വി. ആനന്ദക്കുട്ടൻ നായർ
വി. ആനന്ദക്കുട്ടൻ നായർ | |
---|---|
![]() വി. ആനന്ദക്കുട്ടൻ നായർ | |
ജനനം | |
മരണം | 2000 ഫെബ്രുവരി 01 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പത്രപ്രവർത്തനം,അധ്യാപനം |
ജീവിതപങ്കാളി(കൾ) | കമലമ്മ എ.പി |
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാള സാഹിത്യകാരനാണ് വി. ആനന്ദക്കുട്ടൻ നായർ(02 മാർച്ച് 1920 - 1 ഫെബ്രുവരി 2000).
ജീവിതരേഖ[തിരുത്തുക]
കോട്ടയം വട്ടപ്പറമ്പിൽ നാണിക്കുട്ടിയമ്മയുടെയും അച്യുതൻ പിള്ളയുടെയും മകനാണ്. പത്രപ്രവർത്തകനായിരുന്നു. സെക്രട്ടേറിയറ്റിൽ ഒദ്യോഗിക ഭാഷാ വകുപ്പിൽ മലയാളം എക്സ്പർട്ടായും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റായും പ്രവർത്തിച്ചു. സ്നേഹസീമ എന്ന സിനിമയിലെ കൂട്ടുകാർ നിന്നെ വിളിപ്പതെന്തേ . എന്ന ഗാനം ഇദ്ദേഹകത്തിന്റേതാണ്.[1]
കൃതികൾ[തിരുത്തുക]
- ചീത
- ചിരിയും പുഞ്ചിരിയും
- കടലാസു മന്ത്രി
- മുള്ളുകൾ
- ഭാവസൗരഭം
- വേലുത്തമ്പി ദളവ
- ശ്രീനാരായണഗുരു
- ജയപ്രകാശ് നാരായണൻ
- പത്തു മുതൽ നാലുവരെ (നാടകം)
- ആനന്ദക്കുട്ടന്റെ തെരഞ്ഞെടുത്ത കൃതികൾ
- കേരള ഭാഷാഗാനങ്ങൾ- 2 വാല്യം
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[2]
- കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ്
- ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം (1995)
അവലംബം[തിരുത്തുക]
- ↑ "വി ആനന്ദക്കുട്ടൻ നായർ രചിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". www.malayalachalachithram.com. ശേഖരിച്ചത് 29 ജൂലൈ 2014.
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. പുറം. 29. ISBN 81-7690-042-7.