റി അറിയിക്കുകയും ചെയ്യുന്നു.

അടുത്തദിവസം രാവിലെ, വീട്ടിൽ നടന്ന കളവിനെപ്പറ്റി വിഷമം പറയുവാൻ ആനന്തം സുഭദ്രയുടെ അടുത്തെത്തുന്നു. ആനന്തം പോയതിനുശേഷം പഠാണിപാളയത്തിലേക്കുപോയ സുഭദ്രയുടെ ഭൃത്യൻ പാറുക്കുട്ടിക്കുള്ള മരുന്നുമായി തിരിച്ചെത്തി, അവിടെയുള്ള പഠാണിക്ക്, സുഭദ്രയുടെ മുൻഭർത്താവുമായിട്ടുള്ള സാദൃശ്യത്തെപ്പറ്റി അറിയിക്കുന്നു. അതേ സമയം സുഭദ്രയുടെ ഭൃത്യനായ പപ്പു, പത്മനാഭൻതമ്പിയടെ മാളികയിലെത്തി സുഭദ്ര മരിച്ചു പോയി എന്നു നിലവിളിക്കുന്നു. കുറച്ചുകഴിഞ്ഞ് സുന്ദരയ്യന്റെ ഭാര്യവീട്ടിൽ നടന്ന കളവിനെപ്പറ്റി തമ്പിയുടെ മാളികയിൽ അറിയുകയും തുടർന്ന് ആനന്തത്തിൽ നിന്ന് സുഭദ്ര മരിച്ചിട്ടില്ലെന്നും സുന്ദരയ്യൻ മനസ്സിലാക്കുന്നു. അതേ സമയം തലേദിവസം നടന്ന കൊലപാതകങ്ങളും അനുബന്ധമായുണ്ടായ വാർത്തകളും കേട്ട് കുപിതരായ ഒരു കൂട്ടം ജനങ്ങൾ കൊട്ടാരമതിലിനകത്തേക്ക് ഇരച്ചു കയറുകയും എന്നാൽ രോഗബാധിതനും അവശനുമായ രാമവർമ്മമഹാരാജാവിനെ കണ്ടപ്പോൾ തന്നെ കുറച്ചുപേരും അദ്ദേഹം പോകുവാൻ ആംഗ്യം കാണിച്ചതിനെ തുടർന്ന് ബാക്കിയുള്ളവരും മടങ്ങിപ്പോകുന്നു. രാമനാമഠത്തിൽപിള്ള കൊട്ടാരവാതില്ക്കൽ നടന്ന കോലാഹങ്ങളെക്കുറിച്ച് സംസാരിക്കുവാൻ പത്മനാഭൻതമ്പിയുടെ അടുത്തെത്തി കുറച്ചുകഴിഞ്ഞപ്പോൾ ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയും ഒരു ഭൃത്യനും അവിടെയെത്തി മഹാരാജാവിന്റെ മരണവാർത്ത അറിയിക്കുന്നു. ശവസംസ്കാര ചടങ്ങുകൾക്കു ശേഷം മാർത്താണ്ഡവർമ്മ മധുരപ്പട്ടാളത്തിനുള്ള പണം അയക്കുന്നു. വൈകുന്നേരം സുഭദ്ര മരുന്നുമായി ചെമ്പകശ്ശേരിയിൽ എത്തുന്നു. മരുന്നു കഴിച്ച് അടുത്തദിവസം മുതൽ പാറുക്കുട്ടി സുഖം പ്രാപിച്ചു തുടങ്ങുകയും, അടുത്ത അഞ്ചു ദിവസത്തേക്ക് സുഭദ്ര ചെമ്പകശ്ശേരിയിൽ തന്നെ തങ്ങുകയും ചെയ്യുന്നു.

അഞ്ചാം ദിവസം കിളിമാനൂരിൽ നിന്ന് നാരായണയ്യന്റെ നേതൃത്വത്തിൽ അയക്കപ്പെട്ട യോദ്ധാക്കളെ കഴക്കൂട്ടത്തുപിള്ളയും കൂട്ടരും ചേർന്ന് തടുത്ത് തോൽപിച്ചത് അറിഞ്ഞ മാർത്താണ്ഡവർമ്മ പത്മനാഭൻതമ്പിയെ പിന്തുണക്കുന്ന കൊട്ടാരം വേൽക്കാരുടെ ഉദ്യോഗം നിർത്തലാക്കുവാൻ കല്പിക്കുന്നു. അതേസമയം ചെമ്പകശ്ശേരിയിൽ ദീനം ഭേദമായ പാറുക്കുട്ടിയോട് തടവിലിട്ടിരിക്കുന്ന രണ്ടുപേരിൽ ഒരാൾ ഭ്രാന്തനാണെന്നും, അയാളെയെങ്കിലും വിട്ടയച്ചാൽ നന്നായിരുന്നുവെന്ന് സുഭദ്ര പറയുന്നു. രണ്ടുപേരെയും വിട്ടയയ്ക്കുവാൻ നിർദ്ദേശിച്ച പാറുക്കുട്ടിയോട് കല്ലറയുടെ താക്കോലുകൾ തന്റെ കൈവശം ഇല്ലെന്നും അവ കാവല്ക്കാരുടെ കയ്യിലാണെന്നും ശങ്കു ആശാൻ അറിയിക്കുന്നു. വൈകുന്നേരമായപ്പോൾ കാവല്ക്കാരെ വലിയസർവ്വാധികാര്യക്കാർ കൊട്ടാരത്തിലേക്ക് തിരിച്ചുവിളിച്ചതിനാൽ ചെമ്പകശ്ശേരി മൂത്തപിള്ള കല്ലറയുടെ താക്കോലുകൾ ശങ്കുആശാനെ ഏല്പിച്ച് കാവല്ക്കാരുമായി അവിടെ നിന്ന് പുറപ്പെടുന്നു. ഭ്രാന്തനെ വിടുവിക്കാനുള്ള ചിന്തകളാൽ ഉറങ്ങുവാൻ പറ്റുന്നില്ലെന്ന് പാറുക്കുട്ടി അമ്മയെ അറിയിക്കുന്നു. തന്റെ ഗൃഹത്തിൽ നടക്കുന്ന തമ്പി സഹോദരന്മാരുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും യോഗത്തെക്കുറിച്ചറിഞ്ഞ സുഭദ്ര അവിടെ നിന്ന് പോകുന്നു. പാറുക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി ശങ്കു ആശാൻ കല്ലറയുടെ താക്കോൽ നല്കുകയും പാറുക്കുട്ടി കാർത്ത്യായനിഅമ്മയുമായി കല്ലറ തുറന്ന് അകത്തേക്ക് ചെല്ലുന്നു. തന്റെ മകളുടെ താൽപര്യപ്രകാരം, അവിടെ നിന്ന് പോയിക്കൊള്ളുവാൻ കാർത്ത്യായനിഅമ്മ മാങ്കോയിക്കൽക്കുറുപ്പിനോട് പറയുന്നു. തന്റെ സത്യാവസ്ഥ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നു പറഞ്ഞ് ചാന്നാൻ അവിടെനിന്നും ഓടുന്നു, പുറകെ മാങ്കോയിക്കൽക്കുറുപ്പും. തന്റെ കിടപ്പറയിൽ തമ്പിയെ തടഞ്ഞത് ചാന്നാനാണെന്നും അത് താൻ സ്നേഹിക്കുന്ന അനന്തപത്മനാഭനാണെന്നും പാറുക്കുട്ടി തിരിച്ചറിയുന്നു. അതേ സമയം അന്നു രാത്രി തന്നെ കൊട്ടാരത്തിൽവച്ച് മാർത്താണ്ഡവർമ്മയെ വധിക്കുവാൻ തമ്പി സഹോദരന്മാരും എട്ടുവീട്ടിൽപിള്ളമാരും ചേർന്ന് തീരുമാനിക്കുന്നു. അതേസമയം കൊട്ടാരത്തിൽ മാർത്താണ്ഡവർമ്മ യുവരാജാവിനെ കാണുവാൻ വന്ന മാങ്കോയിക്കൽക്കുറുപ്പിന്റെ അനന്തരവന്മാരോട് രാമയ്യനുമായി സംയുക്തമായി പ്രവർത്തിക്കുവാൻ പിറ്റേദിവസം രാവിലെ വരുവാൻ മാർത്താണ്ഡവർമ്മ നിർദ്ദേശിച്ചയക്കുന്നു. ഇതിനു ശേഷം ഉറക്കത്തിലായ മാർത്താണ്ഡവർമ്മ യുവരാജാവ് തന്റെ ഉറക്കറയിലേക്ക് ഉണ്ടായ സുഭദ്രയുടെ ആഗമനത്തോടെ എഴുന്നേല്ക്കുന്നു. യുവരാജാവിന്റെ ജീവൻ അപകടത്തിലാണെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് പോകണമെന്നും, ഇളയതമ്പുരാനേയും അമ്മത്തമ്പുരാട്ടിയേയും അവിടെ നിന്ന് മാറ്റണമെന്നും സുഭദ്ര അറിയിക്കുന്നു, എന്നാൽ ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും ഇതിനുമുമ്പ് തനിക്ക് സന്ദേശം അയച്ചത് സുഭദ്രയാണെന്ന് മനസ്സിലാക്കിയ മാർത്താണ്ഡവർമ്മ സുഭദ്രയെ അനുഗമിക്കുന്നു. ഇതിനു ശേഷം കുടമൺപിള്ളയും കൂട്ടരും കൊട്ടാരത്തിൽ എത്തിയെങ്കിലും ആരെയും കാണുന്നില്ല. തന്റെ കൂടെയുള്ള ഭൃത്യനെ പഠാണിപ്പാളയത്തിലേക്ക് അയച്ച ശേഷം കുടിയാന്മാരുടെ വേഷത്തിലുള്ള മാർത്താണ്ഡവർമ്മ, പരമേശ്വരൻപിള്ള, രാമയ്യൻ എന്നിവരുമൊത്ത് പോകുന്ന സുഭദ്രയെ രാമൻതമ്പി കണ്ടുവെങ്കിലും, സുഭദ്ര സന്ദർഭാനുസൃതമായി തമ്പിയുടെ കൃത്യങ്ങളെ അനുകൂലിച്ച് സംസാരിക്കുകയും രാമൻതമ്പിക്ക് സുഭദ്രയോടുള്ള അനാദരവ് കാരണവും സുഭദ്രയും കൂട്ടരും ശ്രദ്ധിക്കപ്പെടാതെ എളുപ്പത്തിൽ അവിടെ നിന്ന് നീങ്ങുന്നു. രാമൻ തമ്പിയും കൂട്ടരും ദൂരത്തായപ്പോൾ മുന്നുപേരെയും ഒരു ആൽമരച്ചുവട്ടിലാക്കി സുഭദ്ര തന്റെ ഗൃഹത്തിലേക്ക് തനിയെ പോകുകയും തിരിച്ച് നാലഞ്ചു ചുമടു വഹിക്കുന്ന ഭൃത്യന്മാരോടൊപ്പം വന്ന് അവിടന്ന് പോകുവാൻ തയ്യാറെടുക്കുമ്പോൾ തിരുമുഖത്തുപിള്ള അവിടെ എത്തി യുവരാജാവിനെ തിരിച്ചറിയുന്നു. സ്വന്തം സഹോദരനെ വധിക്കുവാൻ കൂട്ടുനിന്ന യുവരാജാവിനെ സഹായിക്കുന്നത് എന്തിനെന്ന് തിരുമുഖത്തുപിള്ള സുഭദ്രയോട് ചോദിക്കുകയും, എന്നാൽ അനന്തപത്മനാഭൻ മരിച്ചിട്ടില്ല എന്നുറപ്പുകൊടുത്ത സുഭദ്രയുടെ നിർബന്ധത്തിനു വഴങ്ങി താനാണ് സുഭദ്രയുടെ പിതാവെന്ന് തിരുമുഖത്തുപിള്ള അറിയിക്കുന്നു. സുഭദ്ര വീട്ടിലേക്കും യുവരാജാവും കൂട്ടരും തിരുമുഖത്തുപിള്ളയോടൊത്ത് കിഴക്കോട്ടും തിരിക്കുന്നു. അതേസമയം കൊട്ടാരത്തിൽ ആരും ഇല്ലാതിരുന്നതിനാൽ മാങ്കോയിക്കൽ ഭടന്മാർ താവളമടിച്ചിരിക്കുന്ന മണക്കാട്ടേക്ക് പട നയിക്കാൻ തീരുമാനിച്ച് എട്ടുവീട്ടിൽപിള്ളമാരും തമ്പിമാരും അവിടെ നിന്ന് പുറപ്പെടുന്നു. എന്നാൽ മാങ്കോയിക്കൽ ഭടന്മാർ സുഭദ്രയുടെ ഭൃത്യനാൽ വിവരം അറിയിക്കപ്പെട്ടതിനാൽ ഒരു ഏറ്റുമുട്ടലിന് തയ്യാറെടുത്തിരുന്നു. എണ്ണത്തിൽ കുറവായിരുന്നെുവെങ്കിലും തമ്പിമാരുടെ പടയെ മാങ്കോയിക്കൽ ഭടന്മാർ എതിർക്കുകയും ശത്രുക്കളാൽ കീഴ്പെടുത്തുന്നതിന് മുമ്പ് അവിടെ എത്തിയ ഷംസുഡീന്റെയും ബീറാംഖാന്റെയും നേതൃത്വത്തിലുള്ള പഠാണിപ്പടയാളികൾ തമ്പിമാരുടെ സേനയോട് ഏറ്റുമുട്ടുന്നു. ഷംസുഡീൻ പത്മനാഭൻതമ്പിയുമായി ഏറ്റുമുട്ടുമ്പോൾ ബീറാംഖാൻ തന്റെ ആദ്യ ഭാര്യയിൽ നിന്ന് തന്നെ പിരിച്ച സുന്ദരയ്യനുമായി ഏറ്റുമുട്ടാൻ കുതിക്കുന്നു, എന്നാൽ സുന്ദരയ്യന്റെ പ്രഹരത്താൽ ബീറാംഖാന്റെ കുതിര വീഴുകയും ബീറാംഖാൻ കുതിരയ്ക്കടിയിൽ കുടുങ്ങുകയും ചെയ്യുന്നു. സുന്ദരയ്യൻ ബീറാംഖാനെ വകവരുത്തുവാൻ മുന്നേറുന്നു എന്നാൽ കുതിരയുടെ അടിയിൽ നിന്ന് ഒരു വിധത്തിൽ വിടുവിച്ച് ഉയർന്നുവന്ന ബീറാംഖാൻ സുന്ദരയ്യനെ കുത്തിക്കൊല്ലുകയും അപ്പോൾ തന്നെ പടക്കളത്തിൽ നിന്ന് പോകുകയും ചെയ്യുന്നു. സുന്ദരയ്യൻ മരിച്ചതുകണ്ട് നുറഡീനെ കൊല്ലുവാൻ വാളോങ്ങിയ പത്മനാഭൻതമ്പിയുടെ കയ്യിലേക്ക് ഷംസുഡീൻ നിറയൊഴിക്കുന്നു, ഇതിനെ തുടർന്ന് രാമൻതമ്പിയും രാമനാമഠത്തിൽപിള്ളയും ഷംസുഡീന്റെ അടുത്തേക്ക് എത്തുമ്പോഴേക്കും തിരുമുഖത്തുപിള്ളയുടെയും യുവരാജാവിന്റെയും നേതൃത്വത്തിൽ വന്ന സേന പടക്കളം വളയുകയും എട്ടുവീട്ടിൽപിള്ളമാരും തമ്പിമാരും അവരുടെ ആളുകളും പിടിയിലാവുകയും ചെയ്യുന്നു.

