മരുമക്കത്തായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരമ്പരാഗതമായി സ്വത്തവകാശം മക്കൾക്കു പകരം മരുമക്കൾക്ക് പിന്തുടർച്ചയായി നൽകിപ്പോരുന്ന രീതിയായിരുന്നു മരുമക്കത്തായം. കുറച്ചുകാലം മുമ്പുവരെ ഈ സമ്പ്രദായം കേരളത്തിലെ പല സമുദായങ്ങളിലും നിലനിന്നിരുന്നു.

സ്ത്രീകൾക്ക് സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപ്പോന്ന ഈ സമ്പ്രദായം [അവലംബം ആവശ്യമാണ്] കേരളത്തിലെ നായർ സമുദായവും, ഒരു വിഭാഗം മലബാറിലെ തീയ്യർ സമുദായവും , ഉയർന്ന മാപ്പിളമാരും, രാജകുടുംബങ്ങളും, ചില ബ്രാഹ്മണരും, അമ്പലവാസികളും തുടർന്നു പോന്നിരുന്നു.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജകുടുംബങ്ങളിൽ രാജ്യാവകാശത്തിനു മരുമക്കത്തായക്രമമാണ് സികരിച്ചിട്ടുള്ളത്. മൂത്ത ഭാഗിനേയൻ അധികാരം ഏൽക്കുന്നതാണ് പതിവ്. കണ്ണൂരിൽ പയ്യന്നൂർ ഗ്രാമത്തിലെ നമ്പൂതിരിമാരൊഴികെയുള്ള കേരളീയബ്രാഹ്മണൻമാരെല്ലാം മക്കത്തായമാണ് സ്വീകരിച്ചത്[1].പയ്യന്നൂരിലെ പതിനാറ് ഭവനങ്ങളിൽ മാത്രം മരുമക്കത്തയം നിലന്നിന്നു. കേരളത്തിലും പുറത്തുമുള്ള ബ്രാഹ്മണർ അംഗീകരിച്ചിരുന്ന മിതാക്ഷരനിയമത്തിനു വിരുദ്ധമായിരുന്നു അത്.[അവലംബം ആവശ്യമാണ്]

കമ്മാളന്മാർ മക്കത്തായം സികരിച്ചു. പല ഗിരിവർഗ്ഗക്കരുടെയും ഇടയിൽ ഒരു വ്യവസ്ഥാപിത ക്രമവുമില്ല. രണ്ടു സമ്പ്രദായവും പിന്തുടരുന്നുണ്ട്.[അവലംബം ആവശ്യമാണ്] ക്രെസ്തവ-മുസ്ലിം വിഭാഗം മക്കത്തായവ്യവസ്ഥ പിന്തുടരുന്നു. എന്നാൽ മുസ്ലിം വിഭാഗത്തിൽ ചില അപവാദങ്ങളുണ്ട്. കണ്ണൂരിലെ അറയ്ക്കൽ രാജകുടുംബം ഉൾപ്പെടെ മലബാറിലെ മാപ്പിളമാരും തലശ്ശേരിയിലെ കേയിമാരും മരുമക്കത്തായം അവലംബിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരുമക്കത്തായം&oldid=2537035" എന്ന താളിൽനിന്നു ശേഖരിച്ചത്