സമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary-logo-ml.svg
സമാസം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടകപദങ്ങളുടെ അർത്ഥത്തിനപ്പുറം പുതിയ അർത്ഥവിശേഷങ്ങൾ സമസ്തപദം ഉല്പാദിപ്പിക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങളുടെ രൂപവത്കരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

സമസ്തപദരൂപവത്കരണത്തിലെ വ്യത്യാസം ഭാഷകളുടെ കക്ഷ്യാവിഭജനത്തിൽ സ്വീകരിക്കുന്ന ഒരു മാനദണ്ഡമാണ്‌. വൈകൃതകക്ഷ്യയിലെ ഭാഷകളിൽ ദീർഘസമസ്തപദങ്ങൾ ധാരാളമുണ്ടായിരിക്കും. അപഗ്രഥിതകക്ഷ്യയിൽ സമസ്തപദങ്ങൾ പോലും അപഗ്രഥിതരൂപത്തിലായിരിക്കും.

വർഗ്ഗീകരണം[തിരുത്തുക]

പദങ്ങളെ സംഹിതചെയ്യുമ്പോൾ സാധാരണയായി വിഭക്തിപ്രത്യയങ്ങൾ, ദ്യോതകങ്ങൾ തുടങ്ങിയവ ലോപിപ്പിക്കുന്നു. ഇവയ്ക്ക് ലുൿസമാസങ്ങളെന്ന്‌ പേർ. ഇവ്വിധം പ്രത്യയം പൂർണ്ണമായും ലോപിക്കാത്ത സമാസമാണ്‌ അലുൿസമാസം (അലുപ്തസമാസം).

അർത്ഥമനുസരിച്ചുള്ള വർഗ്ഗീകരണം[തിരുത്തുക]

  • തൽപുരുഷൻ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ.
  • കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
  • ദ്വിഗുസമാസം - പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.
  • അവ്യയീഭാവൻ - നാമത്തോട് നാമമോ അവ്യയമോ ഉപസർഗ്ഗമോ ചേർന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
  • ദ്വന്ദ്വൻ - പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
  • ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.

രൂപമനുസരിച്ചുള്ള വർഗ്ഗീകരണം[തിരുത്തുക]

നാമത്തോട് നാമം[തിരുത്തുക]

ക്രിയയോട് നാമം[തിരുത്തുക]

ക്രിയയോട് ക്രിയ[തിരുത്തുക]

നാമത്തോട് ക്രിയ[തിരുത്തുക]

വ്യവഹിതസമാസം[തിരുത്തുക]

ഇവ കൂടി കാണുക[തിരുത്തുക]

സന്ധി
വ്യുല്പാദനം
പദരൂപവത്കരണം
"https://ml.wikipedia.org/w/index.php?title=സമാസം&oldid=1877933" എന്ന താളിൽനിന്നു ശേഖരിച്ചത്