അടുത്ത ദിവസം മഹാരാജാവിന്റെ മരണാനന്തരക്രിയകൾക്ക് ശേഷം ചെമ്പകശ്ശേരിയിൽ കേരളവവർമ്മ കോയിത്തമ്പുരാന്റെ സംരക്ഷണത്തിലായിരുന്ന ഇളയതമ്പുരാനെയും അമ്മത്തമ്പുരാട്ടിയെയും മാർത്താണ്ഡവർമ്മ കൊട്ടാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ചെമ്പകശ്ശേരിയിൽ അനന്തപത്മനാഭൻ എത്തി പാറുക്കുട്ടിയുമായുള്ള രണ്ടുവർഷത്തെ വിരഹം അവസാനിപ്പിക്കുന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് രാജാവായി സഥാനമേറ്റതിനു ശേഷം മാർത്താണ്ഡവർമ്മ പഠാണിപ്പാളയത്തിൽ എത്തിച്ചേരുന്നു. രണ്ടു വർഷം മുമ്പ് വേലുക്കുറുപ്പിനാൽ ആക്രമിക്കപ്പെട്ട അനന്തപത്മനാഭനെ പഞ്ചവൻകാട്ടിൽ വെച്ചു കണ്ടപ്പോൾ തന്റെ മുൻ ഭാര്യയായ സുഭദ്രയുടെ മുഖസാമ്യം തോന്നിയ ബീറാംഖാൻ മുൻകൈ എടുത്ത് കൊണ്ടുപോയി ചികിത്സിപ്പിച്ചതാണെന്ന് മനസ്സിലാവുന്നു. സംഭാഷണം സുഭദ്രയെക്കുറിച്ചായപ്പോൾ താൻ മോചിപ്പിച്ച കുടമൺപിള്ളയിൽ നിന്ന് സുഭദ്രയെ രക്ഷിക്കുന്നതിനായി സുഭദ്രയെ എത്രയും പെട്ടെന്ന് വീട്ടിൽ നിന്ന് മാറ്റുവാൻ മാർത്താണ്ഡവർമ്മ അനന്തപത്മനാഭനോട് പറയുന്നു. തന്റെ മുൻ ഭർത്താവിനെ ഓർത്ത് വിഷമിച്ചിരുന്ന സുഭദ്രയെ വീട്ടിലെത്തിയ കുടമൺപിള്ള മുടിയിൽ പിടിച്ച് വലിച്ചിഴച്ച് വാളാൽ വെട്ടുവാൻ ഓങ്ങിയപ്പോഴേക്കും ബീറാംഖാൻ സുഭദ്രയെ കൊല്ലരുതെന്ന് പറഞ്ഞ് ഓടി വരുകയും, ഇതു കണ്ട സുഭദ്ര ഇനി മരിച്ചാലും വേണ്ടില്ല എന്ന് ദൈവത്തോട് നന്ദി പറഞ്ഞ അടുത്ത നിമിഷത്തിൽ കുടമൺപിള്ളയുടെ ഖഡ്ഗം സുഭദ്രയുടെ കഴുത്തിൽ പതിക്കുകയും ചെയ്യുന്നു. കുടമൺപിള്ളയുടെ വാൾ ബീറാംഖാന്റെ മേൽ പതിക്കുന്നതിന് മുമ്പ് അവിടെ എത്തിയ അനന്തപത്മനാഭൻ കുടമൺപിള്ളയെ വധിക്കുന്നു. സുഭദ്രയുടെ മരണവാർത്ത അറിഞ്ഞ മാർത്താണ്ഡവർമ്മ മഹാരാജാവ് കണ്ണുനീർ പൊഴിക്കുകയും പപ്പുത്തമ്പിയുടെ ക്രിയകൾക്ക് പ്രതിക്രിയ താൻ തന്നെ നിർവ്വഹിക്കും എന്നു പറഞ്ഞ് സുഭദ്രയുടെ ഗൃഹത്തിലേക്ക് പോകുന്നു.

മൂന്നുവർഷങ്ങൾ കടന്നുപോകുന്നു. ഈ കാലത്തിനിടയ്ക്ക് മഹാരാജാവ് മാങ്കോയിക്കൽ ഗൃഹം പുതുക്കി പണിത് 'മാർത്താണ്ഡൻ വലിയ പടവീട്' എന്ന് നാമകരണം ചെയ്തു. ദേശിങ്ങനാട് മുതലായ നാടുകളിലേക്കുള്ള പടനീക്കത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മുഖ്യ രക്ഷകനായിരുന്ന അനന്തപത്മനാഭൻ ഇപ്പോൾ കുടുംബസമ്മേതം ചെമ്പകശ്ശേരിയിൽ പാർക്കുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് ശ്രീപത്മനാഭസേവകനായും പ്രജാപരിപാലകനുമായുള്ള കളങ്കരഹിതയശസ്സാർജ്ജിക്കുന്നതു കണ്ട് ജനങ്ങൾ സന്തോഷം കൊണ്ടാടുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

പ്രധാന കഥാപാത്രങ്ങൾ[തിരുത്തുക]

