സകർമ്മകക്രിയ
(സകർമ്മകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർമ്മത്തിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെ സകർമ്മക ക്രിയ എന്ന് പറയുന്നു. അതായത് ആരെ, അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.
ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.
ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.