അനുപ്രയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പൂർണക്രീയയയുടെ രൂപത്തെയോ അർത്ഥത്തെയോ പരിഷ്കരിക്കുന്നതിനുവേണ്ടി അതിനു പിന്നാലെ പ്രയോഗിക്കുന്ന അപ്രധാന ക്രിയകളെ അനുപ്രയോഗം എന്നു പറയുന്നു. ഏതു ധാതുവിനെ പരിഷ്കരിക്കുന്നതിനാണോ അനുപ്രയോഗം ചേർക്കുന്നത്, അതിനെ പ്രാക്പ്രയോഗം എന്നു പറയുന്നു.

പ്രാക്പ്രയോഗവും അനുപ്രയോഗവും (അനുപ്രയോഗം ബ്രാക്കറ്റിൽ)

ചെയ്തു (ചെയ്തിട്ടുണ്ട്)
പറഞ്ഞു (പറഞ്ഞു പോയി)
അപേക്ഷിച്ചു (അപേക്ഷിച്ചു കൊള്ളുന്നു)

അനുപ്രയോഗത്തിന് വ്യത്യസ്തവിഭാഗങ്ങളുണ്ട്.

  • ഭേദകാനുപ്രയോഗം

പ്രാക് പ്രയോഗധാതുവിൽ വിനയം, ലാഘവം, പതിവ് മുതലായ വിശേഷാര്ത്ഥങ്ങളെ കൂട്ടിച്ചേര്ക്കുന്ന അനുപ്രയോഗമാണിത്.
ഉദാ-
അറിയിച്ചു കൊള്ളുന്നു ചെയ്തു കളഞ്ഞു കൊടുത്തുവരുന്നു

  • കാലാനുപ്രയോഗം

പ്രാക്പ്രയോഗക്രിയയുടെ കാലത്തിലുള്ള താരതമ്യങ്ങളെ കുറിക്കുന്ന പ്രയോഗമാണിത്.
ഉദാ-
പോയിരിക്കുന്നു (പോയിട്ടേയുള്ളൂ)
പോയിട്ടുണ്ട് (കുറച്ചു മുമ്പ് പോയി)
പോയിട്ടുണ്ടായിരുന്നു (പോയിരുന്നു, പക്ഷേ ഇപ്പോൾ അറിയില്ല)
പോകുമായിരുന്നു (സാധ്യത)

  • പൂരണാനുപ്രയോഗം

ഖിലധാതുക്കളുടെ രൂപങ്ങളെ പൂരിപ്പിക്കുന്നതിന് ചെയ്യുന്ന അനുപ്രയോഗമാണ് പൂരണാനുപ്രയോഗം.
ഉദാ-
ഉൾ എന്ന ധാതുവിന് ഉണ്ട്, ഉള്ളു, ഉള്ള എന്നീ രൂപങ്ങളാണുള്ളത്. ആവുക എന്ന പ്രയോഗം ഉണ്ടാവുക, ഉണ്ടാവും ഉണ്ടാവാറുണ്ട് മുതലയായ രീതികളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

  • നിഷേധാനുപ്രയോഗം
      ധാതുവിന്റെ അർത്ഥം നിഷേധിക്കുന്നത് നിഷേധനുപ്രയോഗം.
  അല്ല ,ഇല്ല ,അരുത് ,അങ്ങനെ പറയരുത് .

ഉദാഹരണം :- അവൻ അവൻ പാഠം പഠിച്ചിട്ടില്ല .

[[Category:മലയാളവ്യാകരണം]

"https://ml.wikipedia.org/w/index.php?title=അനുപ്രയോഗം&oldid=3121219" എന്ന താളിൽനിന്ന് ശേഖരിച്ചത്