 • മാർത്താണ്ഡവർമ്മ / യുവരാജാവ് – വീരരസലക്ഷണങ്ങളോടുകൂടിയ ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ വയസ്സുള്ള യുവരാജാവ്, ന്യായപ്രകാരം രാമവർമ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകേണ്ട യുവരാജാവ്. തനിക്കെതിരെ ഉപജാപങ്ങൾ ചെയ്തവർക്കെതിരെ കർശന നടപടികൾ എടുക്കുവാൻ രാമയ്യൻ നിർദ്ദേശിച്ചപ്പോഴും അതിനു തയ്യാറാകാത്ത സഹിഷ്‌ണുതയുള്ളവൻ. സുഭദ്രയുടെ വാക്കുകളെ വിലമതിച്ച് രാജാവായപ്പോൾ തടവിലായ കുടമൺപിള്ളയെ വിട്ടയക്കുന്നു.
 • അനന്തപത്മനാഭൻ / ഭ്രാന്തൻ ചാന്നാൻ / കാശിവാസി / ദ്വിഭാഷി / ഭിക്ഷു / ഷംസുഡീൻ – തിരുമുഖത്തുപിള്ളയക്ക് കുടമൺപിള്ളയുടെ മാതൃസഹോദരിയുടെ പുത്രിയുമായുണ്ടായ ബന്ധത്തിനുശേഷം മറ്റൊരു സ്ത്രീയിൽ ഉണ്ടായ പുത്രൻ, സുഭദ്രയുടെ അർദ്ധസഹോദരൻ. ആയോധനപാടവത്തിൽ പ്രഗല്ഭനും ആൾമാറാട്ടത്തിൽ നിപുണനുമായ ഇരുപത്തിരണ്ടു വയസ്സുകാരനായ അനന്തപത്മനാഭൻ ചെമ്പകശ്ശേരിയിലെ പാറുക്കുട്ടിയുമായി സ്നേഹത്തിലാണ്. പഞ്ചവൻകാട്ടിൽവെച്ച് ആക്രമിക്കപ്പെട്ടെങ്കിലും പഠാണിവ്യാപാരികൾ രക്ഷിക്കുകയും, തുടർന്ന് ഭ്രാന്തൻ ചാന്നാൻ, ഷംസുഡീൻ, കാശിവാസി, ഭിക്ഷു എന്നീ വേഷങ്ങളിൽ നടക്കുന്നു, മാർത്താണ്ഡവർമ്മ യുവരാജാവിനെ ആപത്തുകളിൽ നിന്ന് രക്ഷിക്കുകയും ഹാക്കിമിന്റെ പിന്തുണ ലഭിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. മാങ്കോയിക്കൽ കുറുപ്പിനെ പഠാണിപ്പാളയത്തിൽ പരിചയപ്പെടുത്തുകയും, കുറുപ്പിന് ഹിന്ദുസ്ഥാനി ഭാഷ പഠിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
 • സുഭദ്ര / ചെമ്പകം അക്ക – തിരുമുഖത്തുപിള്ളയുടെയും കുടമൺപിള്ളയുടെ അനന്തരവളുടെയും മകൾ, അന്തപത്മനാഭന്റെ അർദ്ധസഹോദരി. ഒരു യക്ഷിയെപ്പോലെ സുന്ദരിയായ ഇരുപത്തിയഞ്ചു വയസ്സുകാരി. കുടമൺപിള്ളയുടെ ബന്ധുവായ ഒരു നായർ വിവാഹം ചെയ്തെങ്കിലും, ഭാര്യയുടെ അന്യപുരുഷന്മാരുമായിട്ടുള്ള സമ്പർക്കത്തിൽ സംശയാലുവായിരുന്നു പത്മനാഭൻതമ്പിക്കു സുഭദ്രയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള കിംവദന്തി വിശ്വസിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ നായർ വീട് വിട്ട് പോകുന്നു. തന്റെ ദാമ്പത്യജീവിതം തകർത്തവരോട് പ്രതികാരം ചെയ്യാൻ തന്റേടവും ദൃഢനിശ്ചയവുള്ള സുഭദ്ര മാർത്താണ്ഡവർമ്മ യുവരാജാവിനെ ഉപജാപകരുടെ ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ സഹായിക്കുന്നു. കുടമൺപിള്ളയാൽ കൊല്ലപ്പെടുന്നു.
 • ശ്രീ റായി പത്മനാഭൻ തമ്പി / പപ്പു തമ്പി – രാമവർമ്മ മഹാരാജാവിന്റെ മൂത്തമകനായ പത്മനാഭൻ തമ്പി ദൃഢഗാത്രനും, നിറമുള്ളവനും, ആഭരണങ്ങൾ അണിയുന്നതിൽ തൽപരനും ആണ്. പരസ്ത്രീകളെ കാംക്ഷിക്കുന്ന തമ്പി ശിവകാമിയുമായും ഏഴാംകുടിയിലെ സ്ത്രീയുമായും അവിഹിതബന്ധം പുലർത്തുന്നു. രാമവർമ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകുവാൻ വേണ്ടി ഉപജാപങ്ങൾ ചെയ്യുന്നു. സുഭദ്രയോടും പാറുക്കുട്ടിയോടും തമ്പി ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു.
 • സുന്ദരയ്യൻ / പുലമാടൻ – പത്മനാഭൻ തമ്പിയെ രാജാവാക്കാൻ നടത്തുന്ന ഉപജാപങ്ങളുടെ മുഖ്യ സൂത്രധാരനായ നാല്പതു വയസ്സുകാരൻ, മധുരയ്ക്കടുത്തുള്ള ഒരു ശാസ്ത്രിയുടെയും ഒരു മറവസ്ത്രീയുടെയും മകൻ. കാലക്കുട്ടിയുടെ അനന്തരവൾ ഭാര്യയാണ്. പത്മനാഭൻ തമ്പിക്കുവേണ്ടി പാറുക്കുട്ടിയുമായുള്ള സംബന്ധാലോചനയ്ക്ക് മുൻകൈ എടുക്കുന്നു. കോടാങ്കിയുടെ സഹോദരനാണ്. മണക്കാട്ടു നടന്ന യുദ്ധത്തിൽ ബീറാംഖാനാൽ കൊല്ലപ്പെടുന്നു.
 • പാറുക്കുട്ടി / പാർവ്വതി അമ്മ / പാർവ്വതി പിള്ള / തംങ്കം – കാർത്ത്യായനി അമ്മയുടെയും ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെയും മകൾ. യോഗ്യമായ പൊക്കമുള്ള പതിനാറു വയസ്സുകാരിയായ പാറുക്കുട്ടി കൃശഗാത്രയും ചെമ്പകപ്പൂവിന്റെ നിറമുള്ളവളുമാകുന്നു. ഗണിതം, അമരകോശം, സിദ്ധരൂപം എന്നിവ പഠിച്ചിട്ടുള്ള പാറുക്കുട്ടി അതിമനോഹരമായി രാമായണം വായിക്കും. അനന്തപത്മനാഭനെ സ്നേഹിക്കുന്ന പാറുക്കുട്ടിയെ സംബന്ധം ചെയ്യാൻ പത്മനാഭൻ തമ്പി ആഗ്രഹിക്കുന്നു.
 • വേലുക്കുറുപ്പ് – പത്മനാഭൻതമ്പിയുടെ പക്ഷക്കാരനായ യോദ്ധാവ്. വാൾ, വേൽ മുറകളിൽ പ്രഗല്ഭൻ. അനന്തപത്മനാഭനെ പഞ്ചവൻകാട്ടിൽ വെച്ച് ആക്രമിച്ച വേലുക്കുറുപ്പ്, മാർത്താണ്ഡവർമ്മ യുവരാജാവിനെ ചാരോട്ടുകൊട്ടാരം, മാങ്കോയിക്കൽ വീട്, യുവരാജാവിന്റെ മാളികയിലേക്കുള്ള വഴി എന്നീ ഇടങ്ങളിൽ വെച്ച് ആക്രമിക്കാൻ ശ്രമിക്കുന്നു. വേലുക്കുറുപ്പിന്റെ കാതുകളിലൊന്ന് മാങ്കോയിക്കൽ യുദ്ധത്തിൽ ചാന്നാൻ അരിഞ്ഞു വീഴ്ത്തുന്നു, ശ്രീപണ്ടാരത്തുവീട്ടിലെ കല്ലറയിൽ ചാന്നാന്റെ വെടിയേറ്റ് മരിക്കുന്നു.
 • മാങ്കോയിക്കൽ കുറുപ്പ് / ഇരവിപ്പെരുമാൻ കണ്ടൻകുമാരൻ കുറുപ്പ് – മാങ്കോയിക്കൽ തറവാട്ടിലെ കാരണവർ. വേലക്കുറുപ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ന മാർത്താണ്ഡവർമ്മ യുവരാജാവിനും പരമേശ്വരൻപിള്ളയ്ക്കും ഇദ്ദേഹം മാങ്കോയിക്കൽ വീട്ടിൽ അഭയം നൽകുന്നു. മാർത്താണ്ഡവർമ്മ യുവരാജാവിനുവേണ്ടി തന്റെ അനന്തരവന്മാരുടെ കീഴിൽ യോദ്ധാക്കളെ കൂട്ടുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ഇദ്ദേഹം ചെയ്യുന്നു.
 • പരമേശ്വരൻ പിള്ള – മാർത്താണ്ഡവർമ്മ യുവരാജാവിന്റെ പരിചാരകൻ. മാർത്താണ്ഡവർമ്മ രാജാവായി സഥാനമേറ്റതിനു ശേഷം രാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനാകുന്നു.
 • ശ്രീ രാമൻ തമ്പി – രാമവർമ്മമഹാരാജാവിന്റെ ഇളയപുത്രൻ
 • തിരുമുഖത്തുപിള്ള – അനന്തപത്മനാഭന്റെയും സുഭദ്രയുടെയും പിതാവായ മന്ത്രിശ്രേഷ്ഠൻ.
 • ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള – എട്ടുവീട്ടിൽപിള്ളമാരുടെ പക്ഷം ചേരുന്ന തിരുമുഖത്തുപിള്ളയുടെ സേവകനായ ഒരു പ്രഗല്ഭ വില്ലാളി
 • ആനന്തം – കാലക്കുട്ടിയുടെ അനന്തരവൾ, സുന്ദരയ്യന്റെ ഭാര്യ
 • കോടാങ്കി / പലവേശം – സുന്ദരയ്യന്റെ മൂത്ത സഹോദരൻ. അനന്തപത്മനാഭനാൽ വധിക്കപ്പെടുന്നു.
 • കാലക്കുട്ടി പിള്ള – ആനന്തത്തിന്റെ അമ്മാവൻ.
 • എട്ടുവീട്ടിൽപിള്ളമാർ
  • കുടമൺപിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. ഇദ്ദേഹം മാതൃസഹോദരിയുടെ പൗത്രിയായ സുഭദ്രയെ കൊല്ലുന്നു. ഇദ്ദേഹത്തെ അനന്തപത്മനാഭൻ വധിക്കുന്നു.
  • രാമനാമഠത്തിൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. സുഭദ്രയുടെ സാമീപ്യം ആഗ്രഹിക്കുന്ന ഇദ്ദേഹം തിരുവോണനാളിൽ ഭാര്യാപുത്രാദികളെ സന്ദർശിക്കുന്നു.
  • കഴക്കൂട്ടത്തു പിള്ള / തേവൻ വിക്രമൻ – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. മാതുലപുത്രിയായ പാറുക്കുട്ടിയെ കല്യാണമാലോചിച്ചിരുന്നു. കിളിമാനൂരിൽ നിന്ന് യുവരാജാവിന് സഹായവുമായി നാരായണയ്യന്റെ കീഴിൽ വന്ന യോദ്ധാക്കളെ തോല്പിക്കുന്നു.
  • ചെമ്പഴന്തി പിള്ള / തേവൻ നന്തി – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
  • മാർത്താണ്ഡൻ തിരുമഠത്തിൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
  • വെങ്ങാനൂർ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. മാങ്കോയിക്കലിൽ നിന്ന് യുവരാജാവിന് സഹായവുമായി വന്ന യോദ്ധാക്കളെ തോല്പിക്കുന്നു.
  • പള്ളിച്ചൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
  • ഉഗ്രൻ കഴക്കൂട്ടത്തു പിള്ള(മൃതിയടഞ്ഞു) കാർത്ത്യായനി അമ്മയുടെ ഭർത്താവ്. പാറുക്കുട്ടിയുടെ പിതാവും തേവൻ വിക്രമൻ കഴക്കൂട്ടത്തു പിള്ളയുടെ അമ്മാവനും ആകുന്നു.
 • കാർത്ത്യായനി അമ്മ / കാർത്ത്യായനി പിള്ള – ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെ വിധവയായ ഭാര്യ. അവർ പാറുക്കുട്ടിയുടെ അമ്മയും ചെമ്പകശ്ശേരി മൂത്തപിള്ളയുടെ ഇളയ സഹോദരിയും ആകുന്നു.
 • ചെമ്പകശ്ശേരി മൂത്തപിള്ള – കാർത്ത്യായനി അമ്മയുടെ മൂത്ത സഹോദരൻ
 • ശങ്കുആശാൻ – ചെമ്പകശ്ശേരിയിലെ എഴുപതു വയസ്സുചെന്ന ആയുധപ്പുരസൂക്ഷിപ്പുകാരൻ. ചെമ്പകശ്ശേരിയിലെ മുൻആയുധപ്പുരസൂക്ഷിപ്പുകാരനും ഒരു വേലക്കാരിക്കും പിറന്നവൻ.
 • ബീറാംഖാൻ – കുടമൺപിള്ളയുടെ ബന്ധുവായ ഒരു ഗൃഹസ്ഥന്റെ അനന്തരവനായ നായർ യുവാവ്. സുഭദ്രയെ വിവാഹം ചെയ്ത് ആറു മാസം കഴിഞ്ഞ് ഭാര്യയെ പറ്റി കേട്ട അപവാദങ്ങൾക്ക് വഴങ്ങി, പത്മനാഭൻ തമ്പിയും തന്റെ ഭാര്യയേയും പറ്റിയുള്ള തെറ്റായ അറിവുമൂലം വീട് വിട്ട് പോകുന്നു. പിന്നീട് മതം മാറി മുസ്ലീമായി ഫാത്തിമയെ വിവാഹം കഴിക്കുന്നു. പഞ്ചവൻകാട്ടിൽ കണ്ടെത്തിയ അനന്തപത്മനാഭന് തന്റെ മുൻ ഭാര്യയുടെ മുഖസാദൃശ്യം തോന്നിയതിനാൽ കൂടെ എടുത്തു കൊണ്ടുപോയി ചികിത്സിപ്പിക്കുവാൻ മുൻകൈ എടുക്കുന്നു. തന്നെ സുഭദ്രയിൽ നിന്ന് വേർപ്പെടുത്തിയതിന് പ്രതികാരമായി സുന്ദരയ്യനെ വധിക്കുന്നു.
 • ഫാത്തിമ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിഷയുടേയും മൂത്ത പുത്രി. സുലൈഖയുടെയും നുറഡീന്റെയും സഹോദരി. ബീറാംഖാനെ വിവാഹം കഴിക്കുന്നു.
 • സുലൈഖ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിയഷയുടെയും ഇളയ പുത്രി. ഫാത്തിമയുടെയും നുറഡീന്റെയും സഹോദരി. ഷംസുഡീനായ അനന്തപത്മനാഭനെ സ്നേഹിക്കുന്നു.
 • നുറഡീൻ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിയഷയുടെയും പുത്രൻ. ഫാത്തിമയുടെയും സുലൈഖയുടെയും സഹോദരൻ. സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിക്കുന്നു.
 • ആജിം ഉദ്-ദൗളാഖാൻ / ഹാക്കിം – ചികിത്സാവിദഗ്ദ്ധനായ പഠാണി മേധാവി, ഫാത്തിമയുടെയും നുറഡീന്റെയും സുലൈഖയുടെയും പിതൃസഹോദരൻ. ഇദ്ദേഹത്തിന്റെ ചികിത്സ അനന്തപത്മനാഭന്റെ മുറിവുകൾ ഭേദമാക്കുന്നു. രാമവർമ്മ മഹാരാജാവിന്റെയും പാറുക്കുട്ടിയുടെയും രോഗബാധയ്ക്ക് മരുന്നു നൽകുന്നു.
 • ഉസ്മാൻഖാൻ – ഹാക്കിമിന്റെ കാര്യസ്ഥൻ.
 • മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാർ
  • മാങ്കോയിക്കൽ ഗൃഹത്തിലെ തായ്‌വഴി ശേഷക്കാർ, അവരിൽ ചിലർ താഴെ കൊടുത്തിരിക്കുന്നവരാണ്.
   • കൊച്ചുവേലു – മാങ്കോയിക്കൽ കുറുപ്പിന്റെ ഇളയ അനന്തരവൻ
   • കൃഷ്ണ കുറുപ്പ് / കിട്ടൻ – മാങ്കോയിക്കൽ കുറുപ്പിന്റെ മൂത്ത അനന്തരവൻ
   • നാരായണൻ – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ
   • കൊമരൻ / കുമാരൻ – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ
   • കൊച്ചണ്ണൻ / കൊച്ചുക്കുറുപ്പ് / ചെറിയക്കുറുപ്പ് – പത്മനാഭപുരത്തേക്കയച്ച മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ. പത്മനാഭപുരത്തു നിന്ന് തിരിച്ചു വരുമ്പോൾ വേൽക്കാർ പിൻതുടരുന്നുവെന്ന് കരുതി ഭയപ്പെട്ടോടുന്നു.
  • മാർത്താണ്ഡവർമ്മ യുവരാജാവും പരമേശ്വരൻപിള്ളയും മാങ്കോയിക്കലിൽ എത്തിയപ്പോൾ അനന്തരവന്മാരിൽ രണ്ടു പേർക്ക് മാങ്കോയിക്കൽ കുറുപ്പ് നിർദ്ദേശങ്ങൾ നല്കി പറഞ്ഞയക്കുന്നു.
  • കൃഷ്ണക്കുറുപ്പും നാരായണനും അടക്കം അനന്തരവന്മാർ ആറുപേർ മാങ്കോയിക്കൽ ആക്രമിച്ച വേലുക്കുറുപ്പിനെയും കൂട്ടരെയും ചെറുക്കുന്നു.
  • കൃഷ്ണക്കുറുപ്പടക്കം അനന്തരവന്മാർ നാലുപേർ മാർത്താണ്ഡവർമ്മ യുവരാജാവിന് പിന്തുണയായി മാങ്കോയിക്കൽ യോദ്ധാക്കളെ തിരുവനന്തപുരത്തേക്ക് നയിക്കുന്നു.
 • കാർത്തിക തിരുന്നാൾ രാമവർമ്മ – ഇളയ തമ്പുരാൻ
 • അജ്ഞാതനാമാവായ അമ്മത്തമ്പുരാട്ടി – രാമവർമ്മ ഇളയ തമ്പുരാന്റെ അമ്മ.
 • രാമവർമ്മ മഹാരാജാവ് – രോഗബാധിതനായ രാജാവ്, പത്മനാഭൻ തമ്പിയുടെയും രാമൻ തമ്പിയുടെയും പിതാവ്.
 • ആറുമുഖം പിള്ള (ദളവാ) – രാജ്യത്തെ പ്രധാനമന്ത്രി. ഇദ്ദേഹം മധുരപ്പടയുടെ സേവനത്തിന് നൽകേണ്ട കുടശ്ശിക തീർക്കാൻ ഭൂതപ്പാണ്ടിയിലേക്ക് പോകുകയും, കടം തീർക്കുവാനുള്ള പണം തികയാത്തതിനാൽ രാജപക്ഷത്തിൽ നിന്നുള്ള ഉറപ്പിനായി അവിടെ തങ്ങേണ്ടതായും വരുന്നു.
 • രാമയ്യൻ (രായസ്സക്കാരൻ) – മാങ്കോയിക്കൽ കുറുപ്പിനെ തേടുന്നതിൽ മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുന്ന കൊട്ടാരത്തിലെ ഉദ്യോഗസ്ഥൻ. കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ കുപിതരായ ജനങ്ങളുടെ മുന്നിലേക്ക് രാമവർമ്മ മഹാരാജാവിനെകൊണ്ടു വന്ന് ജനങ്ങളെ തിരിച്ചയക്കുവാൻ തന്ത്രം മെനയുന്നു.
 • കിളിമാനൂർ കോയിത്തമ്പുരാൻ (മൃതിയടഞ്ഞ) – രാമവർമ്മ ഇളയ തമ്പുരാനെ കൊല്ലുവാൻ രാമനാമഠത്തിൽപിള്ളയും കൂട്ടരും നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് കൊല്ലപ്പെടുന്ന തമ്പുരാൻ.
 • കേരളവർമ്മ കോയിത്തമ്പുരാൻ – മാർത്താണ്ഡവർമ്മ യുവരാജാവിനുവേണ്ടി കിളിമാനൂരിൽ നിന്ന് നാരായണയ്യന്റെ കീഴിൽ പടയെ ഏർപ്പാടു ചെയ്യുന്ന തമ്പുരാൻ, തമ്പിമാരുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും ആക്രമണസമയത്ത് രാമവർമ്മ ഇളയ തമ്പുരാനെയും അമ്മത്തമ്പുരാട്ടിയേയും ചെമ്പകശ്ശേരിയിൽ സംരക്ഷിക്കുന്നു.
 • നാരായണയ്യൻ – കിളിമാനൂരിൽ നിന്നയച്ച പടയെ നയിക്കുന്ന രാജഭൃത്യൻ.
 • ആറുവീട്ടുകാർ – തിരുമുഖത്തുപിള്ളയുടെ പക്ഷം നില്ക്കുന്ന ഒരു പ്രബല പ്രഭു കുടുംബവും അവരുടെ ആളുകളും.
 • സുഭദ്രയുടെ ഭൃത്യർ
  • അജ്ഞാതനാമാവായ നായന്മാർ – സുഭദ്രയുടെകൂടെ ചെമ്പകശ്ശേരിയിലേക്ക് പോകുന്ന അഞ്ച് ഭൃത്യന്മാർ.
  • അജ്ഞാതനാമാവായ സ്ത്രീകൾ – സുഭദ്രയുടെകൂടെ ചെമ്പകശ്ശേരിയിലേക്ക് പോകുന്ന നാല് ഭൃത്യസ്ത്രീകൾ.
  • ശങ്കരാചാർ – സുഭദ്രയുടെ നായർ ഭൃത്യന്മാരിൽ പ്രധാനി. മാർത്താണ്ഡവർമ്മ യുവരാജാവിനെ വേലുക്കുറുപ്പിൽ നിന്ന് രക്ഷിക്കുവാൻ ശ്രമിച്ച് കൊല്ലപ്പെടുന്നു.
  • അജ്ഞാതനാമാവായ ഭൃത്യൻ – സുഭദ്രയുടെ നിർദ്ദേശമനുസരിച്ച് പന്ത്രണ്ടു നായർ ഭൃത്യന്മാരെ കൊണ്ടു വരുന്ന, ശങ്കരാചാരുടെ കൂട്ടുകാരനായ നായർ ഭൃത്യൻ.
  • പന്ത്രണ്ടു ഭൃത്യന്മാർ – ശങ്കരാചാരുടെ കൂട്ടുകാരൻ കൊണ്ടുവരുന്ന പന്ത്രണ്ടു നായർ ഭൃത്യന്മാർ.
   • പപ്പു – സുഭദ്രയുടെ ഒരു ഭൃത്യൻ. സുഭദ്രയുടെ നിർദ്ദേശമനുസരിച്ച് പത്മനാഭൻ തമ്പിയുടെ വീട്ടിൽ ചെന്ന് സുഭദ്ര മരിച്ചുവെന്ന് നിലവിളിക്കുന്നു. ശ്രീപണ്ടാരത്തു വീട്ടിലെ കാവൽക്കാരിൽ നിന്ന് ഭ്രാന്തൻ ചാന്നാനെ പറ്റിയുള്ള വിവരങ്ങളറിയുവാൻ പറഞ്ഞയക്കുന്നു, പിന്നീട് സുഭദ്രയുടെ വീട്ടിൽ നിന്ന് കാര്യങ്ങളറിയുവാൻ പറഞ്ഞയക്കുന്നു, തുടർന്ന് ചെമ്പകശ്ശേരിയിൽ നിർത്തുന്നു.
   • പത്ത് ഭൃത്യന്മാർ – സുഭദ്രയുടെ നിർദ്ദേശപ്രകാരം ആനന്തത്തിന്റെ വീട്ടിൽ മോഷണം നടത്തുന്നവർ.
    • ഇവരിൽ രണ്ടുപേർ ശങ്കരാചാരെ അന്വേഷിച്ച് പോകുന്നു.
    • ഇവരിൽ ഒരാളെ പത്മനാഭൻ തമ്പിയുടെ ഗൃഹത്തിലെ കാര്യങ്ങളറിയുവാൻ നിർദ്ദേശിക്കുന്നു, മറ്റൊരു ഭൃത്യനെ ചെമ്പകശ്ശേരിയിലും നിർത്തുന്നു.
   • അജ്ഞാതനാമാവായ ഭൃത്യൻ – പഠാണി പാളയത്തിൽ നിന്ന് പാറുക്കുട്ടിക്കുള്ള ഔഷധവുമായി വന്ന് ബീറാംഖാനെക്കുറിച്ച് പറയുന്ന ഭൃത്യൻ.
  • അഞ്ചു ഭൃത്യന്മാർ – ആക്രമണം നടക്കുന്ന രാത്രി മാർത്താണ്ഡവർമ്മ യുവരാജാവ്, പരമേശ്വരൻപിള്ള, രാമയ്യൻ എന്നിവർക്കൊപ്പം കൂടെ പോകുവാൻ സുഭദ്ര കൊണ്ടുവരുന്ന ചുമട്ടുകാരെന്ന് തോന്നിപ്പിക്കുന്ന അഞ്ചു ഭൃത്യന്മാർ.
 • ഒരു കൂട്ടം ജനങ്ങൾ – കൊട്ടാരമതിലിനകത്തേക്ക് ഇരച്ചു കയറുന്ന ഒരു കൂട്ടം ജനങ്ങൾ. അവശനായ രാമവർമ്മ മഹാരാജാവിനെ കണ്ട് കുറെ പേരും, അദ്ദേഹം ആംഗ്യം കാണിച്ചതിനാൽ ബാക്കിയുള്ള എട്ടു പേരും മടങ്ങി പോകുന്നു.

