പ്രയോഗം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഒരു ക്രിയയുടെ ആകാംക്ഷാപൂർത്തിക്ക് ആവശ്യമുള്ള കാരകങ്ങളിൽ ഏതിന് പ്രാധാന്യം കല്പിക്കുന്നുവോ ആ ക്രിയയ്ക്ക് ആ കാരകത്തിൽ പ്രയോഗം എന്നു പറയുന്നു. രണ്ടുതരം പ്രയോഗങ്ങളാണ് മലയാളത്തിൽ ഉള്ളത്. അവ കർത്തരി പ്രയോഗം, കർമ്മണി പ്രയോഗം എന്നിവയാണ്.
കർതൃകാരകത്തിന് പ്രാധാന്യം ഉള്ളത് കർത്തരി പ്രയോഗം. കർമ്മകാരകത്തിന് പ്രാധാന്യമുളളത് കർമ്മണിപ്രയോഗം.
ഉദാ – രാമൻ രാവണനെ കൊന്നു. (കർത്തരിപ്രയോഗം)
രാവണൻ രാമനാൽ കൊല്ലപ്പെട്ടു (കർമണിപ്രയോഗം)
കർത്തരി പ്രയോഗത്തിൽ കർത്താവ് നിർദ്ദേശികാവിഭക്തിയിലും കർമ്മം പ്രതിഗ്രാഹികയിലുമായിരിക്കും. കർമ്മം നപുംസകമാണെങ്കിൽ നിർദ്ദേശികാരൂപം.
ഉദാ – അവൾ ചെടി വെച്ചു
പോലീസ് പ്രതിയെ വെറുതെ വിട്ടു