മറ്റു കഥാപാത്രങ്ങൾ[തിരുത്തുക]

 • കൊച്ചക്കച്ചി – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവൾ. കൊച്ചുവേലുവിനോട് മാർത്താണ്ഡവർമ്മ യുവരാജാവിനും പരമ്വേശരൻപിള്ളയ്ക്കും പ്രഭാതകർമ്മങ്ങൾക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ നിർദ്ദേശിക്കുന്നു.
 • അജ്ഞാതനാമാവായ പെണ്ണുങ്ങൾ – കൊച്ചക്കച്ചി ഒഴികയുള്ള മാങ്കോയിക്കലിലെ സ്ത്രീ ജനങ്ങൾ. കൊച്ചക്കച്ചി അടക്കം ഇവരെല്ലാവരേയും മാർത്താണ്ഡവർമ്മ യുവരാജാവും പരമ്വേശരൻപിള്ളയും മാങ്കോയിക്കലിൽ തങ്ങുമ്പോൾ വല്ല വഴക്കും ഉണ്ടാകാതിരിക്കുവാൻ അവിടെ നിന്നും പറഞ്ഞയക്കുന്നു.
 • അജ്ഞാതനാമാവായ സാക്ഷിക്കാരി – പത്മനാഭൻ തമ്പിയുടെയും സുന്ദരയ്യന്റെയും ഗൂഢാലോചനപ്രകാരം, അനന്തപത്മനാഭനെ വധിച്ചുവെന്ന വ്യാജവാർത്തയെത്തുടർന്ന് മാർത്താണ്ഡവർമ്മയ്ക്കെതിരെ കള്ളസാക്ഷി പറഞ്ഞ നാഗർകോവിലിനടുത്ത് കോട്ടാറിലുള്ള പത്മനാഭൻ തമ്പിയുടെ ദാസിയായ ഒരു വേശ്യ.
 • ശിവകാമി – പത്മനാഭൻ തമ്പിയുടെ ഒരു അവിഹിത പ്രമഭാജനം.
 • ഏഴാംകുടിയിലെ സ്ത്രീ – പത്മനാഭൻ തമ്പിയുടെ വെപ്പാട്ടി.
 • കമലം – പത്മനാഭൻ തമ്പിയുടെ ഒരു അവിഹിത പ്രമഭാജനം.
 • അജ്ഞാതനാമാവായ ഗൃഹസ്ഥൻ – കുടമൺപിള്ളയുടെ ബന്ധുവായ ഗൃഹസ്ഥൻ, ബീറാംഖാന്റെ കാരണവർ.
 • ആയിയഷ (മൃതിയടഞ്ഞ) – ഫാത്തിമയുടെയും സുലൈഖയുടെയും നുറഡീന്റെയും മാതാവ്.
 • അജ്ഞാതനാമാവായ സഹോദരൻ (മൃതിയടഞ്ഞ) – ഹാക്കിമിന്റെ ഇളയ സഹോദരൻ. ഫാത്തിമയുടെയും സുലൈഖയുടെയും നുറഡീന്റെയും പിതാവ്.
 • അജ്ഞാതനാമാവായ തരുണി – നുറഡീനെ വിവാഹം കഴിക്കുന്ന സുന്ദരി.
 • അജ്ഞാതനാമാവായ അമ്മ (മൃതിയടഞ്ഞ) – സുഭദ്രയുടെ അമ്മ, തിരുമുഖത്തുപിള്ളയുടെ മുൻഭാര്യ. കുടമൺപിള്ളയുടെ മാതൃസഹോദരിയുടെ പുത്രി.
 • അജ്ഞാതനാമാവായ അമ്മ / തിരുമുഖത്തെ അക്കൻ – തിരുമുഖത്തുപിള്ളയുടെ പത്നി. അനന്തപത്മനാഭന്റെ അമ്മ.
 • അജ്ഞാതനാമാവായ മൂത്തചെറുക്കൻ കിടാത്തൻ – ഹാക്കിമിന്റെ സന്ദേശക്കുറി കൊട്ടാരത്തിലേക്ക് കൊണ്ടു വന്ന് പരമ്വേശരൻപിള്ളയെ ഏല്പിക്കുന്ന ചെറുക്കൻ.
 • അജ്ഞാതനാമാവായ അമ്മ (മൃതിയടഞ്ഞ) – പത്മനാഭൻ തമ്പിയുടെ അമ്മയായ രാമവർമ്മരാജാവിന്റെ പരിഗ്രഹം.
 • അജ്ഞാതനാമാവായ അനുജത്തി (മൃതിയടഞ്ഞ) – തിരുമുഖത്തുപിള്ളയുടെ പുത്രിയും അനന്തപത്മനാഭന്റെ അനുജത്തിയും. പത്മനാഭൻ തമ്പി സംബന്ധം ചെയ്യാൻ ആലോചിച്ചെങ്കിലും അനന്തപത്മനാഭന്റെ എതിർപ്പിനാൽ നടന്നില്ല.
 • അജ്ഞാതനാമാവ് (അഞ്ജനക്കാരൻ) – അനന്തപത്മനാഭന്റെ കൊല മാർത്താണ്ഡവർമ്മ യുവരാജാവ് ചെയ്യിപ്പിച്ചതാണെന്ന് തിരുമുഖത്തുപിള്ളയ്ക്ക് ഉറപ്പു നൽകുന്ന മഷിനോട്ടക്കാരൻ.
 • അജ്ഞാതനാമാവ് (കൊട്ടാരം വിചാരിപ്പുകാരൻ) – വീട്ടിലിരുന്ന് കാര്യങ്ങൾ അന്വേഷിക്കുന്ന ചാരോട്ടുകൊട്ടാരത്തിന്റെ വിചാരിപ്പുകാരൻ.
 • അജ്ഞാതനാമാവായ ആളുകൾ (അഞ്ഞൂറു പേർ) – തിരുമുഖത്തുപിള്ളയെയും ആറുവീട്ടുകാരെയും പിന്തുണയ്ക്കുന്ന ആളുകൾ, ഇവർ ആറുവീട്ടുകാരോടൊത്ത് മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുവാൻ വരുന്നു.
 • മധുരപ്പട – ഭൂതപ്പാണ്ടിയിൽ തമ്പടിച്ചിരിക്കുന്ന മധുരപ്പട.
 • ചാന്നാന്മാർ
  • പനങ്കാവിലെ ചാന്നാന്മാർ – ചാരോട്ടുകൊട്ടാരത്തിൽ നിന്ന് രക്ഷപ്പെട്ടു പോരുന്ന മാർത്താണ്ഡവർമ്മ യുവരാജാവ് ഒരു പനങ്കാവിൽ വെച്ച് കണ്ടുമുട്ടുന്ന ഒരു കൂട്ടം ചാന്നാന്മാർ. ഇവരോട് അടുത്തെവിടെയെങ്കിലും ഒരു നായർഗൃഹം ഉണ്ടോ എന്ന് യുവരാജാവ് അന്വേഷിക്കുന്നു,
  • ചാന്നാന്മാർ (അമ്പത് പേർ) – പത്മനാഭൻ തമ്പിയുടെ ഉത്തരവ് പ്രകാരം വധിക്കപ്പെടുന്ന അൻപത് ചാന്നാന്മാർ.
  • ചാന്നാന്മാർ – തമ്പിയുടെ ആജ്ഞാനുവർത്തികളാൽ ചാന്നാന്മാർ വധിക്കപ്പെട്ടതിനു ശേഷം ഒത്തുകൂടുന്ന ചാന്നാന്മാർ. മാങ്കോയിക്കൽ ഗൃഹത്തിലെത്തിയ ആക്രമികളെ പ്രതിരോധിക്കുവാൻ ഇവരെ ഭ്രാന്തൻ ചാന്നാൻ പ്രേരിപ്പിക്കുന്നു.
   • ഒഴുക്കൻ – ചാന്നാന്മാരിൽ ഒരുവൻ.
   • കൊപ്പിളൻ – ചാന്നാന്മാരിൽ ഒരുവൻ.
   • പൊടിയൻ – ചാന്നാന്മാരിൽ ഒരുവൻ.
   • നണ്ടൻ – ചാന്നാന്മാരിൽ ഒരുവൻ.
   • രാക്കിതൻ – ചാന്നാന്മാരിൽ ഒരുവൻ.
   • സുപ്പിറമണിയൻ – ചാന്നാന്മാരിൽ ഒരുവൻ.
   • പൊന്നൻ – ചാന്നാന്മാരിൽ ഒരുവൻ.
   • പൂതത്താൻ – ചാന്നാന്മാരിൽ ഒരുവൻ.
 • എട്ടുവീട്ടിൽ പിള്ളമാരുടെ സേവകർ
  • അജ്ഞാതനാമാവായ ഭൃത്യവർഗ്ഗങ്ങൾ – കൊട്ടാരവാതിൽക്കൽ കൂട്ടംകൂടി നിന്ന് ലഹള കൂട്ടുന്ന എട്ടുവീട്ടിൽപിള്ളമാരുടെ ഭൃത്യർ.
  • കുടമൺപിള്ളയുടെ ഭൃത്യൻ – എട്ടുവീട്ടിൽപിള്ളമാരുടെ യോഗത്തിൽ പ്രതിജ്ഞയ്ക്കുവേണ്ടിയ ഒരുക്കങ്ങൾ ചെയ്യുന്ന ഭൃത്യൻ.
  • അജ്ഞാതനാമാവായ ഭൃത്യന്മാർ – മാങ്കോയിക്കൽകുറുപ്പിനെ കബളിപ്പിച്ചുകൊണ്ടു പോയി തടവിലാക്കുന്ന കഴക്കൂട്ടത്തുപിള്ളയുടെ ഭൃത്യന്മാർ.
  • കഴക്കൂട്ടത്തുപിള്ളയുടെ കാവൽക്കാർ – ശ്രീപണ്ടാരത്തുവീട്ടിലെ കാവല്ക്കാർ. ഇവരെ ഭ്രാന്തൻ ചാന്നാൻ സൂത്രത്തിൽ മയക്കി മാങ്കോയിക്കൽക്കുറുപ്പിനെ രക്ഷിക്കുവാൻ കല്ലറയുടെ താക്കോലുകൾ കൈക്കലാക്കുന്നു.
 • പത്മനാഭൻ തമ്പിയുടെ സേവകർ
  • വേലുക്കുറുപ്പിന്റെ വേൽക്കാർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാർ. ഇവരിൽ രണ്ടുപേർ ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയുടെ ശരങ്ങളേറ്റ് മരിക്കുന്നു.
   • കുട്ടിപിള്ള – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
   • പാപ്പനാച്ചാർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
   • ചടയൻ പിള്ള – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
   • ഊളി നായർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
   • പരപ്പൻ നായർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
  • അജ്ഞാതനാമാവ് (വിചാരിപ്പുകാരൻ) – പത്മനാഭപുരം കൊട്ടാരത്തിലെ പത്മനാഭൻ തമ്പിയുടെ വിചാരിപ്പുകാരൻ.
  • അജ്ഞാതനാമാവായ ഭൃത്യർ – പത്മനാഭപുരം കൊട്ടാരത്തിലെ പത്മനാഭൻ തമ്പിയുടെ സേവകർ.
  • പത്മനാഭൻ തമ്പിയുടെ ഭൃത്യൻ – സുന്ദരയ്യന്റെ ഭാര്യവീട്ടിൽ നടന്ന മോഷണത്തെ പറ്റി അറിയിക്കുന്ന ഭൃത്യൻ.
  • അജ്ഞാതനാമാവായ ജന്മിമാർ – ശങ്കരാചാർ കൊല്ലപ്പെടുന്ന രാത്രി തമ്പിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്ന ജന്മിമാർ.
  • അജ്ഞാതനാമാവായ ഗൃഹസ്ഥന്മാർ – ശങ്കരാചാർ കൊല്ലപ്പെടുന്ന രാത്രി തമ്പിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്ന ഗൃഹസ്ഥന്മാർ.
  • അജ്ഞാതനാമാവായ ഭൃത്യന്മാർ – വലിയനാലുക്കെട്ടിൽ പത്മനാഭൻതമ്പിയുടെ കാലുകൾ തിരുമ്മുവാനും, വീശുവാനും നില്ക്കുന്ന ഭൃത്യന്മാർ.
  • അജ്ഞാതനാമാവായ ഭടന്മാർ – പത്മനാഭൻതമ്പിയുടെ തിരുവനന്തപുരത്തെ വസതിയിൽ കാവൽ നില്ക്കുന്ന ഭടന്മാർ.
  • അജ്ഞാതനാമാവായ പട്ടക്കാരൻ – ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള എത്തിചേർന്നത് പത്മനാഭൻതമ്പിയെ അറിയിക്കുന്ന പട്ടക്കാരൻ.
  • അജ്ഞാതനാമാവായ പട്ടക്കാരൻ – രാമവർമ്മ മഹാരാജാവിന്റെ മരണവിവരം അറിയിക്കുവാൻ വരുന്ന പട്ടക്കാരൻ.
  • അജ്ഞാതനാമാവായ യോദ്ധാക്കൾ – മാങ്കോയിക്കൽ യോദ്ധാക്കളെന്നു തോന്നിപ്പിക്കും വിധം തിരുമുഖത്തുപിള്ളയെ ആക്രമിക്കാനടുത്ത് ഓടി പോകുന്ന വേൽക്കാർ.
  • അജ്ഞാതനാമാവായ കാവൽക്കാർ – ചെമ്പകശ്ശേരിയിൽ കാവൽ നിർത്തുന്ന പത്മനാഭൻതമ്പിയുടെ പക്ഷക്കാരായ കൊട്ടാരം വേൽക്കാർ. ഇവരെ തിരിച്ചു വിളിക്കാൻ വലിയസർവ്വാധികാര്യക്കാർ ഉത്തരവു കൊടുത്തതിനെ തുടർന്ന് ചെമ്പകശ്ശേരി മൂത്തപിള്ള ഇവരെ തമ്പിയുടെ അടുത്തെത്തിക്കുകയും, തമ്പി ഇവരോട് ആയുധം താഴെവെച്ച് വീട്ടിൽ പോകുവാനും കല്പിക്കുന്നു.
  • അജ്ഞാതനാമാവായ പട്ടക്കാർ – പഠാൺ സമ്പ്രദായത്തിൽ കുപ്പായങ്ങൾ ഇട്ടുമുറുക്കിയ പത്മനാഭൻതമ്പിയുടെ പട്ടക്കാർ.
  • അജ്ഞാതനാമാവായ അകമ്പടിക്കാർ – നാട്ടുസമ്പ്രദായത്തിൽ വസ്ത്രം ധരിച്ച പത്മനാഭൻതമ്പിയുടെ പട്ടക്കാർ.
  • വേൽക്കാരും നായന്മാരും (ഇരുന്നൂറു പേർ) – വേലുക്കുറുപ്പിന്റെ പന്ത്രണ്ട് വേൽക്കാരടക്കം കൂട്ടമായി മാർത്താണ്ഡവർമ്മ യുവരാജാവിനെ തേടി പോകുന്ന നായന്മാരും വേൽക്കാരുമായ സംഘം. ഇവർ മാങ്കോയിക്കൽ ഗൃഹം ആക്രമിച്ച് തീവെയ്ക്കുന്നു.
   • ഇതിൽ നൂറ്റിയമ്പതു പേരുടെ ഒരു കൂട്ടത്തെ വേലുക്കുറുപ്പ് മാങ്കോയിക്കൽ ഗൃഹത്തിനടുത്ത് വിന്യസിപ്പിക്കുകയും, പിന്നീട് മാങ്കോയിക്കലിലേക്ക് നയിക്കുകയും ചെയ്യുന്നു.
   • ഇതിൽ ഇരുപതു പേരുടെ ഒരു കൂട്ടം മാങ്കോയിക്കലിലേക്കുള്ള മുഖ്യ പാതയിലൂടെ മാങ്കോയിക്കലിലേക്ക് വരുന്നു.
  • വേൽക്കാരും നായന്മാരും (നൂറ്റിയമ്പതു പേർ) – മാങ്കോയിക്കൽ ആക്രമണത്തിന് വേലുക്കുറുപ്പിന്റെ സഹായത്തിനായി പത്മനാഭൻ തമ്പി അയക്കുന്ന നായന്മാരും വേൽക്കാരും അടങ്ങുന്ന ഒരു സംഘം.
   • ഇതിൽ ഒരു വേൽക്കാരൻ തമ്പിയുടെ വസതിയിൽ തിരിച്ചെത്തി മാങ്കോയിക്കലിലെ തോൽവി അറിയിക്കുന്നു.
  • നാഞ്ചിനാട്ടു യോദ്ധാക്കൾ – രാമൻ തമ്പി നയിക്കുന്ന നാഞ്ചിനാട്ടുകാരായ മറവരടക്കമുള്ള അഞ്ഞൂറു യോദ്ധാക്കൾ.
 • കിളിമാനൂരിൽ നിന്നുള്ള യോദ്ധാക്കൾ – മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുവാൻ കിളിമാനൂരിൽ നിന്ന് നാരായണയ്യന്റെ നേതൃത്വത്തിൽ വന്ന് കഴക്കൂട്ടത്തുപിള്ളയും കൂട്ടരുമായി ഏറ്റുമുട്ടി തോൽപ്പിക്കപ്പെടുന്ന യോദ്ധാക്കൾ.
 • മാങ്കോയിക്കലിലെ ആളുകൾ
  • അജ്ഞാതനാമാവായ പറയൻ – വേലുക്കുറുപ്പിനാൽ പിടിക്കപ്പെടുന്ന ഒരു പറയൻ, മാർത്താണ്ഡവർമ്മ യുവരാജാവും പരമ്വേശരൻപിള്ളയും മാങ്കോയിക്കലിൽ ഉണ്ടെന്ന് പ്രസ്തുത പറയനിൽ നിന്ന് വേലുക്കുറുപ്പ് മനസ്സിലാക്കുന്നു.
  • മാങ്കോയിക്കൽ കുറുപ്പിന്റെ ഭൃത്യൻ – വേലുക്കുറുപ്പും കൂട്ടരും വരുന്നതറിഞ്ഞ് മാങ്കോയിക്കൽ കളരിയിലേക്ക് ഓടുന്ന ഭൃത്യൻ.
  • മാങ്കോയിക്കലിലെ വാല്യക്കാർ – മാർത്താണ്ഡവർമ്മ യുവരാജാവും പരമ്വേശരൻപിള്ളയും മാങ്കോയിക്കലിൽ എത്തിയപ്പോൾ മാങ്കോയിക്കൽകുറുപ്പ് വിളിച്ചു വരുത്തുന്ന വാല്യക്കാർ.
  • മാങ്കോയിക്കലിലെ നായന്മാർ – വേലുക്കുറുപ്പിന്റെയും കൂട്ടരുടെയും ആക്രമണത്തെ ചെറുക്കുന്ന എട്ട് നായന്മാർ.
  • പറയർ കാവൽക്കാർ – മാങ്കോയിക്കൽ ഗൃഹത്തിലെ കാവൽക്കാരായ പറയർ.
  • മാങ്കോയിക്കൽ കളരി അംഗങ്ങൾ – മാങ്കോയിക്കൽ കളരിയിൽ നിന്ന് വേലുക്കുറുപ്പിന്റെയും കൂട്ടരുടെയും ആക്രമണത്തെ ചെറുക്കാൻ എത്തുന്ന ഇരുന്നൂറു കളരിക്കാർ.
  • അജ്ഞാതനാമാവായ ഭൃത്യൻ – മാങ്കോയിക്കൽകുറുപ്പിനോടൊത്ത് തിരുവനന്തപുരത്തേക്ക് വരുന്ന ഭൃത്യൻ.
  • മാങ്കോയിക്കലിൽ നിന്നുള്ള യോദ്ധാക്കൾ – മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുവാൻ മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരുടെ കീഴിൽ വരുന്ന മുന്നൂറു യോദ്ധാക്കൾ. വെങ്ങാനൂർപിള്ളയും കൂട്ടരും ഏറ്റുമുട്ടി തോൽപ്പിക്കുന്നു.
   • ഇതിൽ നൂറിലധികം പേർ മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരുടെ നേതൃത്വത്തിൽ രക്ഷപ്പെട്ട് മണക്കാട് താവളമടിക്കുന്നു.
 • പഠാണികൾ – തിരുവനന്തപുരത്ത് പാളയമടിച്ചിരിക്കുന്ന പഠാണിവ്യാപാര സംഘങ്ങൾ.
  • അജ്ഞാതനാമാവായ പഠാണി വ്യാപാരികൾ – മുമ്പ് തിരുവിതാംകോടു തങ്ങിയിരുന്നവരും, ഇപ്പോൾ മണക്കാട്ട് പാളയമടിച്ചിരിക്കുന്നവരും ഹാക്കിമിന്റെ സംഘം ഒഴികെയുളള പഠാണി വ്യാപാരപ്രമാണികൾ.
  • ഹാക്കിമിന്റെ സേവകർ – ഹാക്കിമിന്റെ സേവകരായ പഠാണി ഭൃത്യന്മാരും ഭടന്മാരും.
   • രണ്ടു ഭൃത്യർ – മുറിവേറ്റു കിടന്ന അനന്തപത്മനാഭനെ ഹാക്കിമിന്റെ നിർദ്ദേശപ്രകാരം എടുത്തുകൊണ്ടുപോകുന്ന ഭയങ്കരാകാരന്മാരായ രണ്ടു ഭൃത്യന്മാർ.
   • പഠാണി യോദ്ധാക്കൾ – വ്യാപാരശാലയുടെ രക്ഷയ്ക്കായി നിർത്തിയിരിക്കുന്ന ആയുധപ്രയോഗങ്ങളിൽ ചതുരന്മാരായ ഭടന്മാർ.
    • ഇവരിൽ ഇരുപത് പേരെ ഷംസുഡീനും ബീറാംഖാനും രാമൻ തമ്പിയുടെ പടയ്ക്കെതിരെ നയിക്കുന്നു.
 • ചെമ്പകശ്ശേരിയിലെ സേവകർ
  • അജ്ഞാതനാമാവായ പട്ടക്കാർ – ചെമ്പകശ്ശേരി മൂത്തപിള്ള ഏർപ്പാടാക്കുന്ന പട്ടക്കാർ.
  • ചെമ്പകശ്ശേരിയിലെ ഭൃത്യർ – വാല്യക്കാർ, അടിച്ചുതെളിക്കാരി, പാചകക്കാർ, തുന്നൽ പണിക്കാർ എന്നിവരടങ്ങുന്ന ചെമ്പകശ്ശേരിയിലെ ഭൃത്യർ.
   • അജ്ഞാതനാമാവായ വാല്യക്കാരി – പാറുക്കുട്ടിക്ക് വായിക്കുവാനുള്ള ഗ്രന്ഥം എടുത്ത് നൽകുന്ന ഭൃത്യസ്ത്രീ.
   • അജ്ഞാതനാമാവായ അടിച്ചുതെളിക്കാരി – ചുറ്റുപാടെല്ലാം വൃത്തിയാക്കുവാൻ കാർത്ത്യായനി അമ്മയാൽ നിർബന്ധിക്കപ്പെട്ട് സ്വസ്ഥമായിരിക്കുവാൻ പറ്റാത്ത അടിച്ചുതെളിക്കാരി.
   • അജ്ഞാതനാമാവായ വേലക്കാരി – വിളക്കുകൾ മുതലായവ തുടച്ചു മിനുസമാക്കുവാൻ നിയമിക്കപ്പെട്ട വേലക്കാരി.
   • അജ്ഞാതനാമാവായ തുന്നൽപണിക്കാർ – മേക്കട്ടി വെളിയട മുതലായവ തയ്യാറാക്കുന്ന തുന്നൽപണിക്കാർ.
   • അജ്ഞാതനാമാവായ പാചകക്കാർ – പാചകത്തിന് കൂടുതൽ അരിയുവാൻ കാർത്ത്യായനി അമ്മയാൽ നിർബന്ധിക്കപ്പെടുന്ന പാചകക്കാർ.
  • അജ്ഞാതനാമാവായ വൈദ്യന്മാർ – പാറുക്കുട്ടിയുടെ രോഗചികിത്സക്കായി ചെമ്പകശ്ശേരിയിൽ എത്തുന്ന വൈദ്യന്മാർ.
 • കൊട്ടാരത്തിലെ ജീവനക്കാർ
  • അജ്ഞാതനാമാവ് (വലിയസർവ്വാധികാര്യക്കാർ) - ചെമ്പകശ്ശേരിയിൽ കാവൽ നിൽക്കുന്ന രാജഭടന്മാരെ തിരിച്ചുകൊണ്ടു വരുവാൻ ഉത്തരവ് കൊടുക്കുന്ന കൊട്ടാരത്തിലെ മുഖ്യമന്ത്രി.
  • അജ്ഞാതനാമാവ് / സർവ്വാധി (സർവ്വാധികാര്യക്കാർ) – വലിയസർവ്വാധികാര്യക്കാരുടെ കീഴുലുള്ള ഒരു ജില്ലാമേധാവി. വേലുക്കുറുപ്പും ശങ്കരാചാരും കൊല്ലപ്പെട്ട രാത്രിയിൽ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയാലുവാകുന്നു.
  • അജ്ഞാതനാമാവായ വൈദ്യന്മാർ – രാമവർമ്മ മഹാരാജാവിന്റെ ആലസ്യം ഭേദമാക്കുവാൻ ചികിത്സിക്കുന്ന വൈദ്യന്മാർ. ഇവരിൽ ഒരാളെ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ നിർദ്ദേശപ്രകാരം ചെമ്പകശ്ശേരിയിലേക്ക് അയക്കുവാൻ തീരുമാനിക്കുന്നു.
  • അജ്ഞാതനാമാവായ വിദ്വജ്ജനങ്ങൾ – രാമവർമ്മ മഹാരാജാവിന്റെ ആയുർവർധനയ്ക്കായി സാഹസങ്ങൾ ചെയ്യുന്ന തന്ത്രികൾ, വൈദികന്മാർ, മാന്ത്രികന്മാർ തുടങ്ങിയവർ.
  • അജ്ഞാതനാമാവായ ഭീരുക്കൾ – രാമവർമ്മ മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളെ പരിശോധിച്ച് അഭിപ്രായങ്ങൾ പറയുവാൻ ധൈര്യപ്പെടുന്ന ഭീരുക്കൾ.
  • അജ്ഞാതനാമാവായ സേവകന്മാർ – രാമവർമ്മ മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളുടെ വിഷയത്തിൽ സത്യവാദികളായ മഹാരാജാവിന്റെ പ്രത്യേക സേവകന്മാർ.
  • അജ്ഞാതനാമാവായ ഭൃത്യജനങ്ങൾ – രാമവർമ്മ മഹാരാജാവിന്റെ ആലസ്യം വർധിച്ചുവരുന്നതിനാൽ ആനനങ്ങൾ മ്ലാനമാവുന്ന മഹാരാജാവിന്റെ ഭൃത്യർ.
  • അജ്ഞാതനാമാവായ ശിഷ്യസംഘങ്ങൾ – മാർത്താണ്ഡവർമ്മ യുവരാജാവിന്റെ രാജ്യഭരണാരംഭം അടുത്തിരിക്കുന്നതിനാൽ ഗൂഢമായി സംന്തോഷിക്കുന്ന യുവരാജാവിന്റെ ശിഷ്യസംഘങ്ങൾ.
  • അജ്ഞാതനാമാവായ പരിവാരങ്ങൾ – തെക്കെക്കോയിക്കലിലുള്ള മാർത്താണ്ഡവർമ്മ യുവരാജാവിന്റെ പരിവാരങ്ങൾ. ഇവരിൽ രണ്ടുപേർ ശങ്കരാചാർ ആക്രമിക്കപ്പെട്ടു വീണിടത്തേക്ക് മാർത്താണ്ഡവർമ്മ യുവരാജാവിന്റെ സഹായത്തിനായി ഓടിയെത്തുന്നു.
  • അജ്ഞാതനാമാവായ മന്ത്രിജനങ്ങൾ – രാജഭണ്ഡാരത്തിലെ ദ്രവ്യക്കുറവുമൂലം നേരിടുന്ന ബുദ്ധിമുട്ടുകളുടെ നിവൃത്തിക്കായി ദ്രവ്യസ്ഥന്മാരായ കുടികളോട് സഹായം യാചിക്കുന്ന മന്ത്രിജനങ്ങൾ.
  • അജ്ഞാതനാമാവായ ദൂതർ – രാജകുടുംബവുമായി ബന്ധമുള്ള ഇടപ്രഭുക്കന്മാർക്ക് മഹാരാജാവിന്റെ ആലസ്യത്തെ പറ്റി വിവരമറിയിക്കവാൻ പുറപ്പെട്ട ദൂതന്മാർ.
  • അജ്ഞാതനാമാവായ ദൂതൻ – കിളിമാനൂർ കോവിലകത്തേക്ക് മാർത്താണ്ഡവർമ്മ യുവരാജാവ് നിയോഗിച്ച ദൂതൻ.
  • അജ്ഞാതനാമാവായ തിരമുൽപ്പാടന്മാർ – മഹാരാജാവിന്റെ പള്ളിയറയിലേക്ക് വരുമ്പോൾ യുവരാജാവിന്റെ മുമ്പിൽ ചെന്ന തിരമുൽപ്പാടന്മാർ.
  • അജ്ഞാതനാമാവായ പള്ളിയറക്കാർ – കുടമൺപിള്ളയും പരിവാരങ്ങളും തമ്പിമാരും കൊട്ടാരത്തിനകത്ത് മാർത്താണ്ഡവർമ്മ യുവരാജാവിനെ തേടുമ്പോൾ കണ്ടുമുട്ടുന്ന പള്ളിയറക്കാർ.
 • ജനങ്ങൾ
  • അജ്ഞാതനാമാവായ കുടികൾ – മാർത്താണ്ഡവർമ്മ യുവരാജാവ് പട്ടം കെട്ടിയാൽ വഴക്കുകൾ ഒതുങ്ങും എന്ന് കരുതുന്ന കുടികൾ.
  • അജ്ഞാതനാമാവായ പുരവാസികൾ – തങ്ങൾക്കുള്ള ദ്രവ്യങ്ങൾക്ക് ദോഷം വരാതിരിക്കുവാൻ ഓരോ ഗൂഢസ്ഥലങ്ങളിൽ അവ സംഭരിക്കുന്ന പുരവാസികൾ.
  • അജ്ഞാതനാമാവായ ജനങ്ങൾ – രാജ്യവകാശക്രമത്തിന് മാറ്റം വരുമെന്ന് വിശ്വസിച്ച് രാജഭോഗങ്ങൾ കൊടുക്കാത്ത ജനങ്ങൾ.
  • അജ്ഞാതനാമാവായ കുടികൾ – യുവരാജാവിന്റെ വൈരീപക്ഷത്തെക്കുറിച്ചുള്ള ഭയം നിമിത്തം മന്ത്രിജനങ്ങൾക്കു ദ്രവ്യസഹായം ചെയ്യുന്നതിന് ധൈര്യപ്പെടാത്ത ദ്രവ്യസ്ഥന്മാരായ കുടികൾ.
  • അജ്ഞാതനാമാവായ പ്രഭുക്കന്മാർ – പത്മനാഭൻ തമ്പിയുടെ അടുത്ത് തങ്ങളുടെ കാര്യസാധ്യത്തിനായി വരുന്ന പ്രഭുക്കന്മാർ.
  • അജ്ഞാതനാമാവായ സ്ത്രീകൾ – തങ്ങളുടെ ഗൃഹങ്ങളിലിരുന്ന് മാർത്താണ്ഡവർമ്മ യുവരാജാവിനെ അവരവർക്ക് തൃപ്തികരമാവും വിധം ശപിക്കുന്ന സ്ത്രീകൾ.
  • ഉത്തരഭാഗത്തെ ജനങ്ങൾ – എട്ടുവീട്ടിൽപിള്ളമാരുടെ ഭാഗത്ത് ചാഞ്ഞു നില്ക്കുന്ന ചിറിയൻകീഴ്, തിരുവനന്തപുരം, നെയ്യാറ്റിങ്കര മുതലായ ദിക്കുകളിലുള്ള ജനങ്ങൾ.
  • മദ്ധ്യഭാഗത്തെ ജനങ്ങൾ – രാജകുടുംബത്തെ തുണയ്ക്കുന്നതിനായി വടക്കോട്ട് ആക്രമിക്കന്നതിന് മടിക്കുന്ന ഇരണിയൽ, കൽക്കുളം, വിളവങ്കോട് മുതലായ ദിക്കുകളിലുള്ള ജനങ്ങൾ.
  • അജ്ഞാതനാമാവായ ബ്രഹ്മണർ – ദാനങ്ങളെ കാംക്ഷിച്ച് കൊട്ടാര വാതില്ക്കൽ നില്ക്കന്ന വൃദ്ധബ്രാഹ്മണർ.
  • അജ്ഞാതനാമാവായ നായന്മാർ – രാജമന്ദിരത്തോടേ ചേർന്ന ശാലകളിൽ ചന്ദനക്കട്ട, ഘൃതം എന്നിവ ശേഖരിക്കുന്ന നായന്മാർ.
  • അജ്ഞാതനാമാവായ സ്ത്രീകൾ – അഞ്ചാറുദിവസത്തേക്കുള്ള സസ്യാദികൾ കരുതിതുടങ്ങുന്ന കാരണോത്തികൾ.
  • അജ്ഞാതനാമാവായ കുട്ടികൾ – വരുന്ന വിഷുവും ഓണവും പാഴാകുന്നല്ലോ എന്ന് വ്യസനിക്കുന്ന കുട്ടികൾ.
  • അജ്ഞാതനാമാവായ ജനങ്ങൾ – വിഷുവും ഓണവും ഇല്ലാതായാലുള്ള ലാഭത്തെ ഓർത്ത് സന്തോഷിക്കുന്ന ലുബ്ധർ.
  • അജ്ഞാതനാമാവായ വഴിപോക്കർ – പത്മനാഭപുരം കൊട്ടാരത്തിലെ തെക്കെ തെരുവിലെ മാളികയുടെ രണ്ടാമത്തെ നിലയിൽ നിൽക്കുന്ന പത്മനാഭൻതമ്പിയെ വന്ദിച്ച് പോകുന്ന വഴിപോക്കർ.
  • അജ്ഞാതനാമാവായ സ്ത്രീ – പത്മനാഭപുരം കൊട്ടാരത്തിന്റെ അടുത്തുകൂടി കടന്നു പോകുമ്പോൾ, കുണുങ്ങി തന്നെ കടാക്ഷിക്കുന്നു എന്ന് പത്മനാഭൻതമ്പി മനോരാജ്യം കാണുകയും എന്നാൽ സ്വസ്ഥമായി കടന്നു പോകുകയും ചെയ്യുന്ന സ്ത്രീ.
 • അജ്ഞാതനാമാവായ ദാസികൾ – തഞ്ചാവൂരിൽ നിന്ന് കൊണ്ടു വരാമെന്ന് സുന്ദരയ്യൻ സൂചിപ്പിക്കുന്ന രമണീമണികളായ ദാസികൾ.
 • അജ്ഞാതനാമാവായ പ്രഭുക്കന്മാർ – രാജകുടുംബവുമായി ബന്ധമുള്ള ഇടപ്രഭുക്കന്മാർ.
 • അജ്ഞാതനാമാവായ കുടുംബക്കാർ – മുകിലന്റെ ആക്രമണകാലത്ത് സുന്നത്തു ചെയ്തു മുഹമ്മദ്ദീയരാക്കപ്പെട്ട കുടുംബക്കാർ.
 • അജ്ഞാതനാമാവായ ബന്ധുക്കൾ – പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് ചെമ്പകശ്ശേരിയിലെത്തുന്ന ബന്ധുക്കൾ.
 • അജ്ഞാതനാമാവായ ചാർച്ചക്കാർ – പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് ചെമ്പകശ്ശേരിയിലെത്തുന്ന ചാർച്ചക്കാർ.
 • അജ്ഞാതനാമാവായ അച്ഛൻ (മൃതിയടഞ്ഞ) – ചെമ്പകശ്ശേരിയിലെ മുൻആയുധപ്പുരസൂക്ഷിപ്പുകാരനായിരുന്ന ശങ്കുആശാന്റെ പിതാവ്. പാറുക്കുട്ടിയുടെ തലക്കുറി എഴുതിയത് ഇദ്ദേഹമാണ്.
 • അജ്ഞാതനാമാവായ അമ്മ (മൃതിയടഞ്ഞ) – ചെമ്പകശ്ശേരിയിലെ മുൻവേലക്കാരിയായിരുന്ന ശങ്കുആശാന്റെ മാതാവ്.
 • അജ്ഞാതനാമാവായ ആയാന്മാർ – ശങ്കുആശാന്റെ പിതാവ് സൂചിപ്പിച്ച പാറുക്കുട്ടിയുടെ ഗ്രഹപ്പിഴയ്ക്ക് പക്ഷാന്തരം ഉണ്ടോ എന്നറിയുവാൻ വിശകലനം ചെയ്ത ആശാന്മാർ.
 • അജ്ഞാതനാമാവായ ഭാര്യ – തിരുവോണനാളിൽ രാമനാംമഠം സന്ദർശിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ.
 • അജ്ഞാതനാമാവായ മകൻ – തിരുവോണനാളിൽ രാമനാംമഠം സന്ദർശിക്കുന്ന അദ്ദേഹത്തിന്റെ മകൻ.
 • അജ്ഞാതനാമാവായ പരിവാരങ്ങൾ – മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പരിവാരങ്ങൾ. നാഗർകോവിലിൽ വച്ച് പത്മനാഭൻതമ്പി ഇവരുടെ ഖഡ്ഗങ്ങൾക്ക് ഇരയാകുന്നു.
 • അജ്ഞാതനാമാവ് – സുന്ദരയ്യനുമായുള്ള ബന്ധത്തിനു മുമ്പ് ആനന്തത്തിനായുണ്ടായിരുന്ന ആൾ. ഇയാളെ ഉപായത്തിൽ അകലെയാക്കി സുന്ദരയ്യൻ ചെന്നുകൂടി.
 • അജ്ഞാതനാമാവായ ആശാൻ – പാറുക്കുട്ടിയെ ഗണിതം പഠിപ്പിച്ച ആശാൻ.
 • അജ്ഞാതനാമാവായ പിഷാരൊടി – പാറുക്കുട്ടിയെ കാവ്യങ്ങൾ പഠിപ്പിച്ച പിഷാരടി.
 • അജ്ഞാതനാമാവായ ശാസ്ത്രി – മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ശാസ്ത്രി. സുന്ദരയ്യന്റെയും കോടാങ്കിയുടെയും പിതാവ്.
 • അജ്ഞാതനാമാവായ മറവ സ്ത്രീ – സുന്ദരയ്യന്റെയും കോടാങ്കിയുടെയും മാതാവ്.
 • അജ്ഞാതനാമാവായ ഭാര്യ – വലിയസർവ്വാധികാര്യക്കാരുടെ പ്രസവിച്ചുകിടക്കുന്ന ഭാര്യ.
 • അജ്ഞാതനാമാവായ അനന്തരവൾ – വലിയസർവ്വാധികാര്യക്കാരുടെ രോഗാതുരയായ അനന്തരവൾ.
 • അജ്ഞാതനാമാവായ മകൾ – വലിയസർവ്വാധികാര്യക്കാരുടെ പത്തുമാസം ഗർഭിണിയായ മകൾ.
 • നാഞ്ചിനാട്ടുകാർ
  • അജ്ഞാതനാമാവായ നാഞ്ചിനാട്ടുകാർ – മുതലിയാർ പ്രഭുക്കന്മാരായ ചേരകോനാർ, മൈലാവണർ, വണികരാമൻ എന്നിവർക്കു വഴിപ്പെട്ട നാഞ്ചിനാട്ടു ദേശത്തെ പാർപ്പുകാർ.
  • മുതലിയാർ പ്രഭുക്കന്മാർ
   • ചേരകോനാർ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
   • മൈലാവണർ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
   • വണികരാമൻ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
 • അഹോർ നമ്പൂതിരിപ്പാട് – തന്റെ പരിചയിൽ ഏഴു കോടി ധന്വന്തരങ്ങൾ ആവാഹിച്ചു കൊടുത്തുവെന്ന് വേലുക്കുറുപ്പ് പരാമർശിക്കുന്ന അകവൂർ നമ്പൂതിരിപ്പാട്.
 • അജ്ഞാതനാമാവായ ശാസ്ത്രിമാർ – ചികിത്സാപാടവത്തിൽ ഹാക്കിമിനെ വാഗ്ഭട്ടാചാര്യരുടെ അവതാരമായി കരുതുന്ന കാഞ്ചീപുരം മുതലായ ദേശത്തുള്ള ശാസ്ത്രിമാർ.
 • ആർക്കാട്ട് നവാബ് – ഹാക്കിമിന് ബിരുദുകളും ധനവും സമ്മാനിച്ച ആർക്കാട്ട് നവാബ്.

കഥാപാത്രബന്ധങ്ങൾ[തിരുത്തുക]

പ്രകാശനം[തിരുത്തുക]

മെസ്സേഴസ് അഡിസൻ ആൻറ് കമ്പനിയുടെ മദ്രാസിലെ അച്ചുകൂടത്തിൽ തയ്യാറാക്കിയ മാർത്താണ്ഡവർമ്മ 1891-ലാണ് ഗ്രന്ഥകാരൻ പ്രകാശിപ്പിച്ചത്. രണ്ടാമത്തെ പതിപ്പ് 1911-ൽ ബി.വി. ബുക്ക് ഡിപ്പോ ആണ് പ്രസിദ്ധീകരിച്ചത്. 1973 മുതൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള സാഹിത്യ അക്കാദമി 1999-ൽ മലയാള നോവൽ സാഹിത്യത്തിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു.[10][11]

തർജ്ജമകൾ[തിരുത്തുക]

മാർത്താണ്ഡവർമ്മ നോവലിന് ആംഗലേയം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി അഞ്ചു വ്യത്യസ്ത തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. ആംഗലേയ ഭാഷയിലെ ആദ്യത്തെ വിവർത്തനം 1936-ലും, രണ്ടാമത്തേത് 1979-ലും, പ്രഥമ തമിഴ് വിവർത്തനം 1954-ലും, രണ്ടാമത്തെ തമിഴ് വിവർത്തനം 2007-ലും, ഹിന്ദി പരിഭാഷ 1990-ലും പ്രകാശിതമായി.

 • 1936: Marthanda Varma (മാർതാന്ഡ വർമ, ഇംഗ്ലീഷ്) – ആംഗലേയ ഭാഷയിലെ ആദ്യ പതിപ്പായ ബി. കെ. മേനാന്റെ വിവർത്തനം 1936-ൽ തിരുവനന്തപുരത്തെ കമലാലയ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു,[12] പ്രസ്തുത പരിഭാഷ, ബി. കെ. മേനാന്റെ പുത്രി പ്രേമാജയകുമാർ, മൂലം നവീകരിച്ച് 1998-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുനഃപ്രസിദ്ധീകരിക്കുക ഉണ്ടായി.[13]
 • 1954: மார்த்தாண்ட வர்மா (മാര്ത്താണ്ട വര്മാ, തമിഴ്) – ഒ. കൃഷ്ണപിള്ളയുടെ തമിഴ് വിവർത്തനം 1954-ൽ തിരുവനന്തപുരത്തെ കമലാലയ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു.[14]
 • 1979: Marthanda Varma (മാർതാന്ഡ വർമ, ഇംഗ്ലീഷ്) - ആംഗലേയ ഭാഷയിലെ രണ്ടാമത്തേതായ ആർ. ലീലാദേവിയുടെ പരിഭാഷ 1979-ൽ ന്യൂ ഡെൽഹിയിലെ സ്റ്റെർലിംഗ് പബ്ലിഷേർസ് മുഖാന്തരം പ്രകാശിതമായി. പ്രസ്തുത പരിഭാഷ 1984-ൽ പുനഃപ്രസിദ്ധീകരിക്കുക ഉണ്ടായി.[15]
 • 1990: मार्ताण्ड वर्मा (മാർതാണ്ഡ വർമാ, ഹിന്ദി) - കുന്നുകുഴി കൃഷ്ണൻകുട്ടിയുടെ ഹിന്ദി പരിഭാഷ (അപൂർണ്ണം) 1990-ൽ കേരള ഹിന്ദി പ്രചാർ സഭയിൽ നിന്നുള്ള കേരൾ ജ്യോതി എന്ന ആനുകാലികത്തിന്റെ ജൂൺ മുതൽ ഡിസംബർ വരെയുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചു.[16]
 • 2007: மார்த்தாண்ட வர்ம்மா (മാര്ത്താണ്ട വര്മ്മാ, തമിഴ്) - പി. പത്മനാഭൻ തമ്പിയുടെ തമിഴ് വിവർത്തനം 2007-ൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു.[17]

പതിപ്പുകൾ[തിരുത്തുക]

1992 മുതൽ ഡി.സി. ബുക്സ് ശതാബ്ദി പതിപ്പ് പ്രസിദ്ധീകരിക്കുന്നു.[18]

ചരിത്രം ഭൂപ്രദേശം എന്നിവയെ പറ്റിയുള്ള പരാമർശങ്ങൾ[തിരുത്തുക]

രാജാ രാമവർമ്മയുടെ ഭരണത്തിന്റെ അവസാനകാലത്താണ്‌ കഥ നടക്കുന്നത്. നിലവിലുള്ള മരുമക്കത്തായസമ്പ്രദായമനുസരിച്ച് അടുത്ത രാജാവാകേണ്ടത് മാർത്താണ്ഡവർമ്മയാണെങ്കിലും രാജാവിന്റെ മകനായ പദ്മനാഭൻ തമ്പി രാജാവാകാനാഗ്രഹിക്കുന്നു. സുന്ദരയ്യന്റെയും എട്ടുവീട്ടിൽ പിള്ളമാരുടെയും സഹായത്തോടെ തമ്പി മാർത്താണ്ഡവർമ്മയെ അപായപ്പെടുത്താൻ ശ്രമിക്കുന്നു. സുഭദ്ര, അനന്തപദ്മനാഭൻ, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ വിജയം വരിക്കുന്നു. അനന്തപദ്മനാഭൻ, പാറുക്കുട്ടി എന്നിവർ തമ്മിലുള്ള പ്രണയവും നോവലിലെ ഇതിവൃത്തമാണ്‌.[19]

രാജകുടുംബത്തിൽ നൂറ്റാണ്ടുകളായി നിലനിന്ന മരുമക്കത്തായസമ്പ്രദായത്തിനു നേരിട്ട ഭീഷണിയും ഭാവിയിലും മാറ്റം വരാത്തപ്രകാരമുള്ള പ്രതിഷ്ഠാപനവും നോവലിൽ കാണാം.വിവരിക്കപ്പെട്ടിരിക്കുന്ന രാജകുടുംബം ഒഴികേയുള്ള കുടുംബങ്ങളിലെ കഥാപാത്രങ്ങൾ മിക്കവയും സാങ്കല്പികമാണ്.[20]

ഉൾപ്പെട്ടിരിക്കുന്ന കുടുംബങ്ങൾ[തിരുത്തുക]

 • വേണാട്ട് രാജകുടുംബം

ദത്തിലൂടെ നിലനിന്നു പോന്നിരുന്ന മരുമക്കത്തായക്രമത്തെ പിന്തുടർന്നു പോന്നിരുന്ന രാജവംശം. നോവലിലെ ചരിത്ര കഥാപാത്രങ്ങളായ രാമവർമ്മ മഹാരാജാവ്, മാർത്താണ്ഡവർമ്മ എന്നിവർ ഈ രാജപരമ്പരയിലേതാണ്.

 • കിളിമാനൂർ കോവിലകം

വേണാട്ടുകുടുംബത്തിന്റെ ബന്ധുക്കളും രാജസ്ഥാനത്തെ ആശ്രയിച്ചും തുണച്ചും പോന്നിരുന്ന കുടുംബം.

 • കഴക്കൂട്ടത്തുകുടുംബം
 • കുടമൺകുടുംബം

നോവലിനെ അടിസ്ഥാനമാക്കിയ ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. C.V. രാമൻപിള്ള (1891). "പീഠിക". മാർത്താണ്ഡവർമ്മ (1991 ed.). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം.
 2. Dr. P.വേണുഗോപാലൻ (1992). "മാർത്താണ്ഡവർമ്മ: സൃഷ്ടിയും സ്വരൂപവും". മാർത്താണ്ഡവർമ്മ (2009 ശതാബ്ദി ed.). കോട്ടയം: D.C.Books. p. 82.
 3. C.V. രാമൻപിള്ള (1891). മാർത്താണ്ഡവർമ്മ (1991 ed.). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം. pp. 26, 221.
 4. "Novel and Short Story to the Present Day". History of Malayalam Literature. മൂലതാളിൽ നിന്നും 2012-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-17.
 5. S. ഗുപ്തൻനായർ (1992). "Foreward". C.V.Raman Pillai (ഭാഷ: ഇംഗ്ലീഷ്) (First ed.). ന്യൂഡെൽഹി: സാഹിത്യ അക്കാദമി.
 6. T. ശശി മോഹൻ (2005). "ചരിത്രം, നോവൽ, പ്രഹസനം = സി വി". WEBDUNIA മലയാളം, 21 Mar 2008. മൂലതാളിൽ നിന്നും 2013-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-17.
 7. രാജി അജേഷ് (2004). "മലയാള ചരിത്ര നോവലുകളുടെ വഴികാട്ടി".
 8. Dr. Geroge ഓണാകൂർ (2008). "സി. വി. സാഹിത്യദർശനം". സി. വി. സാഹിത്യം : വിമർശനവും ദർശനവും. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം. p. 7. ISBN 978-81-906647-0-7.
 9. Dr. K.രാഘവൻപിള്ള (2007). "സി വിയുടെ ചരിത്രാഖ്യായികകൾക്ക് ഒരാമുഖം". മാർത്താണ്ഡവർമ്മ (2009 ശതാബ്ദി ed.). കോട്ടയം: D.C.Books. p. 28.
 10. Dr. P.വേണുഗോപാലൻ (1992). "മാർത്താണ്ഡവർമ്മ: സൃഷ്ടിയും സ്വരൂപവും". മാർത്താണ്ഡവർമ്മ (2009 ശതാബ്ദി ed.). കോട്ടയം: D.C.Books. p. 57-59.
 11. C.V. രാമൻപിള്ള (1891). മാർത്താണ്ഡവർമ്മ (First ed.). തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-000-1.
 12. B.K. മേനോൻ (1936). MARTHANDA VARMA (ഭാഷ: ഇംഗ്ലീഷ്) (First ed.). തിരുവനന്തപുരം: കമലാലയ Book Depot. A Historical Romance
 13. B.K. മേനോൻ (1998) [1936]. MARTHANDA VARMA (ഭാഷ: ഇംഗ്ലീഷ്) (First ed.). ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി. A Historical Romance
 14. O. കൃഷ്ണപിള്ളൈ (1954). மார்த்தாண்ட வர்மா (ഭാഷ: തമിഴ്). തിരുവനന്തപുരം: കമലാലയ Book Depot.
 15. R. ലീലാദേവി (1979). MARTHANDA VARMA (ഭാഷ: ഇംഗ്ലീഷ്) (1984 ed.). ന്യൂ ഡെൽഹി: Sterling Paperbacks. A Historical Novel
 16. കുന്നുകുഴി കൃഷ്ണൻകുട്ടി (1990). "മാർത്താണ്ഡ വർമാ" मार्ताण्ड वर्मा [മാർത്താണ്ഡവർമ്മ]. കേരൾ ജ്യോതി (ഭാഷ: ഹിന്ദി). തിരുവനന്തപുരം: കേരള ഹിന്ദി പ്രചാർ സഭ. XXV (3).
 17. P. പത്മനാഭൻ തമ്പി (2007). மார்த்தாண்ட வர்ம்மா (ഭാഷ: തമിഴ്). ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി. ISBN 81-260-1658-2.
 18. C.V. രാമൻപിള്ള (1992). മാർത്താണ്ഡവർമ്മ (2009 ശതാബ്ദി ed.). കോട്ടയം: D.C.Books. ISBN 81-7130-130-4.
 19. C.V. രാമൻപിള്ള (1992). മാർത്താണ്ഡവർമ്മ (2009 ശതാബ്ദി ed.). കോട്ടയം: D.C.Books. p. 139 - 398.
 20. Dr. P.വേണുഗോപാലൻ (1992). "മാർത്താണ്ഡവർമ്മ: സൃഷ്ടിയും സ്വരൂപവും - കുടുംബങ്ങളും കഥാപാത്രങ്ങളും". മാർത്താണ്ഡവർമ്മ (2009 ശതാബ്ദി ed.). കോട്ടയം: D.C.Books. p. 88-89.
 21. "Art & Culture: Cinema".
 22. "History of Malayalam Film".
 23. G. ജയകുമാർ (2006). "The politics of a relationship". THE HINDU, Jan 27, 2006. മൂലതാളിൽ നിന്നും 2014-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-17.
"https://ml.wikipedia.org/w/index.php?title=മാർത്താണ്ഡവർമ്മ_(നോവൽ)&oldid=3682825" എന്ന താളിൽനിന്ന് ശേഖരിച്ചത്